Home
Mobile

ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

ഓപ്പോ തങ്ങളുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ എ സീരീസിൽ പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കി. ഓപ്പോ എ35 എന്ന ഡിവൈസ് കമ്പനി ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് പുതിയ ഫോണാമെന്ന് പൂർണമായും പറയാൻ സാധിക്കില്ല. ഡിസംബറിൽ ഇന്ത്യയിലെത്തിയ ഓപ്പോ എ15 സ്മാർട്ട്ഫോണിന്റെ പേര് മാറ്റിയ പതിപ്പാണ് ഓപ്പോ എ35. ഇതൊരു എൻ‌ട്രി ലെവൽ‌ സ്മാർട്ട്‌ഫോണാണ്.‌ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസാണ് ഇത്.

വില

ഓപ്പോ എ35 സ്മാർട്ട്‌ഫോണിന് പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഉള്ളത് മൂന്ന് ക്യാമറകളാണ് ഈ ഡിവൈസിൽ ഉള്ളത്. മൂന്ന് കളർ വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ക്യാമറ മൊഡ്യൂളിന് ചുറ്റും വെള്ളി നിറത്തിൽ ഒരു ഫിനിഷ് കൊടുത്തിട്ടുണഅട്. ഐസ് ജേഡ് വൈറ്റ്, ഗ്ലാസ് ബ്ലാക്ക്, മിസ്റ്റ് സീ ബ്ലൂ എന്നിവയാണ് ഓപ്പോ എ35 സ്മാർട്ട്ഫോണിന്റെ കളർ ഓപ്ഷനുകൾ. ഓപ്പോ എ35 സ്മാർട്ട്‌ഫോണിന്റെ വില ഓപ്പോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഓപ്പോ എ35ന്റെ അതേ ഫോണായ ഓപ്പോ എ15എസ് സ്മാർട്ട്ഫോണിന് ആമസോണിൽ 11,490 രൂപയാണ് വില.

ഓപ്പോ എ35: സവിശേഷതകൾ

ഓപ്പോ എ35: സവിശേഷതകൾ

ഓപ്പോ എ35 ഒരു ലോ എൻഡ് സ്മാർട്ട്‌ഫോണാണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ, 296 പിപിഐ പിക്‌സൽ ഡെൻസിറ്റി, 480 നിറ്റ്സ് ബൈറ്റ്നസ് എന്നിവയുള്ള 6.52 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ് ഡിസൈനിലുള്ള ഒരു നോച്ചും നൽകിയിട്ടുണ്ട്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ പി35 പ്രോസസറാണ്.

സ്റ്റോറേജ്

ഡിവൈസിൽ ഉള്ള സ്റ്റോറേജ് തികയാതെ വരുന്നവർക്ക് സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഫോണിന് പിന്നിൽ ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഓപ്പോ എ35 സ്മാർട്ട്ഫോണിൽ 4230mAh ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി ചാർജ് ചെയ്യാനായി മൈക്രോ-യുഎസ്ബി പോർട്ടാണ് നൽകിയിട്ടുള്ളത്. 10W ചാർജിങ് സാങ്കേതികവിദ്യയും ഈ ഡിവൈസിൽ ഉണ്ട്.

ക്യാമറ

ഫോട്ടോഗ്രാഫിക്കായി ഓപ്പോ എ35 സ്മാർട്ട്ഫോണിന് പിന്നിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
Oppo has launched a new smartphone in their popular A Series. The Oppo A35 device has been launched in the Chinese market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X