വൺപ്ലസ് Z സ്മാർട്ട്ഫോൺ ജൂലൈ 10ന് പുറത്തിറങ്ങിയേക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും
സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘനാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ശേഷം വൺപ്ലസ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് Z പുറത്തിറക്കാനൊരുങ്ങുന്നു. ഈ ഡിവൈസിന്റെ ലോഞ്ച് ജൂലൈ 10ന് നടക്കുമെന്ന് പുതിയ ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടു. ഇന്ത്യയിൽ തന്നെയാണ് ഈ സ്മാർട്ട്ഫോൺ ആദ്യം ലോഞ്ച് ചെയ്യുന്നത്. വൺപ്ലസ് Z സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. പല റിപ്പോർട്ടുകളിലും ജൂണിൽ തന്നെ ഈ ഡിവൈസ് പുറത്തിറങ്ങുമെന്ന സൂചനകളാണ് ഉണ്ടായിരുന്നത്.

പുതുതായി പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ജൂലൈ 10നായിരിക്കും വൺപ്ലസ് Z പുറത്തിറങ്ങുക. ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും പുതിയ റിപ്പോർട്ടുകളിൽ ഉണ്ട്. വൺപ്ലസ് പുതിയ സ്മാർട്ട് ടിവി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നുവെന്ന ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെയാണ് വൺപ്ലസ് Z സ്മാർട്ട്ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്ത് വരുന്നത്.

വൺപ്ലസ് Z: ലോഞ്ച് തിയ്യതിയും പ്രതീക്ഷിക്കുന്ന സവിശേഷതകളും
ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം വൺപ്ലസ് Z സ്മാർട്ട്ഫോൺ ജൂലൈ 10 ന് അവതരിപ്പിക്കും. ഈ വിവരം കമ്പനിക്ക് അകത്തുള്ള സോഴ്സിൽ നിന്നും നേരിട്ട് ലഭിച്ചതാണെന്നാണ് റിപ്പോർട്ടിൽ അവകാശപ്പെടുന്നത്. ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തികൊണ്ട് ദേസിഡൈം.കോമിന്റെ റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസ് Z സ്മാർട്ട്ഫോൺ അമോലെഡ് പാനലുള്ള 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. വൺപ്ലസ് Z സ്മാർട്ട്ഫോണിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറുണ്ടായിരിക്കുമെന്നും 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുണ്ടായിരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. അഡ്രിനോ 620 ജിപിയുവിനൊപ്പം സ്നാപ്ഡ്രാഗൺ 765 എസ്ഒസിയിയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക.

വൺപ്ലസ് Z സ്മാർട്ട്ഫോൺ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിനൊപ്പം പ്രത്യേക 12 ജിബി റാം വേരിയന്റും അവതരിപ്പിക്കും. വൺപ്ലസ് 8 സീരീസിന് സമാനമായി 5 ജി കണക്റ്റിവിറ്റി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം 16 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

16 മെഗാപിക്സൽ സെൽഫി ക്യാമറ, 4,3000 എംഎഎച്ച് ബാറ്ററി, 30W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിങ്ങനെയുള്ള ആകർഷകമായ സവിശേഷതകളും ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. വൺപ്ലസ് Z സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുതിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേ സമയം ഈ റിപ്പോർട്ടിലെ സവിശേഷതകളുടെ വിവരങ്ങൾ തെറ്റാണെന്ന് ജനപ്രീയ ലീക്കർ മാക്‌സ് ജെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications