ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ53 2020 ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ
ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എ53 2020 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2015ൽ പുറത്തിറങ്ങിയ ഓപ്പോ എ53ന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. മുന്ന് പിൻക്യാമറകളുള്ള ഈ സ്മാർട്ട്ഫോണിൽ 90Hz ഡിസ്പ്ലേ, ഒക്ടാ കോർ പ്രോസസർ, റിയർ മൌണ്ട്ഡ് ഫിംഗർപ്രിന്റ് സെൻസർ, 18W ഫാസ്റ്റ് ചാർജിംഗ് എന്നീ സവിശേഷതകളും ഓപ്പോ നൽകിയിട്ടുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

ഓപ്പോ എ53 2020: വിലയും ലഭ്യതയും
ഓപ്പോ എ53 202 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ബേസ് വേരിയന്റായ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,490 രൂപ വിലയുണ്ട്. ഇലക്ട്രിക് ബ്ലാക്ക്, ഫെയറി വൈറ്റ്, ഫാൻസി ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഡിവൈസിന്റെ വിൽപ്പന 3 മണി മുതൽ ആരംഭിച്ചു. ഫ്ലിപ്പ്കാർട്ടിലൂടെയാണ് സെയിൽ നടക്കുന്നത്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, ആറ് മാസം വരെ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവയും ലഭ്യമാണ്.

ഓപ്പോ എ53 2020: സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി+ (720x1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഓപ്പോ എ53 2020 സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. രണ്ട് നാനോ സിം സ്ലോട്ടുകളുള്ള ഈ ഡിവൈസ് ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒ.എസ് 7.2ലാണ് പ്രവർത്തിക്കുന്നത്. 6 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

മൂന്ന് ക്യാമറകളാണ് ഓപ്പോ എ53 2020 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് നൽകിയിട്ടുള്ളത്. ഇതിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എഫ് / 2.4 മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമാണ് നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. എഫ് / 2.0 ലെൻസാണ് സെൽഫി ക്യാമറയിൽ നൽകിയിട്ടുള്ളത്.

മുകളിൽ സൂചിപ്പിച്ചതുപോലെ ഓപ്പോ എ53 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത് 64ജിബി, 128ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളോടെയാണ്. ഈ സ്റ്റോറേജ് 256ജിബി വരെ വർധിപ്പിക്കുന്നതിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഉള്ളത്.

ഓപ്പോ എ53 2020 സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. മികച്ച ഓഡിയോയ്ക്കായി സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഫോണിൽ നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. സാംസങ്, ഷവോമി എന്നീ ബ്രാന്റുകളുടെ ഡിവൈസുകളോടായിരിക്കും ഓപ്പോയുടെ പുതിയ ഡിവൈസ് മത്സരിക്കുന്നത്.


Click it and Unblock the Notifications








