Home
Mobile

ഓപ്പോ F15 സ്മാർട്ട്ഫോണിന്റെ പുതിയ കളർ വേരിയൻറ് ഈ ആഴ്ച ഇന്ത്യയിലെത്തും

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ ജനുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിച്ച സ്മാർട്ട്ഫോണാണ് ഓപ്പോ F15 . ഇപ്പോഴിതാ ഡിവൈസിന്റെ പുതിയൊരു കളർവേരിയന്റ് കൂടി പുറത്തിറങ്ങാൻ പോകുന്നു. ടിപ്സ്റ്റർ ഇഷാൻ അഗർവാളിന്റെ ലീക്ക് റിപ്പോർട്ട് ഉദ്ധരിച്ച് 91 മൊബൈൽസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഓപ്പോ എഫ് 15

ഓപ്പോ എഫ് 15 ന്റെ പുതിയ കളർ വേരിയൻറ് ഈ ആഴ്ച തന്നെ ഇന്ത്യൻ വിപണിയിലെത്തും. ഓപ്പോ ഇതിനകം ഒരു പ്രൊമോ വീഡിയോയിലൂടെ ഓപ്പോ F15 ന്റെ ബ്ലേസിങ് ബ്ലൂ കളർ വേരിയന്റ് ടീസ് ചെയ്തിട്ടുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള പുതിയ വേരിയൻറ് മോഡൽ ഇതിനകം ക്രോമയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വില വിശദാംശങ്ങളടക്കം പട്ടികപ്പെടുത്തിയിട്ടുണ്ട്..

പുതിയ മോഡലിന്റെ വിലയും ഓഫറുകളും

പുതിയ മോഡലിന്റെ വിലയും ഓഫറുകളും

ക്രോമ ലിസ്റ്റിങ് അനുസരിച്ച്, ഓപ്പോ എഫ് 15 ബ്ലേസിംഗ് ബ്ലൂ കളർ വേരിയൻറ് 19,990 രൂപയ്ക്ക് വിപണിയിൽ ലഭ്യമാകും. പുതിയ വേരിയൻറ് ഹാൻഡ്‌സെറ്റിന്റെ ഈ വില ഡിവൈസിന്റെ ലോഞ്ച് ചെയ്ത വിലയ്ക്ക് സമാനമാണ്. എന്നാൽ ഇഷാൻ അഗർവാളിന്റെ ലീക്ക് റിപ്പോർട്ട് അനുസരിച്ച് ഓപ്പോ എഫ് 15 ബ്ലേസിംഗ് ബ്ലൂ വേരിയന്റിന് ഇന്ത്യയിൽ 18,990 രൂപയായിരിക്കും വില. നിലവിലെ യൂണികോൺ വൈറ്റ്, ലൈറ്റ്നിങ് ബ്ലാക്ക് മോഡലിന് ജിഎസ്ടി അടക്കം 21,990 രൂപയാണ് വില അതുകൊണ്ട് തന്നെ പുതിയ കളർ വേരിയന്റ് 20,000 രൂപയ്ക്ക് താഴെയുള്ള വിലയ്ക്ക് ലഭ്യമാകുമെന്ന് ഉറപ്പിക്കാനാകില്ല.

ഓപ്പോ F15: സവിശേഷതകൾ

ഓപ്പോ F15: സവിശേഷതകൾ

1,080 x 2,400 പിക്‌സൽ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.3 ഇഞ്ച് FHD + AMOLED ഡിസ്‌പ്ലേയാണ് ഈ ഡിവൈസിന്റെ പ്രധാന ആകർഷണം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. സിംഗിൾ സ്റ്റോറേജ് വേരിയന്റിനൊപ്പം മീഡിയടെക് ഹീലിയോ പി 70 ചിപ്‌സെറ്റാണ് ഡിവൈസിന് കരുത്ത് നൽകുന്നത്.

ബാറ്ററി

ഓപ്പോ F15യിൽ 4,000 mAh ബാറ്ററിയാണുള്ളത് 20W VOOC ഫ്ലാഷ് ചാർജറും ഇതിനൊപ്പം നൽകിയിട്ടുണ്ട്. ക്രോമ ലിസ്റ്റ് അനുസരിച്ച്, ഓപ്പോ എഫ് 15 ന്റെ പുതിയ വേരിയൻറ് ആൻഡ്രോയിഡ് 9 പൈ ഔട്ട്ഓഫ്ദി ബോക്സിൽ പ്രവർത്തിക്കും. ഫോട്ടോഗ്രാഫിക്കായി ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്. 8 എംപി വൈഡ് ആംഗിൾ മാക്രോ ലെൻസിനൊപ്പം 48 എംപി പ്രധാന സെൻസറാണ് ഉള്ളത്. രണ്ട് 2 എംപി മോണോ ലെൻസും പോർട്രെയിറ്റ് സെൻസറും ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിപ്പ്സെറ്റ്

സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 16 എംപി സെൽഫി ഷൂട്ടറും ഡിവൈസിൽ ഉണ്ട്. മറ്റ് ഡിവൈസുകളിൽ അധികം കാണാത്ത ചിപ്പ്സെറ്റാണ് ഓപ്പോ എഫ്15 സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ ചിപ്പ്സെറ്റ് കഴിഞ്ഞ വർഷം പുറത്തിറക്കിയ എഫ്11 സീരിസിലും കമ്പനി ഉപയോഗിച്ചിരുന്നു.

പ്രകടനം

മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഡിവൈസാണ് എഫ് 15 എങ്കിലും മറ്റ് കമ്പനികളുടെ ചില ഫോണുകളിൽ ഇതേ സവിശേഷതകളും പ്രകടനവും കുറഞ്ഞ വിലയിൽ തന്നെ ലഭ്യമാക്കുന്നുണ്ട്. മികച്ച ക്യാമറ സെറ്റപ്പോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നതെങ്കിലും സെൽഫി ക്യാമറകൾക്കായി സൂപ്പർ സ്റ്റെഡി വീഡിയോ ഫീച്ചറോ നൈറ്റ് മോഡോ ഡിവൈസിൽ ഇല്ല എന്നത് പോരായ്മയാണ്.

Best Mobiles in India

English summary
Oppo officially launched its OPPO F15 in the Indian market in January. Now, a new report from 91mobiles citing tipster Ishan Agarwal claims, the company will launch a new color variant of the Oppo F15 in India early next week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X