Home
Mobile

ഓപ്പോ എഫ്19 പ്രോ: കരുത്തും അഴകും പുതുമയും ഒരുമിക്കുന്ന സ്മാർട്ട്ഫോൺ

മികച്ച സാങ്കേതിക വിദ്യകളുമായി കരുത്തുള്ള ഡിവൈസുകൾ പുറത്തിറക്കി നമ്മെ അത്ഭുതപ്പെടുത്തുന്ന ബ്രാന്റാണ് ഓപ്പോ. ഓപ്പോയുടെ പുതിയ മൊബൈൽ ഡിവൈസുകൾ ആകർഷകമായ വില നിലവാരങ്ങളിൽ മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഓപ്പോ പുറത്തിറക്കിയ വിവിധ മൊബൈൽ‌ സീരീസുകളിൽ‌ പുതുതലമുറയ്ക്കായുള്ള സ്മാർട്ട്‌ഫോണുകൾ അടങ്ങുന്ന സീരിസാണ് എഫ്‌-സീരീസ്. ഓപ്പോ എഫ്-സീരീസിലെ ഹാൻഡ്‌സെറ്റുകൾ ശക്തമായ ഹാർഡ്‌വെയർ, സ്‌ട്രൈക്കിംഗ് ഡിസൈനുകൾ, മികച്ച ഡിസ്‌പ്ലേകൾ, പകരം വെക്കാനില്ലാത്ത പെർഫോമൻസ്, നൂതനമായ ക്യാമറ സാങ്കേതികവിദ്യകൾ എന്നിവയുമായി ആകർഷകമായ വിലയിൽ ലഭ്യമാകുന്നു.

ഓപ്പോ എഫ്19 പ്രോ: കരുത്തും അഴകും പുതുമയും ഒരുമിക്കുന്ന സ്മാർട്ട്ഫോൺ

ഓപ്പോയിൽ നിന്നുള്ള ഏറ്റവും വൈവിധ്യമാർന്ന സീരീസിലെ ഏറ്റവും പുതിയ പ്രൊഡക്ടാണ് പുതിയ എഫ്19 പ്രോ. മൊബൈൽ ടെക്നോളജി, സൂപ്പർഫാസ്റ്റ് ചാർജിങ് എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും സ്മാർട്ട്ഫോൺ കൂടുതൽ മെച്ചപ്പെടുത്തലുകളി ഇതിന്റെ വില വിഭാഗത്തിൽ പുതിയ പെർഫോമൻസ് മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു.

ഈ ഡിവൈസിനെ കുറിച്ച് കൂടുതൽ ആഴത്തിൽ പരിശോധിച്ച് യുവതലമുറയ്ക്ക് വേണ്ടി ഏറ്റവും മികച്ച ഇൻ-ക്ലാസ് പ്രൊഡക്ട് വികസിപ്പിക്കാൻ ഓപ്പോയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് കണ്ടെത്താം.

സൂപ്പർഫാസ്റ്റ് ചാർജിംഗും വൂക്ക് ഫ്ലാഷ് ചാർജ് 4.0ന്റെ പവറും

ബാറ്ററി എന്നത് നമ്മളെ ആശങ്കയിലാക്കുന്ന കാര്യമാണ്. ഈ വേവലാതി ഒഴിവാക്കാൻ ഓപ്പോ 4310 mAh ബാറ്ററിയാണ് എഫ്19 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇത് എത്രത്തോളം ഉപയോഗിച്ചാൽ പോലും ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കും. ഓപ്പോയുടെ പേറ്റന്റുള്ള പ്രശസ്തമായ 30W വൂക്ക് ഫ്ലാഷ് ചാർജ് 4.0 സാങ്കേതികവിദ്യയാണ് ഈ ബാറ്ററിക്കായി നൽകിയിട്ടുള്ള്. ഫോണിനൊപ്പം ബണ്ടിൽ ചെയ്‌ത ചാർജർ വെറും 56 മിനിറ്റിനുള്ളിൽ മുഴുവൻ തീർന്ന ബാറ്ററി 100% വരെ ചാർജ് ചെയ്യുന്നു. 20 മിനിറ്റ് ചാർജ് സമയത്തിൽ നിങ്ങൾക്ക് 48% ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. ഇത് ഒരു ദിവസം നീണ്ടുനിൽക്കും.

