ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

|

ഓപ്പോ എല്ലായ്പ്പോഴും ബജറ്റ് വിലയിൽ തന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്ന ബ്രാന്റാണ്. ഇത്തരം സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ചേരുന്ന പുതിയ സ്മാർട്ട്ഫോണാണ് ഓപ്പോ എ55. ഈ ഹാൻഡ്‌സെറ്റ് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്, 4ജിഹി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 15490 രൂപയാണ്. ഈ മോഡൽ ഒക്ടോബർ 3 മുതൽ വിൽപ്പനയ്‌ക്കെത്തും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 17490 രൂപയാണ് വില. ഈ ഡിവൈസ് ഒക്‌ടോബർ 11 മുതൽ വിൽപ്പനയ്‌ക്കെത്തും. രണ്ട് മോഡലുകളും പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും ആമസോണിലൂടെയും വിൽപ്പനയ്ക്ക് എത്തും.

ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

ഒരു ബജറ്റ് സ്മാർട്ട്ഫോണിന് എന്ത് ചെയ്യാനാകുമെന്ന കാര്യങ്ങളെ തിരുത്തി കുറിക്കുകയാണ് പുതിയ ഓപ്പോ എ55. ഇതിന്റെ ക്യാമറ സെറ്റപ്പിൽ, 50എംപി എഐ പിൻ ക്യാമറയും എഐ ബ്യൂട്ടിഫിക്കേഷനോട് കൂടിയ ശക്തമായ 16എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

വലിയ 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഓപ്പോ എ55 വരുന്നത്. ഇത് ബജറ്റ് വിഭാഗത്തിൽ കടുത്ത മത്സരം നൽകും. സ്മാർട്ട്ഫോൺ 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും.

കളർഒഎസ് 11.1ലൂടെ മൊത്തത്തിലുള്ള അനുഭവം വർദ്ധിപ്പിക്കുന്ന ഡിവൈസ് മികച്ച പെർഫോമൻസും നൽകുന്നതിനായി ഒപ്റ്റിമൈസ് ചെയ്തതാണ്. മറ്റുള്ള ബജറ്റ് ഡിവൈസുകളിൽ നിന്നും ഓപ്പോ എ55 വേറിട്ട് നൽകുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

ഓപ്പോ എ55: ട്രെൻഡി ഡിസൈനും സ്റ്റൈലും

ഓപ്പോ എ55 അതിന്റെ തനതായ നിറങ്ങളും ഡിസൈനും ഉപയോഗിച്ച് മികച്ച സ്റ്റൈലുള്ള ഡിവൈസായി മാറുന്നു. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. റെയിൻബോ ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. ഇതൊരു സൂപ്പർ ട്രെൻഡി ഡിവൈസാണ്. വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ വ്യത്യസ്തമായ നിറം പ്രതിഫലിപ്പിക്കുന്ന മഴവില്ല് നീല നിറമാണ് ഇതിൽ ഏറ്റവും ആകർഷകമായി എനിക്ക് തോന്നിയത്. ഈ ഡിവൈസ് മിനുസമാർന്നതും കനം കുറഞ്ഞതുമാണ് (8.40 മിമി). ഡിവൈസിന്റെ ഭാരം 193 ഗ്രാം മാത്രമാണ് അതുകൊണ്ട് തന്നെ കൊണ്ടുനടക്കാൻ ഏറെ സൌകര്യപ്രദമാണ്. 3ഡി കർവ്ഡ് ഡിസൈനും ഇത് കൈയ്യിൽ പിടിച്ച് നടക്കാൻ എളുപ്പമാക്കുന്നു.

ബജറ്റ് വില വിഭാഗത്തിലെ ഡിവൈസ് കട്ടിയുള്ളതായിരിക്കണം. ഇക്കാര്യത്തിൽ ഓപ്പോ എ55ന് മുഴുവൻ മാർക്കും ലഭിക്കും, കാരണം പിൻ കവർ 3ഡി പാനലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നു, മെറ്റൽ ഉൾപ്പെടുത്തിയിട്ടുള്ള, അലുമിനിയം അലോയ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പിൻപാനലാണ് ഇത്. അതുകൊണ്ട് തന്നെ പെട്ടെന്ന് പൊട്ടുമെന്ന പേടി വേണ്ട.

"സിഡി-പാറ്റേണഡ്" ഡെക്കറേറ്റിങ് റിംഗ് ഉപയോഗിച്ച് ലംബമായി ക്രമീകരിച്ച ക്യാമറ ഡിസൈനും ഫോണിന്റെ ഭംഗി കൂട്ടുന്നു. ക്യാമറകൾ ട്രാൻസ്പാരന്റ് വിൻഡോയിൽലാണ് നൽകിയിട്ടുള്ളത്. ഇത് ഹാൻഡ്‌സെറ്റിന് വളരെ മികച്ച സൌന്ദര്യം നൽകാൻ സഹായിക്കുന്നു. മൊത്തത്തിൽ ഈ ഡിവൈസ് കാണാൻ സൂപ്പർ ട്രെൻഡിയാണ്. തീർച്ചയായും ഈ വില വിഭാഗത്തിലെ ഏറ്റവും മികച്ച ഡിവൈസുകളിൽ ഒന്നാണ് ഇത്.

ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

ഓപ്പോ എ55 ക്യാമറകൾ: പെർഫക്ഷനായി നിർമ്മിച്ചത്

ഓപ്പോ എ55 സ്മാർട്ട്ഫോണിന്റെ ഏറ്റവും മികച്ച സവിശേഷതകളിൽ ഒന്ന് അതിന്റെ ക്യാമറ സെറ്റപ്പാണ്. പിൻവശത്തായി ഈ ഓപ്പോ സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ ക്യാമറകളാണ് ഉള്ളത്. 50എംപി എഐ പ്രൈമറി ക്യാമറ, 2എംപി ബൊക്കെ ലെൻസ്, 2എംപി മാക്രോ ഷൂട്ടർ എന്നിവയാണ് ഇതിൽ നൽകിയിട്ടുള്ളത്. മുൻവശത്ത് ഡിസ്പ്ലെയിലെ പഞ്ച്-ഹോൾ കട്ടൗട്ടിൽ 16 എംപി മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

ഓപ്പോ എ55 സ്മാർട്ട്ഫോണിൽ ഓപ്പോ തങ്ങളുടെ പിക്സൽ-ബിന്നിംഗ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ക്യാമറകൾ 12.5MP ലെൻസിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ലഭിക്കുന്നു. ഇത് കുറഞ്ഞ ലൈറ്റിൽ കൂടുതൽ വിശദാംശങ്ങൾ പകർത്താൻ സഹായിക്കുന്നു. നിങ്ങൾ അൾട്രാ-ഹൈ-ഡെഫനിഷൻ ഷോട്ടുകൾക്കായി നോക്കുകയാണെങ്കിൽ 50 എംപി ക്യാമറ ലെൻസിന്റെ മാജിക് അവിടെയാണ് കാണാൻ സാധിക്കുന്നത്. നൈറ്റ് മോഡ് പോലുള്ള സവിശേഷതകൾ, ക്യാമറയുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നു. രാത്രിയിൽ ഷൂട്ട് ചെയ്യുന്നത് മികച്ചതാക്കാൻ ഇത് സഹായിക്കുന്നു. നൈറ്റ് മോഡിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് രാത്രികാല നഗരകാഴ്ചകൾ മികച്ച രീതിയിൽ പകർത്താ സാധിക്കുന്ന വിവിധ നൈറ്റ് പ്ലസ് ഫിൽട്ടറുകളാണ്.

ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

മികച്ച സെൽഫി ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ. ഓപ്പോ എ55ന്റെ 16എംപി സെൽഫി ക്യാമറയിലെ എഐ ബ്യൂട്ടിഫിക്കേഷൻ ഫീച്ചർ മികച്ച സെൽഫികൾ എടുക്കാൻ സഹായിക്കുന്നു. സെൽഫി മോഡിലെ 360 ഡിഗ്രി ഫിൽ ലൈറ്റ് ഫീച്ചറിലൂടെ മങ്ങിയ വെളിച്ചത്തിൽ പോലും മികച്ച സെൽഫികൾ ക്ലിക്ക് ചെയ്യാൻ നമുക്ക് സാധിക്കുന്നു.

ഓപ്പോ എ55: ശക്തമായ ബാറ്ററി

ഓപ്പോ എ55 സ്മാർട്ട്ഫോണിന്റെ ഒരു പ്രധാന സവിശേഷത അതിന്റെ ശക്തമായ ബാറ്ററിയാണ്. നേർത്ത ഫോണായിട്ടും ഇതിൽ 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നുണ്ട്. ഇത് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ചാർജ് ചെയ്യാൻ സമയമില്ലാത്ത അവസരങ്ങളിൽ ഒരൊറ്റ ചാർജിൽ കൂടുതൽ നേരം നിലനിൽക്കാൻ ഫോൺ അത്ഭുതകരമായി ഒപ്റ്റിമൈസ് ചെയ്യുന്നു. ഫോണിൽ ധാരാളം ടാസ്കുകൾ ചെയ്യുമ്പോൾ ദിവസം മുഴുവൻ ബാറ്ററി ബാക്ക് അപ്പ് നൽകാൻ ഈ ഡിവൈസിന് സാധിക്കും. ഈ ഡിവൈസിലെ ബാറ്ററി പെർഫോമൻസിൽ ഞാൻ വ്യക്തിപരമായി തൃപ്തനാണ്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ഫോണിന് 33 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും.

ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

സൂപ്പർ നൈറ്റ് ടൈം സ്റ്റാൻഡ്ബൈ, സൂപ്പർ പവർ സേവിങ് മോഡ്, ഒപ്റ്റിമൈസ്ഡ് നൈറ്റ് ചാർജിങ്, സ്മാർട്ട് ടെമ്പറേച്ചർ കൺട്രോൾ, ഷോർട്ട് സർക്യൂട്ട് പ്രൊട്ടക്ഷൻ എന്നിവ പോലുള്ള ഫീച്ചറുകളും ഇതിൽ ഉണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓപ്പോ എ55 മെച്ചപ്പെട്ട ബാറ്ററി സവിശേഷതകളോടെ ഫോൺ ഓഫാകാതെ നിലനിർത്തുന്നു. ഗെയിമിങിന് പോലും ഏറെ നേരം ബാക്ക് നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുന്നു.

ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

ഓപ്പോ എ55: മികച്ചൊരു സ്മാർട്ട്ഫോൺ അനുഭവം

ട്രെൻഡി സ്റ്റൈലും ക്യാമറകളും നിങ്ങളെ ഓപ്പോ എ55ലേക്ക് ആകർഷിക്കുന്നുവെങ്കിൽ ഈ ശക്തമായ ഫോണിന്റെ അകത്ത് എന്തൊക്കെ ഉണ്ടായിരിക്കും എന്നറിയാനുള്ള താല്പര്യവും നിങ്ങൾക്ക് ഉണ്ടായിരിക്കും. മീഡിയടെക് ഹീലിയോ ജി35 ഒക്ടാകോർ പ്രോസസ്സറിന്റെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇത് മികച്ച സ്മാർട്ട്ഫോൺ അനുഭവം നൽകുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഡ്യുവൽ സിം സപ്പോർട്ടും മെമ്മറി എക്സ്പാൻഡ് ശേഷിയും ഉള്ളതിനാൽ ഓപ്പോ എ55 മികച്ചൊരു സ്മാർട്ട്ഫോൺ അനുഭവം നൽകുന്നു.

