നാല് പിൻക്യാമറകളുമായി ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വില, സവിശേഷതകൾ

|

ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. എ സീരിസിലെ ഈ ഡിവൈസ് മികച്ച സവിശേഷതകളുമായിട്ടാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 5ജി കണക്റ്റിവിറ്റിയുള്ള ഒരു ബജറ്റ് ഫ്രണ്ട്‌ലി ഡിവൈസാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5ജി എസ്ഒസിയാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

ഓപ്പോ എ54 5ജി: വില
 

ഓപ്പോ എ54 5ജി: വില

ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ ഫന്റാസ്റ്റിക് പർപ്പിൾ, ഫ്ലൂയിഡ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമാണ് നിലവിൽ ഈ ഡിവൈസ് ലഭ്യമാകുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വില 219 യൂറോ ആണ്. ഇത് ഇന്ത്യൻ വിപണിയിൽ 19,472 രൂപയോളം വരും. ഡിവൈസ് അന്താരാഷ്ട്ര വിപണിയിൽ എപ്പോൾ അവതരിപ്പിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

കൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ

ഓപ്പോ എ54 4ജി

കഴിഞ്ഞ മാസം ഓപ്പോ എ54 സ്മാർട്ട്ഫോണിന്റെ 4ജി വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. മീഡിയടെക് ഹെലിയോ പി35 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 13,490 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. 5ജി വേരിയന്റിന് വ്യത്യസ്തമായ ഡിസൈനാണ് ഉള്ളത്. മെലിഞ്ഞ ബെസലുകളും പിൻ ക്യാമറകൾക്ക് വ്യത്യസ്ത ഡിസൈനുമാണ് ഉള്ളത്. 5ജി മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഓപ്പോ എ54 5ജി: സവിശേഷതകൾ

ഓപ്പോ എ54 5ജി: സവിശേഷതകൾ

6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയുമായിട്ടാണ് ഓപ്പോ എ54 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 180 ഹെർട്സ് വരെ ടച്ച് സാമ്പിൾ റേറ്റ്, 90.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, 405 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. 4 ജിബി എൽപിഡിഡിആർ 4എക്സ് റാമും 64 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുമുള്ള ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 480 എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അഡ്രിനോ 619 ജിപിയു നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വിവോ എക്സ്60ടി പ്രോ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾകൂടുതൽ വായിക്കുക: വിവോ എക്സ്60ടി പ്രോ സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്യാമറ
 

ഓപ്പോ എ54 5ജി സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറകളാണ് ഉള്ളത്. എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ, എഫ് / 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മോണോ ക്യാമറ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഡിവൈസിന്റെ മുൻവശത്ത് എഫ് / 2.0 അപ്പർച്ചർ ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

കണക്റ്റിവിറ്റി

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഓപ്പോ എ54 5ജി സ്മാർട്ട്ഫോണിൽ വൈ-ഫൈ, 5 ജി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ്, എൻ‌എഫ്‌സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. ഓൺ‌ബോർഡിലെ സെൻസറുകളായി ജിയോ മാഗ്നറ്റിക് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവ നൽകിയിട്ടുണ്ട്. ഒരു വശത്താണ് ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുള്ളത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 190 ഗ്രാം ഭാരവും ഡിവൈസിനുണ്ട്.

കൂടുതൽ വായിക്കുക: മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മൈക്രോമാക്സ് ഇൻ നോട്ട് 1ന് വില വർധിച്ചു; പുതിയ വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Oppo launches A54 5G smartphone in European market. This A series device has been launched with great features. It is a budget friendly device with 5G connectivity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X