ഓപ്പോ എ33 സ്മാർട്ട്‌ഫോണിന്റെ വില കുറച്ചു: പുതിയ വിലയും ഓഫറുകളും
ഓപ്പോയുടെ ഇന്ത്യയിലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്‌ഫോണായ ഓപ്പോ എ33യുടെ വില കുറച്ചു. 1000 രൂപയാണ് ഈ ഡിവൈസിന് കുറച്ചിരിക്കുന്നത്. നേരത്തെ ഈ ഡിവൈസിന് 11,990 രൂപയായിരുന്നു. ഇനി മുതൽ ഈ സ്മാർട്ട്ഫോൺ 10,990 രൂപയ്ക്ക് ലഭ്യമാകും. 3 ജിബി റാം വേരിയന്റിനാണ് 1,000 രൂപ കുറച്ചിരിക്കുന്നത്. മിന്റ് ക്രീം, മൂൺലൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.

ഓപ്പോ എ33: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുള്ള ഓപ്പോ എ33 സ്മാർട്ട്ഫോണിന് 720x1600 റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഉള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoCയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പോ എ33 സ്മാർട്ട്ഫോണിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. സുരക്ഷയ്ക്കായി ഡിവൈസിന്റെ പിൻ പാനലിൽ ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിട്ടുണ്ട്.

ഓപ്പോ എ33 സ്മാർട്ട്ഫോണിന്റെ പിൻ വശത്ത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 13 എംപി പ്രൈമറി ക്യാമറ, 2 എംപി പോർട്രെയിറ്റ് ലെൻസ്, എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ലെൻസ് എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.0, ജിപിഎസ് തുടങ്ങി കണക്ടിവിറ്റി ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഓപ്പോ എ33 സ്മാർട്ട്ഫോണിന്റെ ഭാരം 186 ഗ്രാം ആണ്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.2ൽ ആണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഐക്കൺ പുൾ-ഡൌൺ ജെസ്റ്റർ, സിമ്പിൾ മോഡ്, മൾട്ടി-യൂസർ മോഡ്, മ്യൂസിക് പാർട്ടി മോഡ്സ് എന്നിവയെല്ലാം ഉപയോഗിക്കാൻ കളർ ഒഎസ് 7.2 ഉപയോക്താക്കളെ അനുവദിക്കുന്നു.

ഓപ്പോ ഇന്നോ ഡേ 2020 എന്ന ഇവന്റിൽ വച്ച് കമ്പനി റോൾ ചെയ്യാവുന്ന ഒഎൽഇഡി സ്‌ക്രീൻ സ്മാർട്ട്‌ഫോൺ പ്രദർശിപ്പിച്ചിരുന്നു. 6.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിന്റെ താഴെയുള്ള ഭാഗത്ത് ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ എന്നിവ നൽകിയിട്ടുണ്ട്. എആർ ഗ്ലാസ് 2021 എന്ന ഡിവൈസ് പുറത്തിറക്കാനും കമ്പനി ഒരുങ്ങുകയാണ്. ഇതിൽ ആകർഷകമായ ഡിസൈനും ഫ്ലൈറ്റ് സമയം, സ്ലാം, വോയ്‌സ് നാവിഗേഷൻ പോലുള്ള സെൻസറുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications