ഓപ്പോ എ95 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

ഓപ്പോ എ95 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി. ചൈനയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. പിൻ ക്യാമറ സെറ്റപ്പിലും ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയും ഒഴികെ മറ്റെല്ലാ സവിശേഷതകളും ഈ വർഷം ആദ്യം ഇന്ത്യയിലെത്തിയ ഓപ്പോ എഫ്19 പ്രോ+ന് സമാനമാണ്. ഈ ഡിവൈസിന്റെ പിൻ ക്യാമറ മൊഡ്യൂൾ ഓപ്പോ എ53എസ് സ്മാർട്ട്ഫോണിന് സമാനമാണ്. 8 ജിബി റാമുമായി ജോടിയാക്കിയ മീഡിയ ടെക് ഡൈമെൻസിറ്റി 800യു എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയും 30W വൂക്ക് ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങും ഈ ഡിവൈസിൽ ഉണ്ട്.

 

ഓപ്പോ എ95 5ജി: വില, ലഭ്യത

ഓപ്പോ എ95 5ജി: വില, ലഭ്യത

ഓപ്പോ എ95 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ചൈനയിൽ സിഎൻ‌വൈ 1,999 (ഏകദേശം 22,000 രൂപ) ആണ് വില. ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,299 ആണ് വില(ഏകദേശം 26,000 രൂപ). കറുപ്പ്, ഗ്രേഡിയന്റ്, സിൽവർ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഓപ്പോയുടെ ഔദ്യോഗിക ചൈന വെബ്‌സൈറ്റിൽ ഡിവൈസിന്റെ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലേക്ക് ഈ സ്മാർട്ട്ഫോൺ എപ്പോൾ എത്തുമെന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങികൂടുതൽ വായിക്കുക: മികച്ച സവിശേഷതകളുമായി ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി

ഓപ്പോ എ95 5ജി: സവിശേഷതകൾ
 

ഓപ്പോ എ95 5ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1ൽ പ്രവർത്തിക്കുന്ന ഓപ്പോ എ95 5ജിയിൽ ഡ്യുവൽ സിം (നാനോ) സപ്പോർട്ടുണ്ട്. 6.43 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) 60 ഹെർട്സ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഫ്രണ്ട് ക്യാമറയ്‌ക്കായി ഹോൾ-പഞ്ച് കട്ട്‌ ഔട്ട് ഡിസൈനും ഉണ്ട്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം എആർഎം ജി57 എംസി3 ജിപിയും നൽകിയിട്ടുണ്ട്.

മൈക്രോ എസ്ഡി കാർഡ്

മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവുമായി വരുന്ന ഓപ്പോ എ95 5ജി സ്മാർട്ട്ഫോണിൽ 8 ജിബി എൽപിഡിഡിആർ 4എക്സ് റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഉണ്ട്. 30W വൂക്ക് ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ള 4,310mAh ബാറ്ററിയാണ് ഓപ്പോ എ95 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: കിടിലൻ സവിശേഷതകളുമായി ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ക്യാമറ

ഓപ്പോ എ95 5ജി സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പം എഫ് / 2.2 അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസറാണ് ഓപ്പോ നൽകിയിട്ടുള്ളത്. ഇതിനൊപ്പം എഫ് / 2.4 അപ്പർച്ചറുള്ള ലെൻസും ഉണ്ട്.

5ജി

സുരക്ഷയ്ക്കായി ഓപ്പോ എ95 5ജി സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ഒടിജി ഡാറ്റാ ട്രാൻസ്ഫർ സപ്പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ട്. സ്മാർട്ട്‌ഫോണിന്റെ ഭാരം 173 ഗ്രാം ആണ്. വൈകാതെ തന്നെ ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റുള്ള കരുത്തൻ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Oppo A95 5G smartphone launched. This device has been launched in China in two storage variants

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X