Home
Mobile

ഓപ്പോ എഫ്19 പ്രോ+ 5ജി, ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ മാർച്ച് 8ന് പുറത്തിറങ്ങും

ഓപ്പോ എഫ്19 പ്രോ+ 5ജി, ഓപ്പോ എഫ്19 പ്രോ സ്മാർട്ട്‌ഫോണുകൾ മാർച്ച് 8ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ലോഞ്ച് തിയ്യതി ഓപ്പോ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങാണ് തീയതി വെളിപ്പെടുത്തിയിരിക്കുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഈ ഡിവൈസുകൾ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുമെന്ന് അറിയിച്ച് ടീസർ പുറത്ത് വിട്ടിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് മാത്രമാണ് ലോഞ്ച് തീയതി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ വിപണി

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ ഓപ്പോ എഫ്17 സീരിസിന്റെ പിൻഗാമിയായിട്ടാണ് എഫ്19 സീരീസ് പുറത്തിറക്കുന്നത്. ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് അനുസരിച്ച് മാർച്ച് 8ന് വൈകുന്നേരം 7 മണിക്ക് ഓപ്പോ എഫ്19 പ്രോ ലോഞ്ച് ചെയ്യും. ബാനറിൽ എഫ് 19 പ്രോ+ 5ജി സ്മാർട്ട്ഫോണിനെ കുറിച്ച് പരാമർശങ്ങൾ ഇല്ലെങ്കിലും ഈ ഡിവൈസുകൾ ഒരുമിച്ച് വിപണിയിൽ എത്തുമെന്നണ് റിപ്പോർട്ടുകൾ. ഈ ഡിവൈസുകളുടെ സവിശേഷതകൾ വെളിപ്പെടുത്തുന്ന നിരവധി ലീക്ക് റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

എഐ ഹൈലൈറ്റ് പോർട്രെയിറ്റ് വീഡിയോ

റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോണിൽ കണ്ട എഐ ഹൈലൈറ്റ് പോർട്രെയിറ്റ് വീഡിയോ സാങ്കേതികവിദ്യ ഓപ്പോ എഫ് 19 പ്രോ സീരിസ് സ്മാർട്ട്ഫോണുകളിലും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നൈറ്റ് ഫോട്ടോഗ്രാഫിക്ക് ഏറെ സഹായകമാവുന്ന ക്യാമറ സെറ്റപ്പായിരിക്കും ഇതിൽ ഉണ്ടാവുക. ലൈറ്റ് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്തുകൊണ്ട് വീഡിയോ പോർട്രെയ്റ്റുകൾ ഒപ്റ്റിമൈസ് ചെയ്യും. എഫ് 19 പ്രോ സീരീസിന്റെ സവിശേഷതകളെക്കുറിച്ച് ഓപ്പോ ഔദ്യോഗികമായ വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല.

ഡിസ്പ്ലേ

പ്രൈസ്ബാബയുടെ റിപ്പോർട്ടും ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ പുറത്ത് വിട്ട റിപ്പോർട്ടുകളും അനുസരിച്ച് ഓപ്പോ എഫ് 19 പ്രോ, എഫ് 19 പ്രോ+ 5ജി എന്നിവ മികച്ച സവിശേഷതകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഓപ്പോ എഫ് 19 സീരീസിൽ പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനായിരിക്കും ഉണ്ടാവുക. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, ഡ്യൂവൽ-എൽഇഡി ഫ്ലാഷുകൾ, താഴെയായി യുഎസ്ബി-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ ഡിവൈസുകളിൽ ഉണ്ടായിരിക്കും.

മീഡിയടെക് ഹീലിയോ പി95 ചിപ്സെറ്റ്

ഓപ്പോ എഫ്19 പ്രോ പുറത്തിറങ്ങുക 6.43 ഇഞ്ച് സൂപ്പർ അമോലെഡ് 1080p ഡിസ്പ്ലേയുമായിട്ടായിരിക്കും. മീഡിയടെക് ഹീലിയോ പി95 ചിപ്സെറ്റ്, 8 ജിബി റാം, 128 ജിബി, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ എന്നീ സവിശേഷതകളും ഡിവൈസിൽ പ്രതീക്ഷിക്കുന്നു. പിന്നിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി മെയിൻ ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി പോർട്രെയ്റ്റ് ക്യാമറ, 2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു. 16 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ടായിരിക്കും. 30W VOOC ഫ്ലാഷ് ചാർജിങ് സപ്പോർട്ടുള്ള 4300 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും.

ഓപ്പോ എഫ്19 പ്രോ + 5ജി

ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണിനറെ മിക്ക സവിശേഷതകളും അതുപോലെ തന്നെ ഓപ്പോ എഫ്19 പ്രോ + 5ജിയിൽ കാണാമെങ്കിലും ചില കാര്യങ്ങളിൽ വ്യത്യാസങ്ങളുണ്ട്. ഡിവൈസിൽ 5ജി സപ്പോർട്ടുള്ള മീഡിയ ടെക് ഡൈമെൻസിറ്റി 800യു ചിപ്‌സെറ്റ് ഉണ്ടായിരിക്കും. ഈ ചിപ്പ്സെറ്റ് റിയൽമി നാർസോ 30 പ്രോയിൽ കണ്ടതാണ്. 8 ജിബി റാമും 256 ജിബി റോമും ഉള്ള ഒറ്റ വേരിയ്റിൽ പുറത്തിറങ്ങുന്ന ഡിവൈസിൽ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണിലെ 30W VOOC ചാർജിങിന് പകരം 50W VOOC ഫ്ലാഷ് ചാർജിങ് ആയിരിക്കും ഉണ്ടാവുക. സ്മാർട്ട്ഫോൺ കറുപ്പ്, വെള്ളി നിറങ്ങളിൽ ലഭ്യമാകും.

Best Mobiles in India

English summary
Oppo F19 Pro + 5G and Oppo F19 Pro smartphones will be launched in India on March 8. The launch date was revealed by Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X