ഓപ്പോ എഫ്19 പ്രോ: കരുത്തും അഴകും പുതുമയും ഒരുമിക്കുന്ന സ്മാർട്ട്ഫോൺ

നിങ്ങൾ 5 മിനിറ്റ് ഡിവൈസ് ചാർജ് ചെയ്താൽ 2.9 മണിക്കൂർ കോളുകൾ വിളിക്കാനും സാധിക്കും എന്നതാണ് ശ്രദ്ധേയം. ഇത് മാത്രമല്ല ഡിവൈസ് ഒരു ഇന്റലിജന്റ് ചാർജിംഗ് സംവിധാനത്തോടൊപ്പമാണ് വരുന്നത്. ഇതിലൂടെ ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇട്ടാൽ നിങ്ങളുടെ സ്ലീപ്പ് മോഡിനെ അടിസ്ഥാനമാക്കി ബാറ്ററി ഗാർഡ് പ്രവർത്തനക്ഷമമാക്കാൻ സിസ്റ്റം നിങ്ങളോട് ആവശ്യപ്പെടുകയും നിങ്ങളുടെ ഫോൺ എപ്പോൾ പൂർണമായി ചാർജ് ചെയ്ത് കഴിയുമെന്ന് നിങ്ങളോട് പറയുകയും ചെയ്യും. നിങ്ങളുടെ മൊബൈൽ‌ ഫോൺ‌ പൂർണമായി ചാർ‌ജ്ജ് ചെയ്‌തുകഴിഞ്ഞാൽ‌, സിസ്റ്റം നിങ്ങളെ അറിയിക്കും. ഈ സവിശേഷത ആവശ്യമാണെങ്കിൽ മാത്രം ഓൺ ചെയ്യാം. അത് വളരെ ആകർഷകമാണ്.

പ്രൊഫഷണൽ വീഡിയോ റെക്കോർഡിംഗ് ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോഗ്രാഫി കഴിവുകൾ മെച്ചപ്പെടുത്താം

ഡ്യുവൽ-വ്യൂ വീഡിയോ മോഡ്, എഐ കളർ പോർട്രെയിറ്റ് വീഡിയോ മോഡ്, മോണോക്രോം മോഡ് എന്നിവ ഉൾപ്പെടുന്ന പ്രൊഫഷണൽ വീഡിയോ റെക്കോർഡിങ് ടൂളുകളുടെ നിര തന്നെ ഓപ്പോ എഫ് 19 പ്രോയുടെ എഐ ക്വാഡ് ക്യാമറ സിസ്റ്റത്തിൽ നൽകിയിട്ടുണ്ട്.

സാധാരണയായി പ്രീമിയം ഡിവൈസുകളിൽ കാണുന്ന ഡ്യൂവൽ-വ്യൂ വീഡിയോ മോഡ്, അധിക കണ്ടന്റ് കാണിക്കുന്നതിനോ നിങ്ങളുടെ പ്രേക്ഷകർക്കായി ലൈവായി കമന്ററി നൽകുന്നതിനോ വേണ്ടി ഒരേസമയം ഫോണിന്റെ മുൻവശത്തെയും പിന്നിലെയും ക്യാമറകൾ ഉപയോഗിക്കാൻ സഹായിക്കുന്നു. മികച്ച വീഡിയോകൾ ഷൂട്ട് ചെയ്യാൻ സ്പ്ലിറ്റ് സ്‌ക്രീനിലൂടെ പിൻ ക്യാമറ പ്രിവ്യൂവും മുൻ ക്യാമറ ക്യാമറ പ്രിവ്യൂവും കാണിക്കുന്നു. എവിടെ നിന്നും വീഡിയോകൾ ഷൂട്ട് ചെയ്യാനും അവ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഷെയർ ചെയ്യാനും ഇഷ്ടപ്പെടുന്ന പുതിയ വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ ഏറെ സഹായകരമായിരിക്കും.

നിങ്ങളുടെ യാത്രകളും നിങ്ങൾ കാണുന്ന ദൃശ്യങ്ങളം സ്ക്രീനിന്റെ ഒരു വശത്ത് കാണിക്കുന്നതിനൊപ്പം തന്നെ ലൈവ് ആയി നിങ്ങളുടെ വ്യൂവേഴ്സുമായി ഇടപഴകാൻ സാധിക്കും. നിങ്ങൾ യൂട്യൂബിൽ ഒരു ടെക്നോളജി ചാനൽ നടത്തുന്നുണ്ട് എങ്കിൽ പിൻ ക്യാമറ വഴി നിങ്ങൾക്ക് പുതിയ പ്രൊഡക്ടുകൾ കാണിക്കാനും അതേ സമയം മുൻക്യമറ ഉപയോഗിച്ച് അതിനെ കുറിച്ച് വിശദീകരിക്കാനും സാധിക്കും. ഇതിനായി നിങ്ങൾക്ക് ഡ്യൂവൽ-വ്യൂ മോഡ് ഉപയോഗിക്കാം.

