Oppo A92: ക്വാഡ് ക്യാമറ സെറ്റപ്പുമായി ഓപ്പോ എ92 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ ആഗോളതലത്തിൽ അതിന്റെ എ-സീരീസ് സ്മാർട്ട്ഫോണുകളുടെ പട്ടിക വികസിപ്പിക്കുകയാണ്. ഓപ്പോ എ 52 സ്മാർട്ട്ഫോൺ പുറത്തിറക്കി ആഴ്ച്ചകൾക്കകം കമ്പനി ഓപ്പോ എ 92 എന്ന മറ്റൊരു ഫോൺ പുറത്തിറക്കി. ഈ സ്മാർട്ട്‌ഫോൺ മലേഷ്യയിലാണ് അവതരിപ്പിച്ചത്. ഫോണിന്റെ സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകളിൽ പറഞ്ഞ പ്രകാരം ഓപ്പോ എ72 സ്മാർട്ട്ഫോണിന് സമാനമാണ്.

ഓപ്പോ എ92
 

നേരത്തെ ഓപ്പോ എ92 സ്മാർട്ട്‌ഫോൺ ഗൂഗിൾ പ്ലേ കൺസോളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുത്ത വിപണികളിൽ ഓപ്പോ എ 72 ആയിട്ടായിരിക്കും പുതിയ സ്മാർട്ട്‌ഫോൺ പുറത്തിറക്കുകയെന്നാണ് റിപ്പോർട്ടുകൾ. സ്നാപ്ഡ്രാഗൺ 655 SoC, 5,000 mAh ബാറ്ററി, ക്വാഡ് ക്യാമറ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ എപ്പോഴാണ് പുറത്തിറങ്ങികയെന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: ഹുവാവേ വൈ9എസ് ഉടൻ ഇന്ത്യയിലെത്തിയേക്കും, ആമസോണിൽ ലിസ്റ്റ് ചെയ്തു

ഓപ്പോ എ92: വില

ഓപ്പോ എ92: വില

വിലയും ലഭ്യതയും പരിശോധിച്ചാൽ ഓപ്പോ എ92 ന് MYR 1,199 (ഏകദേശം 21,000 രൂപ) വിലയുണ്ട്. ട്വിലൈറ്റ് ബ്ലാക്ക്, ഷൈനിംഗ് വൈറ്റ് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രീ-ഓർഡറുകൾക്കായി ഓപ്പോ എ92 ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാർട്ട്‌ഫോൺ മെയ് 9 മുതൽ വിൽപ്പനയ്‌ക്കെത്തും.

ഓപ്പോ എ92: സവിശേഷതകൾ

ഓപ്പോ എ92: സവിശേഷതകൾ

ഓപ്പോ എ92 ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസ് 7.1ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ്. 5,000 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഇതിൽ 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC ആണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഫോണിലുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 മെയ് 8ന് ഇന്ത്യയിൽ അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഡിസ്പ്ലെ
 

സ്മാർട്ട്‌ഫോണിന്റെ ഡിസ്പ്ലെ 6.50 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ്. ഇതിൽ ഹോൾ-പഞ്ച് കട്ട്ഔട്ട്, 1080x2400 പിക്‌സൽ റെസല്യൂഷൻ 405 പിക്‌സൽ ഇഞ്ചിന്റെ പിക്സൽ അറ്റ് എ പിക്സൽ ഡെൻസിറ്റി എന്നിവ (പിപിഐ) ഈ ഡിസ്പ്ലെയുടെ സവിശേഷതകളാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച്-ഹോൾ ഡിസ്പ്ലേയിൽ 16 എംപി ക്യാമറ സെൻസറാണ് ഓപ്പോ നൽകിയിരിക്കുന്നത്.

ക്യാമറകൾ

ക്യാമറകൾ പരിശോധിച്ചാൽ ഓപ്പോ എ92വിന്റെ റിയർ പാനലിന്റെ മുകളിൽ ഇടത് കോണിലായിട്ടാണ് ചതുരാകൃതിയിൽ ഷേഡുള്ള ക്വാഡ് റിയർ-ക്യാമറ സെറ്റപ്പ് നൽകിയിരിക്കുന്നത്. ക്യാമറ മൊഡ്യൂളിൽ എഫ് / 1.7 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറയും 119 ഡിഗ്രി ഫീൽഡ്-ഓഫ് വ്യൂ ഉള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2 എംപി മോണോക്രോം ലെൻസും 2 എംപി ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. ഇതിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകൾ

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി പരിശോധിച്ചാൽ ഓപ്പോ എ92ൽ വൈഫൈ 802.11 b / g / n, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. സൈഡ് മൌണ്ട് ഫിങ്കർപ്രിന്റ് സെൻസർ ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക ഫോണിലും ഉൾപ്പെടുത്തുന്നുണ്ട്. ഫോണിന്റെ പൻപാനലിന്റെ ഭംഗി നിലനിർത്താനും ഉപയോഗിക്കുമ്പോൾ സൌകര്യത്തിനുമായിട്ടാണ് ഒരു വശത്ത് ഫിങ്കർപ്രിന്റ് ലോക്ക് നൽകുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Oppo seems to be expanding its A-series globally. Recently the company has launched the Oppo A52 and now it has added another phone called the Oppo A92. The smartphone is launched in Malaysia and the specifications of the phone seem to be identical to the rumoured Oppo A72.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X