Home
Mobile

ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ15 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഓപ്പോയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണായ ഓപ്പോ എ15 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ത്രീഡി കർവ് ബോഡി ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സവിശേഷതകൾ എന്നിവയോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഓപ്പോ എ15 സ്മാർട്ട്ഫോണിന്റെ ഐ കംഫർട്ട് ഫിൽട്ടറുകൾ കണ്ണുകളെ നീല വെളിച്ചത്തിൽ നിന്ന് സംരക്ഷിക്കുന്നു, കൂടാതെ എഐ ബ്രൈറ്റ്‌നെസ് ഫീച്ചറും ഉണ്ട്. ഇത് ഓട്ടോമാറ്റിക്കായി ബ്രൈറ്റ്നസ് നിയന്ത്രിക്കുന്നു.

ഓപ്പോ എ15: വില

ഓപ്പോ എ15: വില

ഓപ്പോ എ15 സ്മാർട്ട്ഫോണിന്റെ ഒറ്റ വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന്റെ മോഡലിന് 10,990 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ വിൽപ്പന എപ്പോഴാണ് ആരംഭിക്കുന്നത് എന്നകാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആമസോൺ വഴിയായിരിക്കും ഡിവൈസ് വിൽപ്പനയ്‌ക്കെത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഡൈനാമിക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

ഓപ്പോ എ15: സവിശേഷതകൾ

ഓപ്പോ എ15: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒ.എസ് 7.2ലാണ് ഓപ്പോ എ15 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയും 720 x 1,600 പിക്‌സൽ റെസല്യൂഷനുമുണ്ട്. 3 ജിബി റാമും 32 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 എസ്ഒസിയാണ് സ്മാർട്ട്ഫോണിന് കരുത്ത് ന.ഖുന്നത്. ഡിവൈസിന്റെ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഓപ്പോ ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

10W ചാർജിംഗ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന 4,230 mAh ബാറ്ററിയാണ് ഓപ്പോ എ15 സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിവൈസിന്റെ ക്യാമറകൾ പരിശോധിച്ചാൽ, 13 എംപി പ്രധാന സെൻസർ, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഡിവൈസിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട്ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

കണക്ടിവിറ്റി

ഓപ്പോ എ15 സ്മാർട്ട്ഫോണിൽ 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകലാണ് കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ പിന്നിൽ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്. 175 ഗ്രാം ഭാരമാണ് ഡിവൈസിന് ഉള്ളത്.

വിപണി

വിപണിയിൽ റിയൽമി സി12, ടെക്നോ കാമൺ 16 എന്നീ സ്മാർട്ട്ഫോണുകളായിരിക്കും ഓപ്പോ എ15 സ്മാർട്ട്ഫോണിന്റെ പ്രധാന എതിരാളികൾ. ഐ കംഫർട്ട് ഫിൽട്ടറുകൾ, എഐ ബ്രൈറ്റ്നെസ് ഫീച്ചർ പോലുള്ള ചില സവിശേഷതകൾ ഓപ്പ എ15 സ്മാർട്ട്ഫോണിനെ മറ്റുള്ള ഡിവൈസുകളെക്കാൾ മികച്ചതാക്കി മാറ്റുന്നു. ക്യാമറയുടെ കാര്യത്തിൽ, ടെക്നോ കാമൺ 16 ഫ്ലാഗ്ഷിപ്പ് ലെവൽ 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഓപ്പോ എ15 സ്മാർട്ട്ഫോണിൽ 13 എംപി പ്രൈമറി സെൻസർ മാത്രമേ ഉള്ളു.

Best Mobiles in India

English summary
Oppo has launched its latest budget friendly smartphone, the Oppo A15 in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X