മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

|

ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 20,000 രൂപ വില വിഭാഗത്തിലേക്കാണ് ഓപ്പോയുടെ പുതിയ എ സീരിസ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി, 90Hz ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ട്രിപ്പിൾ റിയർ ക്യാമറകൾ, 5,000 എംഎഎച്ച് ബാറ്ററി, മൾട്ടി-കൂളിംഗ് സിസ്റ്റം എന്നിവയാണ് ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. ഈ മാസം ആദ്യം കമ്പോഡിയ, തായ്ലൻഡ് ഉൾപ്പെടെയുള്ള വിപണികളിൽ ഓപ്പോ എ74 5ജി അവതരിപ്പിച്ചിരുന്നു.

ഓപ്പോ എ74 5ജി: വില, ഓഫറുകൾ

ഓപ്പോ എ74 5ജി: വില, ഓഫറുകൾ

ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 17,990 രൂപയാണ് വില. ഫ്ലൂയിഡ് ബ്ലാക്ക്, ഫന്റാസ്റ്റിക് പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഏപ്രിൽ 26 മുതൽ ആമസോൺ, പ്രധാന ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ലഭ്യമാകും. തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ക്രെഡിറ്റ് കാർഡ് ഇഎംഐ, ആമസോൺ വഴിയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾ എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

കൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽകൂടുതൽ വായിക്കുക: മോട്ടോ ജി60, മോട്ടോ ജി40 ഫ്യൂഷൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി, വില 13,999 രൂപ മുതൽ

ഓപ്പോ എ74 5ജി

ഓപ്പോ എ74 5ജി ഓൺലൈനായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ബണ്ടിൽ ഓഫറും ലഭിക്കും. ഈ ഡിവൈസിനൊപ്പം ഓപ്പോ എൻകോ ഡബ്ല്യു 11 1,299 രൂപയ്ക്ക് ലഭിക്കും. ഓപ്പോ ബാൻഡ് 2,499 രൂപയ്ക്കും ഓപ്പോ ഡബ്ല്യു 31 2,499 രൂപയ്ക്കും ലഭിക്കും. 2 വർഷത്തെ എക്സ്റ്റന്റഡ് വാറണ്ടിയും കമ്പനി നൽകുന്നുണ്ട്. ഫോൺ ഓഫ്‌ലൈനിൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയിൽ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, പേടിഎമ്മിൽ 11 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് എന്നിവ ലഭിക്കും.

ഓപ്പോ എ74 5ജി: സവിശേഷതകൾ

ഓപ്പോ എ74 5ജി: സവിശേഷതകൾ

ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) എൽസിഡി പാനലാണ് ഉള്ളത്. ഈ ഡിസ്പ്ലേയിൽ 405 പിപി പിക്സൽ ഡെൻസിറ്റി ഉണ്ട്. 20: 9 അസ്പാക്ട് റേഷിയോവും ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി ആണ്. 6GB റാമും ഡിവൈസിൽ ഉണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായാണ് ഡിവൈസ് വരുന്നത്.

കൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ35 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും

ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഉള്ളത്. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും സ്മാർട്ട്ഫോണിൽ ഉണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11ബേസ്ഡ് കളർ ഒഎസ് 11.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

സ്റ്റോറേജ്

128GB ഓൺ‌ബോർഡ് സ്റ്റോറേജാണ് ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് സെൻസറുകൾ. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ആധിപത്യം, നേട്ടം കൊയ്ത് ഐഫോൺ 12 സീരിസ്കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ ആധിപത്യം, നേട്ടം കൊയ്ത് ഐഫോൺ 12 സീരിസ്

Best Mobiles in India

English summary
Oppo launches A74 5G smartphone in India. Oppo has launched its new A-Series smartphone in the Rs 20,000 price range.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X