ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ A6 വരുന്നു; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഓപ്പോയുടെ ജനപ്രീയ ഡിവൈസുകൾ പുറത്തിറങ്ങിയ 'എ' സീരീസിൽ പുതിയൊരു ഡിവൈസ് കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് ഓപ്പോ. ഓപ്പോ A6 എന്ന പേരിലാണ് പുതിയ സ്മാർട്ട്ഫോൺ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. 2019ൽ പുറത്തറങ്ങിയ ഓപ്പോ എ5 2020 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് പുറത്തിറങ്ങാനൊരുങ്ങുന്നത്. വൈകാതെ തന്നെ ഈ ഡിവൈസ് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

 

ഓപ്പോ A6; ലോഞ്ച്

ഓപ്പോ A6; ലോഞ്ച്

ഈ വർഷം സെപ്റ്റംബറോടെ ഓപ്പോ A6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 91 മൊബൈൽസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഡിവൈസിന്റെ ലോഞ്ച് തിയ്യതി ഇതുവരെ പുറത്ത് വന്നിട്ടില്ല. അധികം വൈകാതെ തന്നെ വിപണിയിലെത്തുമെന്ന സൂചനകൾ നേരത്തെയും പുറത്ത് വന്നിരുന്നു. അടുത്തമാസം ഡിവൈസ് പുറത്തറങ്ങുമെന്ന വിവരം പുതിയ റിപ്പോർട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ 8ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: ഓപ്പോ A52 സ്മാർട്ട്ഫോണിന്റെ 8ജിബി റാം വേരിയന്റ് ഇന്ത്യയിലെത്തി

ഓപ്പോ A5

ഓപ്പോ A5 2020 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കുക എന്നതിനാൽ ഹാർഡ്‌വെയറിൽ ചില അപ്‌ഗ്രേഡുകളുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ വരുന്നത്. ഡിവൈസിൽ മികച്ച ക്യാമറയും പ്രോസസ്സറും ഉണ്ടായിരിക്കും. കമ്പനി ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ടീസർ പുറത്ത് വിടുകയോ അതല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ വിവരങ്ങൾ പുറത്ത് വിട്ടാൽ മാത്രമേ ഈ ക്യാമറ, പ്രോസസർ തുടങ്ങിയവയുടെ യഥാർത്ഥ വിവരങ്ങൾ ലഭ്യമാവുകയുള്ളു. റിപ്പോർട്ടുകൾ അനുസരിച്ച് ഓപ്പോ A6 സ്മാർട്ട്ഫോൺ 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസ് ആയിരിക്കും.

എ സീരിസ്
 

ഓപ്പോ ഈ വർഷം തന്നെ തങ്ങളുടെ 'എ' സീരിസിൽ ധാരാളം സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഓപ്പോ A52, ഓപ്പോ A72 5G എന്നിവയായിരുന്നു ഈ സീരീസിലെ ഏറ്റവും പുതിയ ലോഞ്ചുകൾ. രണ്ട് ഡിവൈസുകളും മിഡ് റേഞ്ച് ഹാർഡ്‌വെയറുമായിട്ടാണ് വിപണിയിൽ എത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്ക് മുമ്പ് ഓപ്പോയുടെ ഏറെ കാത്തിരുന്ന ഡിവൈസായ റെനോ 4 പ്രോയും പുറത്തിറക്കിയിരുന്നു. അധികം വൈകാതെ റെനോ 4 5ജി സീരീസും കമ്പനി വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M51 വൈകാതെ വിപണിയിലെത്തുമെന്ന സൂചനയുമായി സപ്പോർട്ട് പേജ്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി M51 വൈകാതെ വിപണിയിലെത്തുമെന്ന സൂചനയുമായി സപ്പോർട്ട് പേജ്

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ എല്ലാ സെഗ്മെന്റിലും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളാണ് ഓപ്പോ നടത്തുന്നത്. അതുകൊണ്ട് തന്നെ ബജറ്റ് സെഗ്മെന്റിൽ എ സീരിസിലെ പുതിയ ഡിവൈസ് അവതരിപ്പിക്കാനൊരുങ്ങുമ്പോൾ തന്നെ വില കൂടിയ വിഭാഗങ്ങളിലേക്ക് റെനോ സീരിസിലൂടെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്.

ഓപ്പോ എ6

വരും ദിവസങ്ങളിൽ ഓപ്പോയുടെ കൂടുതൽ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. ഓപ്പോ എ6 സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്തായാലും ഓപ്പോ എ5 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് കൂടുതൽ കരുത്തുള്ള പ്രോസസറും മികച്ച ക്യാമറയുമായിട്ടായിരിക്കും ഡിവൈസ് പുറത്തിറങ്ങുകയെന്നാണ് ലഭിക്കുന്ന സൂചനകൾ.

കൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റെഡ്മി 9 പ്രൈം സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ഓഗസ്റ്റ് 17ന്; വിലയും സവിശേഷതകളും

Best Mobiles in India

Read more about:
English summary
Oppo has started working on its new smartphone which will be launched in the 'A' series. The device said to be under development is the Oppo A6 which is said to debut this year itself in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X