Oppo A12: ഓപ്പോ എ12 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

ഓപ്പോ വരും മാസങ്ങളിലായി ധാരാളം സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന റിപ്പോർട്ടുകൾക്കിടെ തന്നെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എ12 പുറത്തിറക്കി. ഓപ്പോ എ12 സ്മാർട്ട്ഫോണിന്റെ സവിശേഷതകളെയും വിലയെയും സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ സ്മാർട്ട്ഫോൺ ഇന്ത്യോനേഷ്യയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

ഓപ്പോ എ12: സവിശേഷതകൾ

ഓപ്പോ എ12: സവിശേഷതകൾ

ഓപ്പോ എ12ന്റെ ഡിസൈൻ പരിശോധിക്കുകയാണെങ്കിൽ കമ്പനിയുടെ മറ്റ് മറ്റ് നിരവധി സ്മാർട്ട്‌ഫോണുകളിൽ ഉള്ളത് പോലെ ഈ സ്മാർട്ട്ഫോണിലും ഡയമണ്ട് കട്ട് റിയർ ഡിസൈനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെൽഫി ക്യാമറ സെൻസർ ഘടിപ്പിക്കുന്നതിനായി കമ്പനി ഈ സ്മാർട്ട്ഫോണിന്റെ മുൻവശത്ത് ഒരു വാട്ടർ ഡ്രോപ്പ് നോച്ച് നൽകിയിട്ടുണ്ട്. വശങ്ങളിലും മുകളിലുമുള്ള ബെസലുകൾ നേർത്തതാണ്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചുകൂടുതൽ വായിക്കുക: വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8 സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

ഡിസ്‌പ്ലേ

6.20 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 1520 x 720 പിക്‌സൽ റെസല്യൂഷൻ, 89% സ്‌ക്രീൻ-ടു-ബോഡി റേഷിയോ, ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ എന്നിവയും ഓപ്പോ എ 12ൽ നൽകിയിട്ടുണ്ട്. പവർവിആർ ജിഇ 8320 ജിപിയുവിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹീലിയോ പി 35 സോസി പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്‌പേസ്, എക്സ്പാൻഡബിൾ സ്റ്റോറേജ് സ്‌പേസ് എന്നിവയും നൽകിയട്ടുണ്ട്.

ആൻഡ്രോയിഡ്
 

ആൻഡ്രോയിഡ് 9.0 പൈ ബേസ്ഡ് കളർ ഒ.എസ് 6.1ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. പിൻഭാഗത്ത്, 13 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും അടങ്ങുന്ന ഇരട്ട ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. ക്യാമറ സവിശേഷതകളിൽ FHD 1080p വീഡിയോ റെക്കോർഡിംഗ്, 6x ഡിജിറ്റൽ സൂം, AR സ്റ്റിക്കറുകൾ, പോർട്രെയിറ്റ് മോഡ് എന്നിവയടക്കമുള്ള സവിശേഷതകൾ ഉൾപ്പെടുന്നു. മുൻവശത്ത്, 5 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: മൂന്ന് റിയർ ക്യാമറകളും 8,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: മൂന്ന് റിയർ ക്യാമറകളും 8,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള മികച്ച ബജറ്റ് സ്മാർട്ട്ഫോണുകൾ

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി പരിശോധിച്ചാൽ 4 ജി എൽടിഇ, ബ്ലൂടൂത്ത് 5.0, വൈ-ഫൈ, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ സ്റ്റാൻഡേർഡ് കണക്ടിവിറ്റി ഫീച്ചറുകളും ഓപ്പോ എ12ൽ നൽകിയിട്ടുണ്ട്. 4230 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്. പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.

ഓപ്പോ എ12:  വിലയും ലഭ്യതയും

ഓപ്പോ എ12: വിലയും ലഭ്യതയും

4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്ഥലവുമുള്ള ഓപ്പോ എ 12വിന്റെ ഒരേയൊരു വേരിയന് മാത്രമാണ് നിലവിൽ പുറത്തിറക്കിയിട്ടുള്ളത്യ ഇന്ത്യോനേഷ്യൻ റുപ്യ 2499 (ഏകദേശം 12.300 രൂപ) ആണ് ഇതിന്റെ വില. ലോഞ്ച് ഓഫറായി ഈ സ്മാർട്ട്ഫോൺ ഫ്ലാഷ് വിൽപ്പനയിലൂടെ IDR 2399 (ഏകദേശം 11.500 രൂപ)യ്ക്ക് ലഭ്യമാണ്. നീല, കറുപ്പ് നിറങ്ങളിൽ ഇത് പുറത്തിറക്കിയിട്ടുണ്ട്. ഗ്ലോബൽ റിലീസിന്റെ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ വായിക്കുക: റിയൽ‌മി എക്സ് 3 സൂപ്പർ‌സൂം എഡിഷന്റെ വില 30,000 രൂപയിൽ താഴെ മാത്രം: റിപ്പോർട്ട്കൂടുതൽ വായിക്കുക: റിയൽ‌മി എക്സ് 3 സൂപ്പർ‌സൂം എഡിഷന്റെ വില 30,000 രൂപയിൽ താഴെ മാത്രം: റിപ്പോർട്ട്

Best Mobiles in India

Read more about:
English summary
Oppo is being speculated to be working on a slew of smartphones and the Oppo A12 is one of the highly rumored smartphones from the company. Now, this smartphone has been announced officially in Indonesia. However, Oppo has not revealed any word regarding the global release details of this smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X