ഓപ്പോ എ55 സ്മാർട്ട്ഫോണിൽ മികച്ചതും ഒപ്റ്റിമൈസ് ചെയ്തതുമായ പെർഫോമൻസ് ഉറപ്പുവരുത്താൻ കളർഒഎസ് 11.1 നൽകിയിട്ടുണ്ട്. ഈ ഒഎസ് എല്ലാം കാര്യക്ഷമവും സുഗമവുമാക്കുന്നു. സിസ്റ്റം ബൂസ്റ്റർ പോലുള്ള സവിശേഷതകൾ ഓപ്പോ എ55 സ്മാർട്ട്ഫോണിനെ വേഗത്തിൽ പ്രവർത്തിപ്പിക്കുകയും ലാഗ് ഫ്രീ അനുഭവം നൽകുകയും ചെയ്യുന്നു.

ഗെയിമിംഗിനും വീഡിയോ കാണലിനുമായി കളർ‌ഒ‌എസ് 11.1 ഉപയോഗിച്ചുള്ള വിനോദ അനുഭവം ഞാൻ ശരിക്കും ആസ്വദിച്ചു. മികച്ച എക്സ്പീരിയൻസ് തന്നെയാണ് ഇത് നൽകുന്നത്. ഏറ്റവും പ്രധാനമായി, ഫോൺ എന്റെ എല്ലാ മീഡിയകളും ഫയലുകളും സുരക്ഷിതമായി സൂക്ഷിക്കുകയും മികച്ച സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നു.

ഓപ്പോ എ55: ആകർഷകമായ ഡിസൈനും മികച്ച ക്യാമറകളുമുള്ള സ്മാർട്ട്ഫോൺ

ഓപ്പോ എ55: ഒരു ഓൾ റൗണ്ടർ സ്മാർട്ട്ഫോൺ

നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? ഓപ്പോ എ55 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ഫോണാണ്. മാത്രമല്ല ഈ ഫോണിലെ സവിശേഷതകൾ ഈ വില വിഭാഗത്തിലെ മറ്റുള്ള ഡിവൈസുകളെക്കാൾ മികച്ചതാണ്. നിങ്ങൾക്ക് സമാനതകളില്ലാത്ത പെർഫോമൻസുള്ള ഫോണാണ് ആവശ്യൺ എങ്കിൽ ഓപ്പോ എ55 തന്നെ തിരഞ്ഞെടുക്കാം

ഓഫറുകളുടെ വിവരങ്ങൾ

ഓഫ്‌ലൈൻ ഓഫറുകൾ

• ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ആർബിഎൽ ബാങ്ക്, കൊട്ടക് ബാങ്ക്, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എയു സ്മോൾ ഫിനാൻസ് ബാങ്ക്, യെസ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവയുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിൽ 3000 രൂപ വരെ ക്യാഷ്ബാക്കും 3 മാസത്തെ ഇഎംഐയും.

• ബജാജ് ഫിൻസെർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ടിവിഎസ് ക്രെഡിറ്റ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹോം ക്രെഡിറ്റ്, മഹീന്ദ്ര ഫിനാൻസ് കൺസ്യൂമർ ലോൺസ്, സെസ്റ്റ് എന്നിവയിൽ നിന്നും ഈസി ഇഎംഐ ഫിനാൻസ് ലഭ്യമാണ്.

ഓൺലൈൻ ഓഫറുകൾ

• എല്ലാ ഉപഭോക്താക്കൾക്കും എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകളും ഇഎംഐയും ഉപയോഗിച്ച് ഫോൺ വാങ്ങിയൽ 3000 രൂപ കിഴിവ്

• പ്രൈം മെമ്പർമാർക്ക് 6 മാസത്തെ സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും 3 മാസത്തെ സൗജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും.

ഇ സ്റ്റോർ ഓഫറുകൾ

• കോട്ടക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് എന്നിവയിൽ 10% ഇൻസ്റ്റന്റ് ഡിസ്കൌണ്ട്

• 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ

Best Mobiles in India

English summary
The new OPPO A55 has redefined what a budget smartphone can do. Its camera setup includes a True 50MP AI Camera at the rear along with a powerful 16MP front camera with AI beautification.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X