ഓപ്പോ എ53 സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണായ ഓപ്പോ എ53 ഓഗസ്റ്റ് 25ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗിമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഇന്തോനേഷ്യയിൽ പുറത്തിറക്കിയ ഈ ഡിവൈസിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില ഐഡിആർ 2,499,000 (ഏകദേശം 12,700 രൂപ) ആയിരുന്നു. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് പുറത്തിറങ്ങുക 15,000 രൂപയിൽ താഴെ വിലയിലായിരിക്കുമെന്നാണ് സൂചനകൾ.

ഓപ്പോ എ53 സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റ് ഓഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12:30 നടക്കും. ഇവന്റ് യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും. ഉയർന്ന റിഫ്രഷ് റേറ്റ്, ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂൾ പോലുള്ള സവിശേഷതകളോടെയാണ് ഈ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. ഇന്തോനേഷ്യയിൽ ഇലക്ട്രിക് ബ്ലാക്ക്, ഫാൻസി ബ്ലൂ കളർ വേരിയന്റുകളിലാണ് ഡിവൈസ് അവതരിപ്പിച്ചത്.

ഓപ്പോ എ53: സവിശേഷതകൾ
ഓപ്പോ എ53 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി+ പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 1,600 x 720 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പാക്ട് റേഷിയോവും ഉണ്ട്. 4 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 460 SoC ആണ്. സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

സോഫ്റ്റ്വെയർ പരിശോധിച്ചാൽ, ഓപ്പോ എ53 ആൻഡ്രോയിഡ് 10 ബേസ്ഡ് കളർOS 7.2ലാണ് പ്രവർത്തിക്കുന്നത്. 18W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്.

ഓപ്പോ എ53 സ്മാർട്ട്ഫോണിന്റെ ക്യാമറകൾ പരിശോധിച്ചാൽ, 16 എംപി മെയിൻ സെൻസറും രണ്ട് 2 എംപി സെൻസറുകളും ഉൾക്കൊള്ളുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിരിക്കുന്നത്. മുൻവശത്ത്, സെൽഫി എടുക്കുന്നതിനും വീഡിയോ കോളിങിനുമായി 16 എംപി ഷൂട്ടറും നൽകിയിട്ടുണ്ട്. ഈ സെൽഫി ക്യാമറയിൽ എഫ് / 2.0 അപ്പർച്ചറുള്ള ലെൻസാണ് നൽകിയിട്ടുള്ളത്.

എൻട്രി ലെവൽ ഫോണാണെങ്കിലും ഓപ്പോ എ53യിൽ ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. ഇതേ വില നിലവരത്തിൽ സമാനമായ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയുള്ള റിയൽമി 6 സ്മാർട്ട്ഫോണുമായി ഈ ഡിവൈസ് മത്സരിക്കും. പക്ഷേ ക്യാമറയുടെ കാര്യത്തിൽ 64 എംപി പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പുമായി റിയൽമെ 6 വിപണിയിലുള്ളപ്പോൾ ഓപ്പോ എ53 16 എംപി ട്രിപ്പിൾ റിയർ ക്യാമറയാണ് ഉള്ളത്. ഇനി വിലയിൽ വലിയ മാറ്റങ്ങൾ വരുത്തിയായിരിക്കുമോ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന കാര്യവും വ്യക്തമല്ല.


Click it and Unblock the Notifications








