Home
Mobile

ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ33 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഓപ്പോ എ33 സ്മാർട്ട്ഫോൺ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, വലിയ ബാറ്ററി എന്നീ സവിശേഷതകളോടെയാണ് എ സീരിസിലെ പുതിയ ഡിവൈസ് ഓപ്പോ അവതരിപ്പിച്ചത്. ഒറ്റ വേരിയന്റിൽ മാത്രം ലഭ്യമാകുന്ന ഡിവൈസിൽ 4 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ആർപി 2,299,000 ആണ് ഇന്തോനേഷ്യയിൽ ഡിവൈസിന്റെ വില. ഇന്ത്യയിൽ ഇത് 11,300 രൂപയോളം വരും.

കളർ ഓപ്ഷനുകൾ

ഇന്തോനേഷ്യയിലെ ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ എ33 സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മൂൺലൈറ്റ് ബ്ലാക്ക്, മിന്റ് ക്രീം കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ ഡിവൈസിന്റെ സവിശേഷതകൾ മിക്കതും ഇതേ സ്നാപ്ഡ്രാഗൺ 460 പ്രോസസറുമായി കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ എ53 സ്മാർട്ട്ഫോണിന് സമാനമാണ്. ഡിവൈസ് ആഗോള വിപണിയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ഓപ്പോ എ33: സവിശേഷതകൾ

ഓപ്പോ എ33: സവിശേഷതകൾ

ഓപ്പോ എ33 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് ഉള്ളത്. 1,520 x 720 പിക്‌സൽ എച്ച്ഡി+ റെസല്യൂഷനും ഈ ഡിസ്പ്ലെയിൽ ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനോടെയാണ് ഈ ഡിസ്പ്ലെ വരുന്നത്. ഈ വില നിലവാരത്തിൽ ലഭിക്കാവുന്ന മികച്ച ഡിസ്പ്ലെകളിൽ ഒന്ന് തന്നെയാണ് ഇത്.

കളർഒസ് 7.2

ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒസ് 7.2ലാണ് ഓപ്പോ എ33 പ്രവർത്തിക്കുന്നത്. ഇത് ഏറ്റവും പുതിയ കളർ ഒഎസ് ആണ്. 18W ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ പായ്ക്ക് ചെയ്യുന്നത്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ്. 32 ജിബി ഓൺബോർഡ് സ്റ്റോറേജുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിലൂടെ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

ക്യാമറ

ഓപ്പോ എ33 സ്മാർട്ട്ഫോണിൽ എഫ് / 2.2 അപ്പേർച്ചറുള്ള 13 എംപി പ്രൈമറി സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിനൊപ്പം എഫ് / 2.4 അപ്പർച്ചർ ഉള്ള 2 എംപി ഡെപ്ത് സെൻസർ, എഫ് / 2.4 എ 2 എംപി മാക്രോ സെൻസർ എന്നിവയും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിൽ വീഡിയോ കോളിങിനും സെൽഫികൾക്കുമായി എഫ് / 2.4 അപ്പേർച്ചറുള്ള 8 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. ഈ ക്യാമറ പഞ്ച്-ഹോൾ കട്ട് ഔട്ടിലാണ് നൽകിയിട്ടുള്ളത്. ഓപ്പോ എ53 സ്മാർട്ട്ഫോണിൽ 16 എംപി സെൽഫി ക്യാമറയാണ് ഉണ്ടായിരുന്നത്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിക്കായി വൈഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഓപ്പോ പുതിയ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഡിവൈസിന് പിന്നിലൊരു ഫിംഗർപ്രിന്റ് സെൻസറും ഓപ്പോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള വിപണിയിലേക്ക് ഈ സ്മാർട്ട്ഫോൺ എപ്പോഴാണ് അവതരിപ്പിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

Best Mobiles in India

English summary
Oppo launches A33 smartphone in Indonesia. Oppo has introduced this new A-Series device with Qualcomm Snapdragon 460 processor, triple rear camera setup and large battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X