കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായി ഓപ്പോ A11k സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി
ഓപ്പോ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഓപ്പോ A52 എന്ന പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചത്. ഇപ്പോഴിതാ കമ്പനി മറ്റൊരു പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഓപ്പോ A11k എന്ന പുതിയ സ്മാർട്ട്ഫോൺ വലിയ ഇവന്റൊന്നും വയ്ക്കാതെ സൈലന്റ് ലോഞ്ചാണ് ചെയ്തത്. ഈ മാസം ആദ്യം ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെത്തിയ ഓപ്പോ എ 12 ന് സമാനമായ സവിശേഷതകളോടെയാണ് ഈ പുതിയ സ്മാർട്ട്‌ഫോണും പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പോ A11k സ്മർട്ട്ഫോണിൽ ബീഫൈ ബാറ്ററി, പിറകിൽ ഡ്യുവൽ ക്യാമറകൾ ഉൾപ്പെടെയുള്ള സവിശേഷതകളാണ് ഉള്ളത്. ഓപ്പോ A12, ഓപ്പോ A11k എന്നിവയ്ക്ക് സമാനമായ സവിശേഷതകളാണ് ഉള്ളത്. ചെറിയ വ്യത്യാസങ്ങൾ മത്രമാണ് ഡിവൈസുകളെ വ്യത്യസ്തമാക്കുന്നത്. ഓപ്പോ A11k സ്മാർട്ട്ഫോണിൽ ഓപ്പോ ഓപ്പോ A12നെക്കാൾ റാമും സ്റ്റോറേജും കുറവാണ്. മറ്റുള്ള സവിശേഷതകൾ ഏറെക്കുറെ ഒരുപോലെയാണ്.

ഓപ്പോ A11k: വിലയും ലഭ്യതയും
2 ജിബി റാമും 32 ജിബി സ്റ്റോറേജ് സ്പേസും ഉള്ള സിംഗിൾ വേരിയന്റിലാണ് ഓപ്പോ A11k സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ വില 8,990 രൂപയാണ്. ആമസോണിലും ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ സ്റ്റോറുകളിലും പുതിയ ഓപ്പോ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ബ്ലൂ, ഫ്ലോയിങ് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്.

ഓപ്പോ A11k: സവിശേഷതകൾ
1520 x 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.22 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, 89 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, വാട്ടർ ഡ്രോപ്പ് നോച്ച്, ഐ പ്രോട്ടക്ഷൻ എന്നിവയുമായിട്ടാണ് ഓപ്പോ എ11കെ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. പവർവിആർ ജിഇ 8320 ജിപിയു, 2 ജിബി റാം, 32 ജിബി സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്‌ടോ കോർ മീഡിയടെക് ഹീലിയോ പി 35 SoCയാണ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 256 ജിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാനും സാധിക്കും.

ഫോട്ടോഗ്രാഫിക്കായി 13 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് ഓപ്പോ A11k സ്മാർട്ട്ഫോണിലുള്ളത്. മുൻവശത്ത് 5 എംപി സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. 4230 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, ഡ്യുവൽ സിം സപ്പോർട്ട് എന്നിവയാണ് ഓപ്പോ A11k സ്മാർട്ട്ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. കളർ ഒഎസ് 6.1 നൊപ്പം ആൻഡ്രോയിഡ് 9 പൈയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഓപ്പോ A11k സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷകളും പരിശോധിക്കുമ്പോൾ ഈ ഡിവൈസ് റെഡ്മി 8, റിയൽമെ സി 3 എന്നീ ഡിവൈസുകൾക്ക് എതിരാളിയാവുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ 10,000 രൂപയിൽ താഴെയുള്ള വിലയിൽ ലഭ്യമാകുന്ന സ്മാർട്ടഫോണുകളുടെ ഇടയിൽ വലിയ മത്സരം കാഴ്ച്ചവയ്ക്കാനും ജനപ്രീതി നേടാനും ഓപ്പോ A11k സ്മാർട്ട്ഫോണിന് സാധിക്കും.


Click it and Unblock the Notifications








