ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഓപ്പോയുടെ എ സീരിസിലെ ഈ 5ജി ഡിവൈസിനെ കുറിച്ച് നിരവധി ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഓപ്പോ എ53എസ് 5ജി മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക എന്ന സൂചന ടീസറിൽ നിന്നും ലഭിച്ചിരുന്നു. ഡിവൈസിന്റെ വില 15,000 രൂപയിൽ താഴെ ആയിരിക്കുമെന്നും പുതിയ ടീസർ വ്യക്തമാക്കുന്നു. വലിയ സ്റ്റോറേജ്, റാം ഓപ്ഷനുകളുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിൽ എത്തുന്നത്. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച്.

ഓപ്പോ എ53എസ് 5ജി: വില, ലഭ്യത

ഓപ്പോ എ53എസ് 5ജി: വില, ലഭ്യത

പുതിയ ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോൺ 15,000 രൂപയിൽ താഴെ വിലയിലായിരിക്കും പുറത്തിറക്കുക എന്ന് വ്യക്തമാണ്. എന്നാൽ എത്രയായിരിക്കും വില എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല. ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. 15,000 രൂപ വില വിഭാഗത്തിൽ 5ജി കണക്റ്റിവിറ്റിയുള്ള ഡിവൈസ് എന്ന നിലയിൽ ഇത് വിപണിയിൽ ശ്രദ്ധ നേടും. ഇതുവരെ പുറത്ത് വന്ന ഡിവൈസിന്റെ ടീസറുകളിൽ നിന്നും ഗ്രേഡിയന്റ് ബ്ലൂ ഫിനിഷുള്ള വേരിയന്റ് ഡിവൈസിന് ഉണ്ടായിരിക്കുമെന്ന് വ്യക്തമാകുന്നു.

കൂടുതൽ വായിക്കുക: വിവോ വി21 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾകൂടുതൽ വായിക്കുക: വിവോ വി21 5ജി സ്മാർട്ട്ഫോൺ ഏപ്രിൽ 29ന് ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഓപ്പോ എ53എസ് 5ജി: സവിശേഷതകൾ
 

ഓപ്പോ എ53എസ് 5ജി: സവിശേഷതകൾ

ഫ്ലിപ്പ്‌കാർട്ടിലുള്ള ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോണിന്റെ മൈക്രോസൈറ്റ് അനുസരിച്ച് ഡിവൈസ് മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കുകയെന്നും സൂചനകൾ ഉണ്ട്. ആപ്പുകൾ വേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്ന ‘റാം എക്സ്പാൻഷൻ' എന്ന സവിശേഷതയും ഈ ഡിവൈസിൽ ഓപ്പോ നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഈ സവിശേഷതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ചിലൂടെ വ്യക്തമാക്കും.

ക്യാമറ

ഓപ്പോ എ53എസ് 5ജി സ്മാർട്ട്‌ഫോണിൽ ചതുരാകൃതിയിലുള്ള മൊഡ്യൂളായിരിക്കും നൽകുക. ഈ ക്യാമറ മൊഡ്യൂളിൽ മൂന്ന് ക്യാമറകൾ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിവൈസിന്റെ പിൻപാനലിലെ ഇടത് മൂലയിലായിരിക്കും ഈ ക്യാമറ സെറ്റപ്പ് നൽകുന്നത്. മൂന്ന് ക്യാമറകളുടെയും വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഡിവൈസിന്റെ ഡിസ്പ്ലെയിലുള്ള വാട്ടർ ഡ്രോപ്പ് ഡിസൈനിൽ സെൽഫി ക്യാമറയും നൽകും. ഈ ക്യാമറയെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടില്ല. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

5ജി

ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോമിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ചൈനീസ് വിപണിയിലെത്തിയ ഓപ്പോ എ53 5ജി സ്മാർട്ട്ഫോണിന്റെ ഒരു ഓഫ്‌ഷൂട്ടായിരിക്കും ഈ ഡിവൈസ് എന്നാണ് സൂചനകൾ. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിന് വ്യത്യസ്തമായ ലേ ഔട്ട് ഉള്ളതിനാൽ ഓപ്പോ എ53 5ജിയിൽ നിന്നും വ്യത്യസ്തമായ ഡിസൈനുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്ന കാര്യം വ്യക്തമാണ്. സെൽഫി ക്യാമറയ്ക്കായി ഒരു ഹോൾ-പഞ്ച് കട്ട് ഔട്ടാണ് എ53 5ജിയിൽ ഉള്ളത്.

ഡൈമെൻസിറ്റി 700

റിയൽ‌മി 8 5ജി സ്മാർട്ട്ഫോണിന് ശേഷം ഡൈമെൻസിറ്റി 700 എസ്ഒസിയുമായി ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ ഫോണായിരിക്കും ഓപ്പോ എ53എസ് 5ജി. ഓപ്പോ എ53എസ് 5ജി സ്മാർട്ട്ഫോണിൽ അതിന്റെ മുൻഗാമിയായ ഓപ്പോ എ53യിൽ ഉള്ളതിന് സമാനമായ 90Hz ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ. ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒ.എസിൽ പ്രവർത്തിക്കും.

കൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Oppo A53s 5G will be launched in India today. The device is powered by a MediaTek Dimensity 700 processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X