Home
Mobile

Oppo A52: ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ 8ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി

ഓപ്പോയുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസാണ് എ സീരീസ്. ഈ സീരിലെ ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ആഴ്ച ആമസോൺ പ്രൈം ഡേ 2020 സെയിലിന്റെ ഭാഗമായാണ് ഡിവൈസ് അവതരിപ്പിച്ചത്. ഓപ്പോ എ52 സ്മാർട്ട്ഫോൺ ഡിവൈസിന്റെ സെയിലിൽ പുതിയ വേരിയന്റ് കൂടി കമ്പനി കൂട്ടിച്ചേർത്തിരുന്നു.

ഓപ്പോ A52

ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റിന് 18,990 രൂപയാണ് വില. നേരത്തെ പുറത്തിറങ്ങിയ ഡിവൈസിന് സമാനമായി ഇതും ഓൺലൈനിൽ ലഭ്യമാണ്. ഓപ്പോ A52 8ജിബി റാം വേരിയന്റ് പുറത്തറക്കിയത് ഡിവൈസ് ഇന്ത്യയിൽ എത്തി മാസങ്ങൾ കഴിഞ്ഞിട്ടാണ്. 18W ഫാസ്റ്റ് ചാർജിംഗ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുള്ള Dirac 2.0 ഓഡിയോ സാങ്കേതികവിദ്യ എന്നീ സവിശേഷതകളുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഓപ്പോ A52 8ജിബി റാം: വിലയും ലഭ്യതയും

ഓപ്പോ A52 8ജിബി റാം: വിലയും ലഭ്യതയും

ഓപ്പോ A52 സ്മാർട്ട്‌ഫോണിന്റെ 8 ജിബി റാം വേരിയന്റിന് 18,990 രൂപയാണ് വില. ജൂൺ മാസത്തിൽ പുറത്തിറങ്ങിയ ഈ ഡിവൈസിന്റെ 6 ജിബി റാം ഓപ്ഷന് 16,990 രൂപയായിരുന്നു വില. ഇപ്പോൾ 6 ജിബി, 8 ജിബി റാം വേരിയന്റുകൾ ആമസോണിൽ ലഭ്യമാണ്. സ്ട്രീം വൈറ്റ്, ട്വലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുമ്പോൾ നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭിക്കും.

ഓപ്പോ A52: സവിശേഷതകൾ

ഓപ്പോ A52: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി കളർ OS 7.1ലാണ് ഓപ്പോ A52 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് ഡിവൈസിനുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജിനൊപ്പം മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) വികസിപ്പിക്കാനുള്ള സംവിധാനവും.

ക്യാമറകൾ

ക്യാമറകളുടെ കാര്യം പരിശോധിച്ചാൽ ഡിവൈസിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ മെയിൻ സെൻസറും അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉണ്ട്. ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളിലെ മറ്റ് രണ്ട് സെൻസറുകൾ 2 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഓപ്പോ എ52 8 മെഗാപിക്സൽ ക്യാമറയുമായാണ് വരുന്നത്.

കണക്റ്റിവിറ്റി

ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ, വൈ-ഫൈ, എൽടിഇ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ52വിൽ നൽകിയിട്ടുള്ളത്. ഫോണിന് 192 ഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
Oppo has launched a new variant of its A series smartphone in the country. Oppo has introduced the 8GB RAM variant of the A52 for the buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X