Home
Mobile

ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഈ മാസം അവസാനം ഇന്ത്യൻ വിപണിയിലെത്തും

ഓപ്പോയുടെ എ സീരിസിലെ ഏറ്റവും പുതിയ ഡിവൈസായ ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും. റെനോ, എഫ് സീരിസുകളിൽ അടുത്തിടെയായി മികച്ച ഡിവൈസുകൾ പുറത്തിറക്കുന്ന ഓപ്പോ തങ്ങളുടെ ബജറ്റ്, മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വിഭാഗമായ എ സീരിസിലും ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഡിവൈസ് വരുന്നത്. ഏപ്രിൽ അവസാനത്തോടെ ഓപ്പോ എ74 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓപ്പോ

ഓപ്പോ എ74 5ജി, എ74 4ജി എന്നീ സ്മാർട്ട്ഫോണുകൾ അടുത്തിടെ ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അവതരിപ്പിച്ചിരുന്നു. ടിപ്പ്സ്റ്റർ അഭിഷേക് യാദവ് പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഓപ്പോ എ74 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഓഫ്‌ലൈൻ മാർക്കറ്റ് ലക്ഷ്യമിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് സൂചനകൾ.ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കും. ഓഫ്‌ലൈൻ മാർക്കറ്റുകളിൽ 20,000 രൂപയിൽ താഴെയുള്ള വിലയിലായിരിക്കും ഡിവൈസ് എത്തിക്കുക എന്നും ലീക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.

5ജി

ഓപ്പോ ഇതിനകം തന്നെ ചില വിപണികളിൽ എ74 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഈ ഡിവൈസിന്റെ ഇന്ത്യൻ മോഡലിലെ സവിശേഷതകൾ വ്യത്യസ്തമായിരിക്കും. ഈ വർഷം ആദ്യം ചൈനയിലെത്തിയ ഓപ്പോ എ93 5ജിയുടെ സവിശേഷതകൾക്ക് സമാനമായിരിക്കും ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിന്റെ സവിശേഷതകൾ എന്നാണ് സൂചനകൾ. മിഡ് റേഞ്ച് ഡിവൈസ് എന്ന നിലയിൽ മികച്ച സവിശേഷതകൾ ഈ ഡിവൈസ് പായ്ക്ക് ചെയ്യും.

ഓപ്പോ എ74 5ജി ഇന്ത്യൻ പതിപ്പിന്റെ സവിശേഷതകൾ

ഓപ്പോ എ74 5ജി ഇന്ത്യൻ പതിപ്പിന്റെ സവിശേഷതകൾ

ഓപ്പോ എ74 5ജി ഇന്ത്യൻ പതിപ്പിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലെ ഉണ്ടായിരിക്കും. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ എന്നീ സവിശേഷതകൾ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1ൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്രോസസറായിരിക്കും. ഈ ചിപ്പ്സെറ്റ് ഫോണിന് 5ജി കണക്റ്റിവിറ്റിയും നൽകുന്നു.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്

ഓപ്പോ എ74 5ജി സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. ഈ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഈ ഡിവൈസിൽ നൽകും. സ്മാർട്ട്ഫോണിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും ഓപ്പോ നൽകും. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ.

ഫോട്ടോഗ്രഫി

ഫോട്ടോഗ്രഫിക്കായി 48 മെഗാപിക്സൽ പ്രൈമറി ക്യാമറ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിന്റെ പിന്നിൽ ഉണ്ടാവുക. ഈ ക്യാമറ സെറ്റപ്പിൽ രണ്ട് 2 മെഗാപിക്സൽ ക്യാമറകളും ഉണ്ടായിരിക്കും. സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഉണ്ടായിരിക്കും. ഓപ്പോ എ93 5ജിയിൽ നിന്നും ഈ ഡിവൈസിനെ വ്യത്യസ്തമാക്കുന്ന ഘടകവും ഇത് തന്നെ ആയിരിക്കും. എ93 5ജി സ്മാർട്ട്ഫോണിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

Best Mobiles in India

English summary
Oppo A74 5G, the latest device in Oppo's A series, will be launched soon. The device will be priced below Rs 20,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X