OnePlus Z: വൺപ്ലസിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് Z വൈകാതെ പുറത്തിറങ്ങും

|

മുൻനിര സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. കമ്പനിയുടെ പുതിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണായ വൺപ്ലസ് Z വൈകാതെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. വൺപ്ലസ് Zനെക്കുറിച്ചുള്ള ഊഹങ്ങളും പ്രതീക്ഷകളും ഓൺലൈനിൽ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. വൺപ്ലസ് 8 സീരീസ് ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വൺപ്ലസ് Zനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

 

ബജറ്റ് ഫ്രണ്ട്‌ലി

ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് വൺപ്ലസ് Z കൊണ്ടുവന്ന് വില കുറഞ്ഞ സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലും വൺപ്ലസിന്റെ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഫോണിനെ കുറിച്ചുള്ള സ്ഥിരീകരണം വൺപ്ലസ് സിഇഒ പീറ്റ് ലോ പുറത്ത് വിട്ട പ്രസ്താവനയിലാണ് ഉള്ളത്. ഇന്ത്യയെ പോലുള്ള വിലയ്ക്ക് പ്രധാന്യം കൊടുക്കുന്ന വിപണിയിൽ സ്മാർട്ട്ഫോൺ വിജയം കാണും എന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ 10 സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ 10 സ്മാർട്ട്ഫോണുകൾ

പീറ്റ് ലോ

ഇന്ത്യയിലും യൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിലും കുറഞ്ഞ വിലയുള്ള ഡിവൈസുകൾ വൈകാതെ പുറത്തിറക്കുമെന്ന് പീറ്റ് ലോ വ്യക്തമാക്കിയിട്ടുണ്ട്. വില കുറഞ്ഞ ഡിവൈസുകൾ പുറത്തിറക്കിയാലും കമ്പനി അതിന്റെ സ്റ്റാൻഡേർഡ് ഉപേക്ഷിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. വിലകുറഞ്ഞ മോഡലുകൾ എന്ന് പറയുമ്പോൾ തന്നെ അത് അധികം കുറഞ്ഞ വില നിലവാരത്തിലേക്ക് എത്തില്ലെന്നാണ് റിപ്പോർട്ടുകൾ.

 പ്രീമിയം സെഗ്‌മെന്റ്
 

വൺപ്ലസ് ഉയർന്ന നിലവാരമുള്ള സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നത് നിർത്തുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഇതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒന്നും പറഞ്ഞില്ല. എന്തായാലും പ്രീമിയം സെഗ്‌മെന്റിനൊപ്പം കൂടുതൽ ബജറ്റ് മോഡലുകളുമായി മുന്നോട്ട് പോകാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുമായി വിവോ Y70s അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുമായി വിവോ Y70s അവതരിപ്പിച്ചു; വില, സവിശേഷതകൾ

വൺപ്ലസ് 8

വൺപ്ലസ് 8 സീരീസിനൊപ്പം തന്നെ വൺപ്ലസ് Z അവതരിപ്പിക്കാനാണ് കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. കൊറോണ വൈറസ് കാരണം വൺപ്ലസ് Z പുറത്തിറക്കുന്നത് കമ്പനി മാറ്റിവച്ചു. അടുത്തിടെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ട് അനുസരിച്ച് വൺപ്ലസ് ബഡ്സിനൊപ്പം വൺപ്ലസ് Z വിപണിയിലെത്തിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

വൺപ്ലസ് Z: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വൺപ്ലസ് Z: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് സ്നാപ്ഡ്രാഗൺ SoC ഉള്ള ആദ്യത്തെ വൺപ്ലസ് സ്മാർട്ട്‌ഫോണാണ് വൺപ്ലസ് Z. സ്നാപ്ഡ്രാഗൺ 765 SoCയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. പഞ്ച്-ഹോൾ സ്‌ക്രീനുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുക. ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 ഒ.എസ് അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒ.എസിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A51 8 ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി A51 8 ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

ബാറ്ററി

വൺപ്ലസ് Z സ്മാർട്ട്ഫോൺ 30W ചാർജിങ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയോടെയാണ് പുറത്തിറങ്ങുക. ഈ സ്മാർട്ട്‌ഫോണിൽ സെൽഫികൾക്കായി 16 എംപി മുൻ ക്യാമറയാണ് നൽകുക. ഫോണിന്റെ പുറകിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ വൺപ്ലസ് Z പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
OnePlus plans to launch its new budget-friendly smartphone - OnePlus Z soon. The speculations about the OnePlus Z come just days after the launch of the OnePlus 8 series. OnePlus CEO Pete Lau confirmed in a statement that the company is planning to return the affordable market segment by bringing its upcoming budget-friendly smartphone OnePlus Z.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X