ഓപ്പോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഓപ്പോ A12s പുറത്തിറങ്ങി: വിലയും സവിശേഷതകളും
ഓപ്പോ ഈ വർഷം ഒന്നിലധികം ബജറ്റ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജനപ്രീമായ 'എ' സീരീസിലേക്ക് മറ്റൊരു പുതിയ ഡിവൈസ് കൂടി ചേർത്തിരിക്കുകകായണ് ഓപ്പോ. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എച്ച്ഡി + ഡിസ്‌പ്ലേ തുടങ്ങിയ ചില ബേസിക്ക് ഹാർഡ്‌വെയറുകളുള്ള ഓപ്പോ A12s സ്മാർട്ട്ഫോണാണ് കമ്പനി അവതരിപ്പിച്ചത്. കമ്പോഡിയയിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സ്റ്റാൻഡേർഡ് ഓപ്പോ A12ന് സമാനമായ ഡിസൈനാണ് ഈ ഡിവൈസിലും നൽകിയിട്ടുള്ളത്.

ഓപ്പോ A12s: സവിശേഷതകൾ
ഓപ്പോ A12s സ്മാർട്ട്ഫോൺ നേരത്തെ വിപണിയിലെത്തിയ ഓപ്പോ A12 സ്മാർട്ട്ഫോണിന്റെ അതേ ഡിസ്പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. 6.2 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെ 720 x 1520 പിക്‌സൽ എച്ച്ഡി + റെസല്യൂഷനും വാട്ടർ ഡ്രോപ്പ് നോച്ചുമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. എൻട്രി ലെവൽ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

3 ജിബി റാം, 32 ജിബി സ്റ്റോറേജ് ഉള്ള ഒറ്റ വേരിയന്റിൽ മാത്രമാണ് ഓപ്പോ A12s അവതരിപ്പിച്ചിട്ടുള്ളത്. 256 ജിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി എക്സ്പാൻഡ് ചെയ്യാൻ സാധിക്കും. ക്യാമറകൾ പരിശോധിച്ചാൽ, പിൻവശത്തുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പിൽ 13 എംപി പ്രൈമറി സെൻസറും ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 5 എംപി ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്.

ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒ.എസ് 6.1 യൂസർ ഇന്റർഫേസ് ഉപയോഗിച്ചാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സുരക്ഷയ്‌ക്കായി പിൻ പാനലിൽ ഫിംഗർപ്രിന്റ് സ്‌കാനറും ഡിവൈസിൽ നൽകിയിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഓപ്പോ A12s സ്മാർട്ട്ഫോണിലുണ്ട്. 4,230 mAh ബാറ്ററി യൂണിറ്റാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.

ഓപ്പോ A12s: വിലയും വിൽപ്പനയും
ഓപ്പോ A12s സ്മാർട്ട്ഫോണിന് 129 ഡോളർ (ഏകദേശം 9,713 രൂപ) വിലയുണ്ട്. മാറ്റ്-ടെക്സ്ചർഡ് റിയർ പാനൽ സവിശേഷതയുള്ള ഈ ഡിവൈസ് ബ്ലൂ, ഗ്രേ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. കമ്പനി കമ്പോഡിയയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. വൈകാതെ തന്നെ ഈ ഡിവൈസ് മറ്റ് വിപണികളിലേക്കും ഓപ്പോ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഡിവൈസ് എപ്പോൾ ലഭ്യമാകുമെന്നതിനെ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

പുതിയ ലോഞ്ചുകളിലൂടെ തങ്ങളുടെ ബജറ്റ് സ്മാർട്ട്‌ഫോൺ സീരീസ് പുതുക്കികൊണ്ടിരിക്കുന്ന ബ്രാന്റാണ് ഓപ്പോ. കൊവിഡ്-19 കാരണം ലോകമെമ്പാടുമുണ്ടായ ലോക്ക്ഡൗണിൽ നിന്നും പതിയെ വിപണികൾ പഴയ രീതിയിലേക്ക് ആയതിനാൽ കമ്പനി തങ്ങളുടെ പ്രൊഡക്ടുകളുടെ വിൽപ്പനയും സേവനങ്ങളും വളരെ വേഗത്തിൽ തന്നെ പുനരാരംഭിച്ചു. ഓപ്പോ A12s അടക്കമുള്ള പുതിയ ഡിവൈസുകൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








