മിഡ്റേഞ്ചിലെ പുതിയ ഗ്ലാമർ താരം; Oppo A78 5G സ്മാർട്ട്ഫോണിനെക്കുറിച്ച് അറിയാം
മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഓപ്പോ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് എ78 5ജി. തിങ്കളാഴ്ച ലോഞ്ച് ചെയ്ത ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിന്റ ഇന്ത്യയിലെ വിൽപ്പന ആമസോണിൽ ആരംഭിച്ചു. വലിയൊരു ഡിസ്പ്ലെ, ഉയർന്ന സ്ക്രീൻ റിഫ്രഷ് റേറ്റ്, ഡൈമൻസിറ്റി 700 എസ്ഒസിയുടെ കരുത്ത് എന്നിങ്ങനെ കിടിലൻ ഫീച്ചറുകളുമായാണ് ഈ മിഡ് റേഞ്ച് ഡിവൈസ് ഓപ്പോ പുറത്തിറക്കിയത് (Oppo A78 5G Smartphone).

ഓപ്പോ എ78 5ജി സ്പെസിഫിക്കേഷനുകൾ
അടുത്ത കാലത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ എല്ലാം കാണുന്ന ഫ്ലാറ്റ് ഡിസൈൻ തന്നെയാണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിന്റെ സൈഡ്, റിയർ പാനലുകളിൽ ഉള്ളത്. റിയർ പാനലിലെ ഗ്ലോസി ഫിനിഷ് ഉള്ള സർക്കുലർ ക്യാമറ റിങ്ങുകൾ ഡിവൈസിന്റെ ഭംഗി കൂട്ടുന്നുണ്ട്. ഡിസ്പ്ലെയടക്കമുളള ഫോണിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

6.54 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് ഡിവൈസിൽ ഉള്ളത്. എച്ച്ഡി പ്ലസ് സ്ക്രീൻ റെസല്യൂഷൻ, 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്, 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയെല്ലാം ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിലെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. സെൽഫി സെൻസറിനായി വാട്ടർ ഡ്രോപ്പ് നോച്ചും പാനലിൽ നൽകിയിട്ടുണ്ട്. പാണ്ട ഗ്ലാസ്, ഡിസ്പ്ലെയ്ക്ക് പൊട്ടലിൽ നിന്നും പോറലിൽ നിന്നും സംരക്ഷണം നൽകുന്നു.

ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 700 ചിപ്പ്സെറ്റാണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയും ഡിവൈസിൽ ലഭ്യമാണ്. വെർച്വൽ റാം എക്സ്പാൻഷൻ ഫീച്ചർ എടുത്ത് പറയേണ്ട ഫീച്ചറുകളിൽ ഒന്നാണ്. 8 ജിബി വരെ റാം കപ്പാസിറ്റി കൂട്ടാൻ ഈ ഫീച്ചർ സഹായിക്കുന്നു.

ക്യാമറ ഡിപ്പാർട്ട്മെന്റിലും തരക്കേടില്ലാത്ത വിധത്തിലാണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ തയ്യാറാക്കിയിരിക്കുന്നത്. ഡിവൈസിലെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ 50 എംപി പ്രൈമറി സെൻസറും സെക്കൻഡറി മോണോക്രോം സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി സെൽഫി സെൻസറും ഫോണിലുണ്ട്.

ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന കളർഒഎസ് 13-ൽ ആണ് ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5000 mAh ബാറ്ററിയും സ്മാർട്ട്ഫോണിലുണ്ട്. 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഡിവൈസിൽ ലഭ്യമായ മറ്റ് എതാനും ഫീച്ചറുകളും കൂടി അറിയാൻ തുടർന്ന് വായിക്കുക.

സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, 5ജി, 4ജി, വോൾട്ടീ, ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.1, 3.5mm ഹെഡ്ഫോൺ ജാക്ക്, ഐപിഎക്സ്4 സ്പ്ലാഷ് റേറ്റിങ്, ഫേസ് അൺലോക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഓപ്പോ എ78 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഇനി ഓപ്പോ എ78 5ജിയുടെ വിലയും ലഭ്യതയും അടക്കമുള്ള കാര്യങ്ങൾ നോക്കാം.

വിലയും ലഭ്യതയും
ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ 18,999 രൂപ പ്രൈസ്ടാഗും ഒട്ടിച്ചാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ആമസോണിൽ നിന്നോ ഓപ്പോ എ78 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാവുന്നതാണ്. ഗ്ലോവിങ് ബ്ലാക്ക്, ഗ്ലോവിങ് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാക്കിയിരിക്കുന്നത്.

ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ
രാജ്യത്ത് പലയിടത്തും 5ജി സേവനങ്ങൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. പോരായ്മകൾ ഉണ്ടെങ്കിലും അതിവേഗം തന്നെ അതൊക്കെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. പുതിയ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. ആമസോമിലും ഫ്ലിപ്പ്കാർട്ടിലും മെഗാ സെയിലുകൾ നടക്കുന്നത് അറിയാമല്ലോ. പുതിയ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








