ബജറ്റ് വിലയിൽ ഓപ്പോ എ 53 എസ് 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഓപ്പോ ഇന്ത്യയിൽ പുതിയ സ്മാർട്ഫോൺ ഓപ്പോ എ 53 എസ് അവതരിപ്പിച്ചുകൊണ്ട് ഓപ്പോ എ സീരീസിന് തുടക്കം കുറിച്ചു. 15,000 രൂപയിൽ താഴെ വിലവരുന്ന മറ്റൊരു 5 ജി സ്മാർട്ട്‌ഫോണാണ് ഓപ്പോ എ 53. അടുത്തിടെ അവതരിപ്പിച്ച റിയൽമി 8 5 ജി, ഓപ്പോ എ 74 5 ജി, റിയൽമി നർസോ 30 പ്രോ, കൂടാതെ മറ്റു പലതും നിലവിലുള്ള ബജറ്റ് 5 ജി സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ചേരുന്നു. പുതിയ ഓപ്പോ സീരീസിൽ വരുന്ന ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇവിടെ വിശദമായി നൽകിയിട്ടുണ്ട്.
കൂടുതൽ വായിക്കുക: സെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

ഓപ്പോ എ 53 എസ് 5 ജിയുടെ വിലയും, ലഭ്യതയും
ഓപ്പോ എ 53 എസ് 5 ജി സ്മാർട്ഫോൺ വിപണിയിൽ വരുന്നത് രണ്ട് റാം / സ്റ്റോറേജ് ഓപ്ഷനുകളിലാണ്. 6 ജിബി റാമിനും 128 ജിബി സ്റ്റോറേജിനും 14,990 രൂപയും, 8 ജിബി റാമിനും 128 ജിബി സ്റ്റോറേജിനും 16,990 രൂപയുമാണ് വില വരുന്നത്. മെയ് 2 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ആദ്യ വിൽപ്പനയുടെ ഭാഗമായി ഈ രണ്ട് വേരിയന്റുകളും ഫ്ലിപ്കാർട്ട് വഴി നിങ്ങൾക്ക് സ്വന്തമാക്കാനുള്ള അവസരമൊരുക്കും. ഈ ഹാൻഡ്‌സെറ്റ് വാങ്ങുവാൻ താൽപ്പര്യമുള്ളവർ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ അല്ലെങ്കിൽ ഒരു ഇഎംഐ ഓപ്ഷനുകൾ വഴി വാങ്ങുകയാണെങ്കിൽ 1,250 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, 5,999 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് ഹബ്, 1,999 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് മിനി, 1,999 രൂപയ്ക്ക് എംഐ സ്മാർട്ട് സ്പീക്കർ എന്നിവ ലഭ്യമാണ്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഇവിടെ ലഭിക്കുന്നതാണ്.

ഓപ്പോ എ 53 എസ് 5ജി സവിശേഷതകൾ
6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുള്ള വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഓപ്പോ എ 53 എസ് 5 ജിയിൽ വരുന്നത്. റിയൽമി 8 5 ജി പോലെ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഈ സ്മാർട്ട്ഫോണിന് 8 ജിബി / 128 ജിബി, 6 ജിബി / 128 ജിബി എന്നിങ്ങനെ രണ്ട് റാം / സ്റ്റോറേജ് ഓപ്ഷനുകൾ ലഭിക്കുന്നതാണ്. ഈ രണ്ട് വേരിയന്റുകളിലും എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.

ഓപ്പോ എ 53 എസ് 5 ജിക്ക് 5,000 എംഎഎച്ച് ബാറ്ററി നൽകിയിരിക്കുന്നു, ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11.1ൽ പ്രവർത്തിക്കുന്നു. ഈ സ്മാർട്ട്ഫോണിന് 5 ജി, ഡ്യുവൽ സിം, വൈ-ഫൈ 802.11 എ / ബി / ജി / എൻ / എസി, ബ്ലൂടൂത്ത് എഡിഷൻ 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒടിജി സപ്പോർട്ട് എന്നിവ ലഭിക്കുന്നു. കൂടാതെ, ഓപ്പോ ഫോണിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനറുമായി ക്രിസ്റ്റൽ ബ്ലൂ, ഇങ്ക് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.


Click it and Unblock the Notifications