ഓപ്പോ F15 4ജിബി റാം വേരിയൻറിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും; ഓഫറുകളും സവിശേഷതകളും

|

ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ 4ജിബി റാം 128 സ്റ്റോറേജ് വേരിയൻറ് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസിന്റെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും. ഡിവൈസ് ഓൺലൈൻ, ഓഫ്ലൈൻ പ്ലാറ്റഫോമുകളിലൂടെ ലഭ്യമാകും. ഈ ഡിവൈസ് ആദ്യം വിപണിയിലെത്തിയത് 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റുമായാണ്.

4ജിബി റാം

ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് സ്വന്തമാക്കാനായി ഉപയോക്താക്കൾക്ക് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ്, ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് എന്നിവ വഴി ഇഎംഐ ഓപ്ഷൻ ലഭ്യമാണ്. ഇത്തരം ഇഎംഐ വഴി ഡിവൈസ് വാങ്ങുമ്പോൾ 5% ക്യാഷ്ബാക്ക് ലഭിക്കും. ഈ ഓഫർ ഓഫ്‌ലൈൻ സ്റ്റോറുകളിലിടും ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് ഇഎംഐ, ഡി ട്രാൻസാക്ഷൻ എന്നിവയ്ക്ക് 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും കമ്പനി നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 3 ഗെയിമിങ് സ്മാർട്ട്ഫോൺ വിപണിയിലെത്തി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 3 ഗെയിമിങ് സ്മാർട്ട്ഫോൺ വിപണിയിലെത്തി: വിലയും സവിശേഷതകളും

ഓപ്പോ F15: സവിശേഷതകൾ

ഓപ്പോ F15: സവിശേഷതകൾ

1,080 x 2,400 പിക്‌സൽ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.3 ഇഞ്ച് FHD + AMOLED ഡിസ്‌പ്ലേയാണ് ഈ ഡിവൈസിന്റെ പ്രധാന ആകർഷണം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. സിംഗിൾ സ്റ്റോറേജ് വേരിയന്റിനൊപ്പം മീഡിയടെക് ഹീലിയോ പി 70 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

4,000 mAh ബാറ്ററി

ഓപ്പോ F15യിൽ 4,000 mAh ബാറ്ററിയാണുള്ളത് 20W VOOC ഫ്ലാഷ് ചാർജറും ഇതിനൊപ്പം നൽകിയിട്ടുണ്ട്. ക്രോമ ലിസ്റ്റ് അനുസരിച്ച്, ഓപ്പോ എഫ് 15 ന്റെ പുതിയ വേരിയൻറ് ആൻഡ്രോയിഡ് 9 പൈ ഔട്ട്ഓഫ്ദി ബോക്സിൽ പ്രവർത്തിക്കും. ഫോട്ടോഗ്രാഫിക്കായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 8 എംപി വൈഡ് ആംഗിൾ മാക്രോ ലെൻസിനൊപ്പം 48 എംപി പ്രധാന സെൻസറാണ് ഉള്ളത്. രണ്ട് 2 എംപി മോണോ ലെൻസും പോർട്രെയിറ്റ് സെൻസറും ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 28ന്; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന ജൂലൈ 28ന്; അറിയേണ്ടതെല്ലാം

ചിപ്പ്സെറ്റ്

സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16 എംപി സെൽഫി ഷൂട്ടറും ഡിവൈസിൽ ഉണ്ട്. മറ്റ് ഡിവൈസുകളിൽ അധികം കാണാത്ത ചിപ്പ്സെറ്റാണ് ഓപ്പോ എഫ്15 സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിപ്പ്സെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ എഫ്11 സീരിസിലും കമ്പനി ഉപയോഗിച്ചിരുന്നു.

ഓപ്പോ എഫ് 15

മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഡിവൈസാണ് എഫ് 15 എങ്കിലും മറ്റ് കമ്പനികളുടെ ചില ഫോണുകളിൽ ഇതേ സവിശേഷതകളും പ്രകടനവും കുറഞ്ഞ വിലയിൽ തന്നെ ലഭ്യമാക്കുന്നുണ്ട്. മികച്ച ക്യാമറ സെറ്റപ്പോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നതെങ്കിലും സെൽഫി ക്യാമറകൾക്കായി സൂപ്പർ സ്റ്റെഡി വീഡിയോ ഫീച്ചറോ നൈറ്റ് മോഡോ ഡിവൈസിൽ ഇല്ല എന്നത് പോരായ്മയാണ്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു; വിലയും സവിശേഷതകളും

Best Mobiles in India

Read more about:
English summary
Oppo F15 smartphone's new storage variant with 4GB of RAM and 128GB of memory launched last week. This device to go on sale today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X