Home
Mobile

ഓപ്പോ F15, റെനോ 2F സ്മാർട്ട്ഫോണുകൾക്ക് 3,000 രൂപ വരെ വിലകുറച്ചു

ഓപ്പോ എഫ് 15, റെനോ 2 എഫ് എന്നീ മിഡ്റെയിഞ്ച് സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വിലകുറഞ്ഞു. 3,000 രൂപ വരെയാണ് ഇരുഫോണുകൾക്കും കുറഞ്ഞത്. ഓപ്പോ F15 8ജിബി റാം+ 128ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 18,990 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ ഈ ഡിവൈസിന് 21,990 രൂപയായിരുന്നു വില. ഓപ്പോ റെനോ 2F സ്മാർട്ട്ഫോൺ ഇപ്പോൾ 21,990 രൂപയ്ക്ക് സ്വന്തമാക്കാം. നേരത്തെ ഈ ഡിവൈസിന് 23,490 രൂപയായിരുന്നു വില.

ഇന്ത്യൻ വിപണി

ഓപ്പോയുടെ രണ്ട് ഫോണുകൾക്കും വിലകുറച്ചിരിക്കുന്നത് ഓഫറിന്റെ ഭാഗമായി താല്കാലികമായിട്ടല്ലെന്നും ഇന്ത്യൻ വിപണിയിൽ പുതിയ വിലയിലായിരിക്കും ഇനിമുതൽ ഫോൺ സ്ഥിരമായി ലഭ്യമാക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പോ റെനോ 2F, ഓപ്പോ F15 എന്നിവയുടെ പുതിയ വില ഇ-കൊമേഴ്‌സ് സൈറ്റുകളായ അമാസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ വൈകാതെ അപ്ഡേറ്റ് ചെയ്യും. നിലവിൽ ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ പുതുക്കിയ വിലയിൽ ഡിവൈസ് ലഭ്യമാണ്.

ഓപ്പോ റെനോ 2F: സവിശേഷതകൾ

ഓപ്പോ റെനോ 2F: സവിശേഷതകൾ

ഓപ്പോ റെനോ 2F സ്മാർട്ട്ഫോൺ സ്കൈ വൈറ്റ്, ലേക്ക് ഗ്രീൻകോളർ വേരിയന്റുകളിലാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡ് 9.0 പൈ ബേസ്ഡ് കളർ ഒഎസ് 6.1 കസ്റ്റം സ്കിനിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററിയും VOOC 3.0 ഫാസ്റ്റ് ചാർജറും നൽകിയിട്ടുണ്ട്. ഡിവൈസിന് 6.53 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്.

ഡിസ്പ്ലെ

ഡിവൈസിന്റെ ഡിസ്പ്ലെയ്ക്ക് 19: 5: 9 ആസപാക്ട് റേഷിയോ ഉണ്ട്. മീഡിയടെക് ഹീലിയോ പി 70, മാലി-ജി 72 എംപി 3 ജിപിയു, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ കരുത്ത്. ഡിവൈസിന്റെ പുറകുവശത്ത് 48 എംപി പ്രധാന ക്യാമറയും മുൻവശത്ത് 16 എംപി ക്യാമറയുമാണ് ഉള്ളത്.

ഓപ്പോ F15: സവിശേഷതകൾ

ഓപ്പോ F15: സവിശേഷതകൾ

ഓപ്പോ F15 സ്മാർട്ട്ഫോണിൽ 6.3 ഇഞ്ച് എഫ്എച്ച്ഡി + (1,080x 2,400) അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ ഉണ്ട്. 8 ജിബി റാമും 128 ജിബി ഇന്റേണൽസ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ പി 70 ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളർ OS6.1.7ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിക്കായി 48 എംപി മെയിൻ ലെൻസ്, 8 എംപി മാക്രോ ഷൂട്ടർ, രണ്ട് 2 എംപി മോണോ ലെൻസ്, പോർട്രെയിറ്റ് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഓപ്പോ എഫ്15 സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കായി 16 എംപി ഫ്രണ്ട് ഷൂട്ടറും ഡിവൈസിൽ ഉണ്ട്. 4,000 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഡിവൈസിൽ 20W VOOC ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ഉണ്ട്. നിലവിൽ, യൂണികോൺ വൈറ്റ്, ലൈറ്റ്നിങ് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിൽ ഡിവൈസ് ലഭ്യമാണ്. പുതിയ ബ്ലേസിംഗ് ബ്ലൂ കളർ വേരിയന്റ് ഉടൻ പുറത്തിറങ്ങും.

ഓപ്പോ

മുകളിലുള്ള വിലയും സവിശേഷതകളും അനുസരിച്ച് ഓപ്പോ അതിന്റെ രണ്ട് ഡിവൈസുകളും കൂടുതൽ ജനപ്രീയമാക്കാനുള്ള പരിശ്രമത്തിലാണ്. വില കുറച്ചതോടെ വിപണിയിലെ മറ്റ് കമ്പനികളുടെ സ്മാർട്ട്ഫോണുകളുമായി ശക്തമായ മത്സരം തന്നെ കാഴ്ച്ചവയ്ക്കാൻ ഈ ഡിവൈസുകൾക്ക് സാധിക്കും. കരുത്തും മികച്ച സവിശേഷതകളും കുറഞ്ഞ വിലയും ഇന്ത്യൻ വിപണിയിൽ ഡിവൈസുകളുടെ ജനപ്രീതി നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്.

More from GizBot

Best Mobiles in India

English summary
Oppo F15 and the Reno 2F, which come in the mid-rangesegment, are getting a price cut up to Rs 3,000 for Indianmarket.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X