Home
Mobile

ഓപ്പോ എഫ്19 പ്രോ+ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ

ഓപ്പോ എഫ്19 പ്രോ+ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ക്വാഡ് റിയർ ക്യാമറകളും സൂപ്പർ അമോലെഡ് ഡിസ്പ്ലേകളുമായാണ് ഓപ്പോയുടെ പുതിയ എഫ് സീരിസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് മോഡലുകൾക്കും ആൻഡ്രോയിഡ് 11 ബേസ്ഡ് യുഐയിൽ ആണ് പ്രവർത്തിക്കുന്നത്. ഓപ്പോ എഫ് 19 പ്രോ+ 5ജി കണക്റ്റിവിറ്റി സപ്പോർട്ടുമായാണ് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 800യു ആണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഓപ്പോ എഫ് 19 പ്രോയ്ക്ക് 4ജി സപ്പോർട്ടും മീഡിയടെക് ഹെലിയോ പി95 പ്രോസസറും ഉണ്ട്.

ഓപ്പോ എഫ്19 പ്രോ+, ഓപ്പോ എഫ്19 പ്രോ: വില, ലഭ്യത

ഓപ്പോ എഫ്19 പ്രോ+, ഓപ്പോ എഫ്19 പ്രോ: വില, ലഭ്യത

ഓപ്പോ ഫൈൻഡ് എക്സ്19 പ്രോ+ സ്മാർട്ട്ഫഓണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 25,990 രൂപയാമ് വില. ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഓപ്പോ എഫ്19 പ്രോ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 21,490 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,490 രൂപയുമാണ് വില. രണ്ട് ഡിവൈസുകളും ഫ്ലൂയിഡ് ബ്ലാക്ക്, സ്പേസ് സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

വിൽപ്പന

ഓപ്പോ എഫ്19 പ്രോ+ ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോണുകൾ മാർച്ച് 17 മുതൽ വിൽപ്പനയ്‌ക്കെത്തും. ഫോണുകൾ ഇതിനകം തന്നെ രാജ്യത്ത് പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്. ഓപ്പോ എഫ് 19 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വിൽപ്പന മാർച്ച് 25 മുതലാണ് ആരംഭിക്കുന്നത്. ഈ ഡിവൈസുകൾക്കൊപ്പം കമ്പനി ഓപ്പോ ബാൻഡ് സ്റ്റൈലും പുറത്തിറക്കിയിട്ടുണ്ട്. ഈ ഡിവൈസിന് 2,799 രൂപയാണ് വില. ആമസോൺ ഇന്ത്യ വഴിയാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഓപ്പോ എഫ്19 പ്രോ+: സവിശേഷതകൾ

ഓപ്പോ എഫ്19 പ്രോ+: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഓപ്പോ എഫ്19 പ്രോ+ ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1ലാണ് പ്രവർതതിക്കുന്നത്. 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 60 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഡിവൈസിനുള്ളത്. ഈ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും 90.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ട്. ഓപ്പോ എഫ്19 പ്രോ+ന് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഒസിയാണ് കരുത്ത് നൽകുന്നത്. 8ജിബി LPDDR4X റാമും ഡിവൈസിൽ ഉണ്ട്.

ക്യാമറ

എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എഫ്19 പ്രോ+ സ്മാർട്ട്ഫോണിൽ ഉള്ളത്. എഐ ഹൈലൈറ്റ് പോർട്രെയിറ്റ് വീഡിയോ, ഫോക്കസ് ലോക്ക്, ഡ്യുവൽ-വ്യൂ വീഡിയോ, എഐ സീൻ എൻഹാൻസ്മെന്റ് 2.0, ഡൈനാമിക് ബോക്കെ, നൈറ്റ് പ്ലസ് തുടങ്ങിയ ഫീച്ചറുകളെയും ഈ ക്യാമറ സപ്പോർട്ട് ചെയ്യുന്നു.

കണക്ടിവിറ്റി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.4 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഓപ്പോ എഫ് 19 പ്രോ+ൽ നൽകിയിട്ടുണ്ട്. 128GB ഓൺ‌ബോർഡ് സ്റ്റോറേജാണ് ഈ ഡിവൈസിൽ ഉള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ ഉണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. 50W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,310mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ഓപ്പോ എഫ്19 പ്രോ: സവിശേഷതകൾ

ഓപ്പോ എഫ്19 പ്രോ: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1ലാണ് ഉള്ളത്. 6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ 8 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുണ്ട്. 30W VOOC ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,310mAh ബാറ്ററിയാണ് ഈ ഡിവൈിസൽ ഉള്ളത്. ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Best Mobiles in India

English summary
Oppo F19 Pro + Oppo F19 Pro smartphones launched in India. Oppo's new F-Series smartphones come with quad rear cameras and Super AMOLED displays.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X