Home
Mobile

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി ഓപ്പോ A52 ഇന്ത്യയിലെത്തി; വില, സവിശേഷതകൾ

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ A52 ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് മാസങ്ങൾ കഴിഞ്ഞാണ് ഓപ്പോ എ52 ഇന്ത്യൻ വിപണിയിലെത്തിയത്. രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ബജറ്റ് സ്മാർട്ട്‌ഫോൺ ലഭ്യമാവുക. ജൂൺ 17 മുതൽ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകളിലൂടെ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കും.

ഓപ്പോ A52

ഓപ്പോ A52വിന്റെ ഏറ്റവും വലിയ സവിശേഷത നാല് ക്യാമറകളുള്ള ക്യാമറ സെറ്റപ്പാണ്. പഞ്ച് ഹോൾ-പഞ്ച് കട്ടൌട്ടിൽ മികച്ചൊരു സെൽറഫി ഷൂട്ടറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഓപ്പോ A52: വില, ലഭ്യത

ഓപ്പോ A52: വില, ലഭ്യത

ഇന്ത്യയിലെ ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 16,990 രൂപയാണ് വില. ട്വിലൈറ്റ് ബ്ലാക്ക്, സ്ട്രീം വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. പ്രധാനപ്പെട്ട ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി ജൂൺ 17 മുതൽ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി മികച്ച ഇഎംഐയും ഓപ്ഷനുകൾ ലഭ്യമാകും.

ഓപ്പോ A52: ഓഫറുകൾ

ഓപ്പോ A52: ഓഫറുകൾ

ഓപ്പോ A52 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 4 ജിബി + 128 ജിബി, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഡിവൈസ് ഇന്ത്യയിൽ ലഭ്യമാവുന്നത്. ഈ സ്റ്റോറേജ് വേരിയന്റുകളുടെ വിലയും അവ എപ്പോൾ മുതൽ വിൽപ്പനയ്ക്ക് എത്തുമെന്ന കാര്യവും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഓപ്പോ A52: സവിശേഷതകൾ

ഓപ്പോ A52: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി കളർ OS 7.1ലാണ് ഓപ്പോ A52 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.5 ഇഞ്ച് (1,080x2,400 പിക്സൽ) ഡിസ്പ്ലേയാണ് ഡിവൈസിനുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജിനൊപ്പം മൈക്രോ എസ്ഡി കാർഡ് വഴി (256 ജിബി വരെ) വികസിപ്പിക്കാനുള്ള സംവിധാനവും.

ക്യാമറ

ക്യാമറകളുടെ കാര്യം പരിശോധിച്ചാൽ ഡിവൈസിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 12 മെഗാപിക്സൽ മെയിൻ സെൻസറും അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉണ്ട്. ചതുരാകൃതിയിലുള്ള പിൻ ക്യാമറ മൊഡ്യൂളിലെ മറ്റ് രണ്ട് സെൻസറുകൾ 2 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഓപ്പോ എ52 8 മെഗാപിക്സൽ ക്യാമറയുമായാണ് വരുന്നത്.

കണക്റ്റിവിറ്റി

ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ, വൈ-ഫൈ, എൽടിഇ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ52വിൽ നൽകിയിട്ടുള്ളത്. ഫോണിന് 192 ഗ്രാം ഭാരമാണ് ഉള്ളത്.

Best Mobiles in India

English summary
Oppo A52 has been launched in India, months after the phone was first unveiled in China. The budget smartphone is offered in two colour options and its sales will commence through online and offline channels starting June 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X