ഓപ്പോ A31 സ്മാർട്ട്ഫോണിന്റെ 6GB വേരിയൻറ് വിൽപ്പന ആരംഭിച്ചു

|

ഈ വർഷം പുറത്തിറങ്ങിയ ഓപ്പോ A31 (2020) സ്മാർട്ട്ഫോണിന്റെ 6ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയൻറിന്റെ വിൽപ്പന രാജ്യത്ത് ആരംഭിച്ചു. ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ 4 ജിബി, 64 ജിബി സ്റ്റോറേജ് വേരിയന്റിലാണ് വിപണിയിൽ എത്തിയത്. ഫോൺ അവതരിപ്പിച്ച അവസരത്തിൽ തന്നെ ഇതിന്റെ 6ജിബി റാം വേരിയന്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.

ഓപ്പോ A31

ഓപ്പോ A31ന്റെ 6 ജിബി റാം വേരിയന്റ് മാർച്ചിൽ വിപണിയിലെത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നെങ്കിലും രാജ്യത്തുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് സെയിൽ മാറ്റി വയ്ക്കുകയായിരുന്നു. നാലാം ഘട്ട ലോക്ക്ഡൌണിനിടെ പ്രഖ്യാപിച്ച ഇളവുകൾ പ്രകാരം ഓറഞ്ച് ഗ്രീൻ സോണിലുള്ള ആളുകൾക്ക് ഓൺലൈനായി സ്മാർട്ട്ഫോണുകളും അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത സാധനങ്ങളും വാങ്ങാൻ സാധിക്കും. ഈ ഇളവ് പ്രഖ്യാപിച്ചതോടെയാണ് കമ്പനി ഫോണിന്റെ 6ജിബി വേരിയന്റ് വിൽപ്പനയ്ക്ക് എത്തിച്ചത്.

ഓപ്പോ A31 (2020) 6ജിബി + 128ജിബി വേരിയന്റിന്റെ സവിശേഷതകൾ

ഓപ്പോ A31 (2020) 6ജിബി + 128ജിബി വേരിയന്റിന്റെ സവിശേഷതകൾ

720 x 1,600 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഓപ്പോ എ31 (2020) സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 9 പൈ ബേസ്ഡ് കളർ ഒ.എസ് 6.1.2ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. സുരക്ഷയ്ക്കായി പിൻവശത്ത് ഒരു ഫിംഗർപ്രിന്റ് സെൻസറും ഓപ്പോ ഈ സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പുറത്തിറങ്ങുക 5,000 എംഎഎച്ച് ബാറ്ററിയുമായി: റിപ്പോർട്ട്കൂടുതൽ വായിക്കുക: ഷവോമി റെഡ്മി 9 പുറത്തിറങ്ങുക 5,000 എംഎഎച്ച് ബാറ്ററിയുമായി: റിപ്പോർട്ട്

കണക്ടിവിറ്റി
 

കണക്ടിവിറ്റി

ഡ്യുവൽ സിം, 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റിക്കായി നൽകിയിട്ടുള്ളത്. ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 35 SoC ആണ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഓപ്പോ എ 31 (2020) ന്റെ സവിശേഷതകളിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. ഇത് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും. 4,230 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഓപ്പോ എ31 അവതരിപ്പിച്ചിരിക്കുന്നത്. 12 എംപി പ്രൈമറി സെൻസറും രണ്ട് 2 എംപി ക്യാമറകളുമാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നത്. സ്മാർട്ട്‌ഫോണിൽ സെൽഫികൾക്കും വീഡിയോ കോളിങിനുമായി 8 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്. ഫാന്റസി വൈറ്റ്, മിസ്റ്ററി ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

ഓപ്പോ എ31: വില

ഓപ്പോ എ31: വില

ഫോണിന്റെ 4 ജിബി / 64 ജിബി വേരിയന്റിന് 12,490 രൂപയാണ് വില വരുന്നത്. 6 ജിബി / 128 ജിബി വേരിയന്റിന് 14,990 രൂപയും വില വരുന്നു. സ്മാർട്ട്‌ഫോണിന്റെ രണ്ട് മോഡലുകളും വിവിധ ഡിസ്കൗണ്ട് ഓഫറുകളോടെ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. നിലവിൽ ലോക്ക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് ഗ്രീൻ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമേ ഫോൺ സ്വന്തമാക്കാൻ സാധിക്കുകയുള്ളു.

കൂടുതൽ വായിക്കുക: ഹോണർ 9X പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, ഓഫറുകൾ, സവിശേഷതകൾകൂടുതൽ വായിക്കുക: ഹോണർ 9X പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, ഓഫറുകൾ, സവിശേഷതകൾ

Best Mobiles in India

Read more about:
English summary
OPPO A31 (2020) 6GB RAM + 128GB storage variant is now available for sale. The smartphone was launched in India in February and the 4GB, 64GB storage went on sale shortly after the launch. The 6GB RAM variant of the smartphone was also slated to hit the market in March but was delayed due to the lockdown across the country. But it has been live since May 9. The budget-friendly phone will now only be available to people in orange or green zones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X