കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എഫ്19 പ്രോ+ 5ജി ഇന്ത്യൻ വിപണിയിലെത്തുന്നു

|

ഓപ്പോയുടെ അടുത്ത തലമുറ എഫ്-സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഈ സീരിസിൽ രണ്ട് സ്മാർട്ട്‌ഫോണുകളായിരിക്കും പുറത്തിറക്കുക. ഓപ്പോ എഫ്17 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി ഓപ്പോ എഫ്19 സ്മാർട്ട്ഫോണും ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി എഫ്19 പ്രോ+ എന്ന ഡിവൈസുമായിരിക്കും പുറത്തിറങ്ങുക. ഈ ഡിവൈസുകളുടെ ലോഞ്ച് വൈകാതെ ഉണ്ടാകുമെന്ന സൂചനയുമായി ആമസോൺ ഇന്ത്യയിൽ നോട്ടിഫൈ മീ പേജ് തയ്യാറായിട്ടുണ്ട്.

പുതിയ എഫ് സീരിസ്

ഓപ്പോ എഫ്19, എഫ്19 പ്രോ, എഫ്19 പ്രോ+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളുമായിട്ടായിരിക്കും പുതിയ എഫ് സീരിസ് പുറത്തിറങ്ങുക എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. മൂന്നാമത്തെ വേരിയന്റ് 5ജി ഫോണായിരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സീരിസിൽ രണ്ട് ഫോണുകൾ മാത്രമേ ഉണ്ടാകൂ എന്നും എഫ്19, എഫ്19 പ്രോ+ എന്നിവയായിരിക്കും ഈ ഡിവൈസുകൾ എന്നും ലീക്ക് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ഓപ്പോ എഫ്19 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ഡൈമൻസിറ്റി 1200 എസ്ഒസിയുടെ കരുത്തോടെയായിരിക്കും എന്നും ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: റെഡ്മി കെ40 ആഗോള വിപണിയിലെത്തുക പോക്കോ സ്മാർട്ട്ഫോണായി: റിപ്പോർട്ട്കൂടുതൽ വായിക്കുക: റെഡ്മി കെ40 ആഗോള വിപണിയിലെത്തുക പോക്കോ സ്മാർട്ട്ഫോണായി: റിപ്പോർട്ട്

90Hz റിഫ്രഷ് റേറ്റ്

@imailisa0825 എന്ന ട്വിറ്റർ അക്കൌണ്ടിലൂടെ ടിപ്പ്സ്റ്റർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമായിട്ടായിരിക്കും എഫ്19 പ്രോ+ പുറത്തിറങ്ങുക. ക്രമീകരണ പേജിന്റെ സ്ക്രീൻഗ്രാബ് കാണിക്കുന്നു. അവസാനമായി വിപണിയിലെത്തിയ ഓപ്പോ എഫ് സീരീസ് സ്മാർട്ട്ഫോണുകളിൽ ഉയർന്ന റിഫ്രഷ് റേറ്റ് ഇല്ലാത്തതിനാൽ തന്നെ പുതിയ സീരിസിലെ ഡിവൈസിൽ 90Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ തന്നെയായിരിക്കും ഉണ്ടാവുക. ഡിസ്പ്ലെയുടെ ഇടത് മൂലയിൽ പഞ്ച്-ഹോൾ സെറ്റപ്പും ഉണ്ടായിരിക്കും.

ഓപ്പോ എഫ്19 പ്രോ പ്ലസ്: സവിശേഷതകൾ

ഓപ്പോ എഫ്19 പ്രോ പ്ലസ്: സവിശേഷതകൾ

പ്രീമിയം എൻഡ് ഫോണുകൾക്കായുള്ള മീഡിയടെക്കിന്റെ ഏറ്റവും പുതിയ ചിപ്‌സെറ്റായ ഡൈമെൻസിറ്റി 1200 പ്രോസസർ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഓപ്പോ എഫ്19 പ്രോ + സ്മാർട്ട്ഫോണിൽ 5ജി കണക്റ്റിവിറ്റിയും ഈ പ്രോസസറിൽ ഉണ്ട്. സ്മാർട്ട്‌ഫോണിൽ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കുമെന്നും ടിപ്‌സ്റ്റർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഡിവൈസ് PEPM00 എന്ന മോഡൽ നമ്പരുമായിട്ടാണ് ലിസ്റ്റ് ചെയ്തത്. ഡിവൈസിന്റെ ഡിസ്പ്ലേ വലുപ്പം, ക്യാമറ സവിശേഷതകൾ, ബാറ്ററി എന്നിവയടക്കമുള്ള സവിശേഷതകളെ കുറിച്ച് വ്യക്തത ഇല്ല.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5ൽ പ്രതീക്ഷിക്കുന്ന അഞ്ച് മികച്ച സവിശേഷതകൾകൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 5ൽ പ്രതീക്ഷിക്കുന്ന അഞ്ച് മികച്ച സവിശേഷതകൾ

ഓപ്പോ എഫ്19 പ്രോ+

തിരഞ്ഞെടുത്ത വിപണികളിൽ ഓപ്പോ എഫ്19 പ്രോ+ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ഓപ്പോ എ94 5ജി, റെനോ 5എ 5ജി എന്നിങ്ങനെയുള്ള പേരുകളിൽ ലോഞ്ച് ചെയ്യുമെന്നും ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമാന മോഡൽ നമ്പരുള്ള ഡിവൈസ് ചൈനയിലെ ക്വാളിറ്റി സർട്ടിഫിക്കേഷൻ സെന്ററിലും (സിക്യുസി) കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ട്. ഇന്ത്യയിൽ കഴിഞ്ഞ വർഷം പുറത്തറിങ്ങിയ ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ലാതെയായിരിക്കും എഫ്19 പ്രോ+ പുറത്തിറങ്ങുക.

ക്യാമറ

ഓപ്പോ എഫ്19 പ്രോ+ സ്മാർട്ട്ഫോണിൽ മൂന്ന് ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ ആയിരിക്കും ഈ ക്യാമറകൾ സ്ഥാപിക്കുക. രണ്ട് ഫോണുകളിലും പിന്നിലോ പവർ ബട്ടണിലോ ഫിംഗർപ്രിന്റ് സെൻസർ ഇല്ലെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ ഇൻ ഡിസ്‌പ്ലേ ഫിങ്കർപ്രിന്റെ സെൻസറായിരിക്കും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. രണ്ട് ഫോണുകളിലും അമോലെഡ് സ്‌ക്രീനും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം12 അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും; റിപ്പോർട്ട്

Best Mobiles in India

English summary
Oppo is preparing to launch next generation F-series smartphones. The series will have two smartphones, the Oppo Oppo F19 Pro + and the Oppo F19.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X