ഓപ്പോ എ12 സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വീണ്ടും വില കുറച്ചു

|

ഇന്ത്യൻ വിപണിയിൽ ഓപ്പോ എ12 സ്മാർട്ട്ഫോണിന്റെ വില വീണ്ടും കുറച്ചിരിക്കുകയാണ് കമ്പനി. 91 മൊബൈസിന്റെ റിപ്പോർട്ട് അനുസരിച്ച് ഇപ്പോൾ ഈ ഡിവൈസിന് 8,490 രൂപ മുതലാണ് വില. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് നവംബറിൽ 1,000 രൂപ കുറച്ചിരുന്നു. അതേ മോഡലിനാണ് ഇപ്പോൾ 500 രൂപ കുറച്ചിരിക്കുന്നത്. ഓപ്പോ എ12 2020 ജൂണിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ബ്ലൂ, ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

ഓപ്പോ എ12: പുതിയ വില

ഓപ്പോ എ12: പുതിയ വില

ഓപ്പോ എ12 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിന് ഇപ്പോൾ 8,490 രൂപയാണ് വില. നേരത്തെ ഈ ഡിവൈസിന് 8,990 രൂപയായിരുന്നു വില. ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലന് ഇപ്പോൾ 10,990 രൂപയാണ് വില. 11,490 രൂപയായിരുന്നു ഈ സ്മാർട്ട്ഫോണിന്റെ നേരത്തെ ഉണ്ടായിരുന്ന വില. ഓൺലൈൻ സ്റ്റോറുകളിൽ ഈ ഡിവൈസ് ഇപ്പോഴും പഴയ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ വില ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് മാത്രമേ ബാധകമാവുകയുള്ളു.

കൂടുതൽ വായിക്കുക: രണ്ട് സെൽഫി ക്യാമറകളുമായി ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: രണ്ട് സെൽഫി ക്യാമറകളുമായി ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യൻ വിപണിയിലെത്തി

ഓപ്പോ എ12: സവിശേഷതകൾ

ഓപ്പോ എ12: സവിശേഷതകൾ

ഓപ്പോ എ12 സ്മാർട്ട്ഫോണിൽ 6.20 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഉള്ളത്. 720 x 1520 പിക്സൽ സ്ക്രീൻ റെസലൂഷനുള്ള ഈ ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ് നോച്ച്, കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ എന്നിവയും ഉണ്ട്. പവർവിആർ ജിഇ 8320 ജിപിയു, 4 ജിബി വരെ റാം, 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് എന്നിവയ്ക്കൊപ്പം മീഡിയടെക് ഹീലിയോ പി 35 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ഓപ്പോ എ12

64 ജിബി സ്റ്റോറേജ് തികയാതെ വരുന്ന ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സംവിധാനവും ഓപ്പോ എ12 സ്മാർട്ട്ഫോണിൽ ഉണ്ട്. ഈ ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 9 ബേസ്ഡ് കളർ ഒസിലാണ് .4,230 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 65 ഗ്രാം ഭാരമാണ് ഈ ഡിവൈസിനുള്ളത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തുകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21, ഗാലക്‌സി എസ്21+, ഗാലക്‌സി എസ്21 അൾട്ര സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തു

ക്യാമറ

13 എംപി പ്രൈമറി സെൻസർ, 2 എംപി സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ ലെൻസ് സെറ്റപ്പാണ് ഓപ്പോ എ12 സ്മാർട്ട്ഫോണിലുള്ളത്. ഡിവൈസിന്റെ മുൻവശത്ത്, സെൽഫികൾക്കായി 5 എംപി ക്യാമറയാണ് ഉള്ളത്. റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് സ്മാർട്ട്ഫോണിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

Best Mobiles in India

Read more about:
English summary
Oppo has again slashed the price of the Oppo A12 smartphone in the Indian market. The device is priced at Rs 500 less.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X