ഓപ്പോ എ15 സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

|

ജനപ്രിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസുകളിൽ ഒന്നാണ് ഓപ്പോ എ15. ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ മാസമാണ് വിപണിയിലെത്തിയത്. ലോഞ്ച് ചെയ്തപ്പോൾ ഡിവൈസിന് 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ വേരിയന്റിന് 10,990 രൂപയായിരുന്നു വില. പിന്നീട് ഡിവൈസിന്റെ 2 ജിബി റാം വേരിയന്റും വിപണിയിലെത്തി. ഇപ്പോഴിതാ ഈ ഡിവൈസിന് വില കുറച്ചിരിക്കുകയാണ് കമ്പനി. 1,000 രൂപയാണ് സ്മാർട്ട്ഫോണിന് കുറച്ചിരിക്കുന്നത്.

ഓപ്പോ എ15: പുതുക്കിയ വില

ഓപ്പോ എ15: പുതുക്കിയ വില

ഓപ്പോ എ15 സ്മാർട്ട്ഫോണിന്റെ 3ജിബി റാമും 32ജിബി സ്റ്റോറേജുമുള്ള മോഡലിന് 10,990 രൂപയായിരുന്നു വില. വില കുറച്ചതോടെ ഈ സ്മാർട്ട്ഫോൺ 9,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന്റെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷന് നേരത്തെ 9,490 രൂപയായിരുന്നു വിലയ ഇപ്പോൾ ഈ ഡിവൈസ് 8,990 രൂപയ്ക്ക് ലഭിക്കും. 500 രൂപയുടെ കിഴിവാണ് സ്മാർട്ട്ഫോണിന്റെ 2ജിബി റാം വേരിയന്റിന് ലഭിച്ചിരിക്കുന്നത്. ആമസോണിലൂടെ ഈ ഡിവൈസ് സ്വന്തമാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ നിയോ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 865 SoCയുമായികൂടുതൽ വായിക്കുക: മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ നിയോ പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 865 SoCയുമായി

അധിക ഓഫറുകൾ

ഓപ്പോ പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവിന് പുറമെ ഉപഭോക്താക്കൾക്ക് ചില ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഡിവൈസ് വാങ്ങുമ്പോൾ അധിക ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഫെഡറൽ ബാങ്ക്, എ‌യു ബാങ്ക് ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കും ഈ ഡിസ്കൌണ്ട് ലഭിക്കും. എച്ച്എസ്സിബി ക്രെഡിറ്റ് കാർഡ് ഇഎംഐയിലൂടെ ഡിവൈസ് സ്വന്തമാക്കുമ്പോൾ 1,500 രൂപ കിഴിവ് അധികമായി ലഭിക്കും.

ഓപ്പോ എ15: സവിശേഷതകൾ

ഓപ്പോ എ15: സവിശേഷതകൾ

ഓപ്പോ എ15 സ്മാർട്ട്ഫോണിൽ എച്ച്ഡി + റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോവും ഉള്ള 6.52 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഡിവൈസിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ചതുരാകൃതിയിലുള്ള മൊഡ്യൂളിലാണ് ഈ ക്യാമറകൾ ഉള്ളത്. ഇതിന് താഴെയായി ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. 13 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഈ ഡിവൈസിലെ ക്യാമറകൾ. ക്യാമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും

മീഡിയടെക് പി35

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിസ്പ്ലെയിൽ നൽകിയിട്ടുള്ള വാട്ടർ ഡ്രോപ്പ് നോച്ചിൽ 5 എംപി സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് പി35 ചിപ്‌സെറ്റാണ്. ഡിവൈസിലെ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 4,230 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഓപ്പോ ൻൽകിയിട്ടുള്ളത്. വിശദാംശങ്ങൾ.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2 കസ്റ്റം സ്കിനിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഡൈനാമിക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഒരാൾക്ക് ഫോൺ വാങ്ങാം. വിലയ്ക്ക് ചേർന്ന രീതിയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഓപ്പോ എ15 സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന പെർഫോമൻസ് നൽകുന്നതിനൊപ്പം കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു എന്നതും ഈ സ്മാർട്ട്ഫോണിനെ ജനപ്രീയമാക്കുന്നു.

കൂടുതൽ വായിക്കുക: അതിശയിപ്പിക്കുന്ന സവിശേഷതകളുമായി റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തുംകൂടുതൽ വായിക്കുക: അതിശയിപ്പിക്കുന്ന സവിശേഷതകളുമായി റിയൽമി എക്സ് 7 സീരിസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും

Best Mobiles in India

English summary
Oppo has slashed the price of its A15 smartphone in India. The 3GB RAM variant of the device received Rs. 1,000 price cut and the 2GB RAM gets Rs 500 price cut.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X