Home
Mobile

ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 27ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ53 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി 5ജി എനേബിൾഡ് സ്മാർട്ട്ഫോണായ ഓപ്പോ എ53എസ് ഇന്ത്യൻ വിപണിയിലെത്തുന്നു. ഈ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് ഏപ്രിൽ 27ന് നടക്കുമെന്ന് കമ്പനി അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് നടക്കുന്നത്. ഡിവൈസ് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. ഓപ്പോ എ53 സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഏറെ ജനപ്രീതി നേടിയ ഡിവൈസാണ് ഇത്.

ഓപ്പോ എ53എസ് 5ജി

ഫ്ലിപ്പ്കാർട്ടിലെ ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോണിന്റെ ടീസറിൽ നിന്നും ഈ ഡിവൈസ് ബ്ലൂ കളർ ഓപ്ഷനിൽ ലഭ്യമാകുമെന്ന് വ്യക്തമാകുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസി. ഉണ്ടായിരിക്കുക എന്നും ഈ ക്യാമറ സെറ്റപ്പ് എൽഇഡി ഫ്ലാഷോട് കൂടി ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിലായിരിക്കും നൽകുകയെന്നും ടീസറിൽ നിന്നും വ്യക്തമാകുന്നു. ഡിവൈസിന്റെ പിൻപാനലിലെ ഇടത് മൂലയിലായിരിക്കും ഈ ക്യാമറ സെറ്റപ്പ് നൽകുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി

ഓപ്പോ എ53എസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി ആയിരിക്കുമെന്നാണ് സൂചനകൾ. ഇത് ശരിയാണെങ്കിൽ റിയൽ‌മി 8 5ജി സ്മാർട്ട്ഫോണിന് ശേഷം ഡൈമെൻസിറ്റി 700 എസ്ഒസിയുമായി ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ ഫോണായിരിക്കും ഓപ്പോ എ53എസ് 5ജി. ഡിവൈസിൽ സുരക്ഷയ്ക്കായി ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ ഇപ്പോഴും വ്യക്തമല്ല. വരും ദിവസങ്ങളിൽ ഫ്ലിപ്പ്കാർട്ട് മൈക്രോ സൈറ്റിൽ കൂടുതൽ വിവരങ്ങൾ നൽകിയേക്കും.

5ജി

ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോണിൽ അതിന്റെ മുൻഗാമിയായ ഓപ്പോ എ53യിൽ ഉള്ളതിന് സമാനമായ 90Hz ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക. ഫോൺ ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒ.എസ് 11.1ൽ പ്രവർത്തിക്കുമെന്നും സൂചനകൾ ഉണ്ട്. ഡിവൈസിന് പിന്നിലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി സെൻസറോ 64 എംപി പ്രൈമറി സെൻസറോ ഉണ്ടായിരിക്കും. ഇതിനൊപ്പം ഡെപ്ത്, മാക്രോ ഷൂട്ടർ എന്നിവയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റോറേജ്

കുറഞ്ഞത് 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമായിട്ടായിരിക്കും ഓപ്പോ എ53എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഉണ്ടായിരിക്കും.

ഓപ്പോ എ53എസ് 5ജി: വില

ഓപ്പോ എ53എസ് 5ജി: വില

ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോണിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല എങ്കിലും 15,000 രൂപയിൽ താഴെ ആയിരിക്കും ഈ ഡിവൈസിന്റെ വില എന്നാണ് സൂചനകൾ. പുതിയ ഓപ്പോ എ74 5ജിയാണ് ഓപ്പോയുടെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോൺ. 6 ജിബി റാമും 128 ജിബി റോം മോഡലിന് 17,990 രൂപയാണ് വില. ഇതിനെക്കാൾ വില കുറഞ്ഞ ഡിവൈസായിരിക്കും എ53എസ് എന്ന് കരുതാം. 15,000 രൂപ വില വിഭാഗത്തിൽ അടുത്തിടെ പുറത്തിറങ്ങിയ റിയൽ‌മി 8 5ജിയുമായിട്ടായിരിക്കും ഓപ്പോ എ53എസ് 5ജി മത്സരിക്കുന്നത്.

Best Mobiles in India

English summary
Oppo A53s 5G will be launched in india on april 27. This is the successor to the Oppo A53 smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X