ഓപ്പോ A12 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
ഓപ്പോ ഇന്ത്യയിൽ 'എ' സീരീസിലെ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ചൈനീസ് ബ്രാൻഡായ ഓപ്പോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഓപ്പോ A12 ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സ്മാർട്ട്ഫോൺ ഓപ്പോ A11K, A52 എന്നിവയ്‌ക്കൊപ്പം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡ്യുവൽ-റിയർ ക്യാമറ സജ്ജീകരണവും വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള എച്ച്ഡി + ഡിസ്‌പ്ലേയുമാണ് ഓപ്പോ A12 സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഓപ്പോ A12: സവിശേഷതകൾ
എൻട്രി ലെവൽ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 പ്രോസസറാണ് ഓപ്പോ A12 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് പൈ ഒ.എസ് പ്രീ ഇൻസ്റ്റാൾഡ് ആയ ഓപ്പോ A12 സ്മാർട്ട്ഫോണിൽ കളർ ഒ.എസ് 6.1 യൂസർ ഇന്റർഫേസും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ സ്മാർട്ട്ഫോണിൽ 6.22 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഇത് 19: 9 റേഷിയോവും 720 x 1520 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും നൽകുന്ന ഡിസ്പ്ലെയാണ്. ഈ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗോറില്ല ഗ്ലാസ് 3 ടിഎഫ്ടി പ്രോട്ടക്ഷനും കമ്പനി നൽകിയിട്ടുണ്ട്.

ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ ഡിസ്പ്ലെയിൽ നൽകിയിട്ടുള്ള നോച്ചിൽ 5 എംപി സെൽഫി ക്യാമറയാണ് ഓപ്പോ നൽകിയിട്ടുള്ളത്. ഇത് എഫ് / 2.0 അപ്പർച്ചറുള്ള ക്യാമറയാണ്. ഫോണിന്റെ പിന്നിൽ ഡ്യൂവൽ ക്യാമറ മൊഡ്യൂളാണ് ഉള്ളത്. ഈ ക്യാമറ മൊഡ്യൂളിൽ എഫ് / 2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി സെൻസറിനൊപ്പം ഡെപ്ത് ഇഫക്റ്റുകൾക്കായി എഫ് / 2.2 അപ്പർച്ചർ ഉള്ള 2 എംപി സെൻസറും നൽകിയിട്ടുണ്ട്.

ഓപ്പോ A12 സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയാണ് ഈ സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 4,230 mAh ബാറ്ററി യൂണിറ്റാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ സവിശേഷതകൾ ബജറ്റ് സെഗ്മെന്റിലുള്ള സ്മാർട്ട്ഫോണിനെ സംബന്ധിച്ച് മികച്ചവ തന്നെയാണ്.

ഓപ്പോ A12: വിലയും ലഭ്യതയും
ഓപ്പോ A12 സ്മാർട്ട്ഫോൺ ബജറ്റ് സെഗ്മെനിറിലുള്ള സ്മാർട്ട്ഫോണാണ്. ഫോണിനായി അധികം പണം ചിലവഴിക്കാത്ത വിഭാഗം ഉപയോക്താക്കളെ ആകർഷിക്കുന്ന ഈ ഡിവൈസിന്റെ 3 ജിബി റാമുള്ള വേരിയന്റിന് 9,990 രൂപയാണ് വില വരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 11,490 രൂപ വില വരുന്നു. നീല, കറുപ്പ് ഷേഡുകളിൽ ഈ ഡിവൈസ് ലഭ്യമാകും.


Click it and Unblock the Notifications