ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയൻറ് ഇന്ത്യൻ വിപണിയിലെത്തി

|

ഓപ്പോ F15 സ്മാർട്ട്ഫോൺ ഇനിമുതൽ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലും ലഭ്യമാകും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റുമായാണ് കമ്പനി ഈ ഡിവൈസ് ജനുവരിയിൽ വിപണിയിലെത്തിച്ചത്. പിന്നീട് സ്മാർട്ട്ഫോണിന്റെ കുറഞ്ഞ റാമുള്ള വേരിയന്റ് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓപ്പോ F15 4ജിബി റാം വേരിയന്റ് ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിവൈസിന്റെ വില ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഓപ്പോ F15 4ജിബി റാം വേരിയന്റ്: വില

ഓപ്പോ F15 4ജിബി റാം വേരിയന്റ്: വില

മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലറായ മഹേഷ് ടെലികോം പുറത്ത് വിട്ട കണക്കനുസരിച്ച് ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ 4 ജിബി റാം വേരിയന്റിന് 16,990 രൂപയായിരിക്കും വില. 18,000 രൂപയിൽ താഴെ വിലയിലായിരിക്കും ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ കുറഞ്ഞ റാമുള്ള വേരിയന്റ് പുറത്തിറങ്ങുക എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. യൂണികോൺ വൈറ്റ്, ലൈറ്റനിങ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലായിരിക്കും ഡിവൈസ് ലഭ്യമാവുക.

കൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 9 പ്രോ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയക്ക് ഫ്ലിപ്പ്കാർട്ടിൽ; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: ഇൻഫിനിക്സ് ഹോട്ട് 9 പ്രോ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയക്ക് ഫ്ലിപ്പ്കാർട്ടിൽ; വിലയും ഓഫറുകളും

ഓപ്പോ F15: സവിശേഷതകൾ

ഓപ്പോ F15: സവിശേഷതകൾ

1080 x 2400 പിക്‌സൽ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.3 ഇഞ്ച് FHD + AMOLED ഡിസ്‌പ്ലേയാണ് ഈ ഡിവൈസിന്റെ പ്രധാന ആകർഷണം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. സിംഗിൾ സ്റ്റോറേജ് വേരിയന്റിനൊപ്പം മീഡിയടെക് ഹീലിയോ പി 70 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ബാറ്ററി

ഓപ്പോ F15യിൽ 4,000 mAh ബാറ്ററിയാണുള്ളത് 20W VOOC ഫ്ലാഷ് ചാർജറും ഇതിനൊപ്പം നൽകിയിട്ടുണ്ട്. ക്രോമ ലിസ്റ്റ് അനുസരിച്ച്, ഓപ്പോ എഫ് 15 ന്റെ പുതിയ വേരിയൻറ് ആൻഡ്രോയിഡ് 9 പൈ ഔട്ട്ഓഫ്ദി ബോക്സിൽ പ്രവർത്തിക്കും. ഫോട്ടോഗ്രാഫിക്കായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 8 എംപി വൈഡ് ആംഗിൾ മാക്രോ ലെൻസിനൊപ്പം 48 എംപി പ്രധാന സെൻസറാണ് ഉള്ളത്. രണ്ട് 2 എംപി മോണോ ലെൻസും പോർട്രെയിറ്റ് സെൻസറും ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പുറത്തിറങ്ങുക മീഡിയ ഡെമൻസിറ്റി 820യുടെ കരുത്തുമായികൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പുറത്തിറങ്ങുക മീഡിയ ഡെമൻസിറ്റി 820യുടെ കരുത്തുമായി

സെൽഫി

സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16 എംപി സെൽഫി ഷൂട്ടറാണ് ഓപ്പോ എഫ്15 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. മറ്റ് ഡിവൈസുകളിൽ അധികം കാണാത്ത ചിപ്പ്സെറ്റാണ് ഓപ്പോ എഫ്15 സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിപ്പ്സെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ എഫ്11 സീരിസിലും കമ്പനി ഉപയോഗിച്ചിരുന്നു.

 പ്രകടനം

മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഡിവൈസാണ് എഫ് 15 എങ്കിലും മറ്റ് കമ്പനികളുടെ ചില ഫോണുകളിൽ ഇതേ സവിശേഷതകളും പ്രകടനവും കുറഞ്ഞ വിലയിൽ തന്നെ ലഭ്യമാക്കുന്നുണ്ട്. മികച്ച ക്യാമറ സെറ്റപ്പോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നതെങ്കിലും സെൽഫി ക്യാമറകൾക്കായി സൂപ്പർ സ്റ്റെഡി വീഡിയോ ഫീച്ചറോ നൈറ്റ് മോഡോ ഡിവൈസിൽ ഇല്ല എന്നത് പോരായ്മയാണ്.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 24,999 രൂപകൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 24,999 രൂപ

Best Mobiles in India

Read more about:
English summary
Oppo F15 now comes in a new storage variant with 4GB of RAM and 128GB of memory. This device is now listed on Amazon India without revealing price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X