വെർസറ്റൈൽ 48 എംപി എഐ ക്വാഡ്-ക്യാമറ

നിങ്ങളുടെ വീഡിയോഗ്രഫി, ഫോട്ടോഗ്രാഫി കഴിവുകളെ ഉപയോഗപ്പെടുത്താനും അവ വികസിപ്പിക്കാനും ആവശ്യമായതെല്ലാം നൽകുന്ന സവിശേഷതകളുള്ള എഐ ക്വാഡ് ക്യാമറയാണ് എഫ് 19 പ്രോയിൽ ഉള്ളത്. ക്യാമറ സെറ്റപ്പിൽ 48 എംപി സൂപ്പർ എച്ച്ഡി പ്രമറി ക്യാമറയാണ് ഉള്ളത്. ഇത് ഏത് ലൈറ്റിംഗ് സാഹചര്യങ്ങളിലും വ്യക്തവും ഉയർന്ന നിലവാരമുള്ളതുമായ വീഡിയോകളും ഫോട്ടോകളും എടുക്കാൻ നിങ്ങളെ സഹായിക്കുന്നു. ഇതിനൊപ്പം നിങ്ങളുടെ യാത്രകളിൽ അതിശയകരമായ ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫി പകർത്താൻ നിങ്ങളെ സഹായിക്കുന്ന 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഡിവൈസിൽ ഉണ്ട്.

ഓപ്പോ എഫ്19 പ്രോ: കരുത്തും അഴകും പുതുമയും ഒരുമിക്കുന്ന സ്മാർട്ട്ഫോൺ

ക്യാമറ കോൺഫിഗറേഷനിൽ അടുത്തത് 2 എംപി മാക്രോ ക്യാമറയാണ്, 4 സെന്റിമീറ്റർ ക്ലോസ്-അപ്പ് ഡിസ്റ്റൻസുള്ള ഈ ക്യാമറ അത്ഭുതങ്ങളായ മാക്രോ ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്നു. അതിശയകരമായി ഡിറ്റൈലുകളോടെ നിങ്ങൾക്ക് പൂവുകൾ, ഇലകൾ, ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ചെറിയ വസ്‌തുക്കൾ എന്നിവയുടെ മനോഹരവും ഊർജ്ജസ്വലവുമായ ക്ലോസപ്പ് ഷോട്ടുകൾ പകർത്താൻ സാധിക്കും.

അവസാനത്തെ സെൻസർ 2എംപി മോണോ സെൻസറാണ്. അതിശയകരമായ റിസൾട്ടുകൾ നൽകുന്ന, നിങ്ങളുടെ ചിത്രങ്ങളിലും വീഡിയോകളിലും ഡീപ്പായ കൂടുതൽ കളർ വിവരങ്ങളും ചേർക്കുന്ന സെൻസറാണ് ഇത്. പശ്ചാത്തലം മാറ്റി നിർത്തി പ്രധാന സബ്ജറ്റ് പിൻ-ഷാർപ്പ് ഫോക്കസിൽ സൂക്ഷിച്ചുകൊണ്ട് മോണോ സെൻസർ മനോഹരമായ ബോക്കെ ഇഫക്റ്റ് നൽകുന്നു.

16 എംപി മുൻ ക്യാമറയിലൂടെ ഓപ്പോ എഫ്19 പ്രോ മികച്ചതും ഉയർന്ന റസലൂഷനുള്ള സെൽഫികൾ എടുക്കാൻ സഹായിക്കുന്നു. സെൽഫി ക്യാമറ നിരവധി മോഡുകൾ, ഫിൽട്ടറുകൾ, പ്രൊഫഷണൽ-ഗ്രേഡ് പോർട്രെയ്റ്റുകൾ എന്നിവ സപ്പോർട്ട് ചെയ്യുന്നു.

ആകർഷകവും ഫാഷനബിളുമായ ഡിസൈൻ

എഫ്19 പ്രോ ഓപ്പോയുടെ ആകർഷകമായ ഡിസൈൻ നിർമ്മാണ പ്രക്രിയയുടെ ഉദാഹരണമാണ്. ഇത് ആകർഷകമായ ഡിസൈനും മികച്ച എർഗോണോമിക്സും ഉറപ്പാക്കുന്നു. വെറും 7.8 മിമി കനമുള്ള ഈ സ്മാർട്ട്‌ഫോണിന്റെ ഭാരം വെറും 172 ഗ്രാം ആണ്. ത്രീഡി കർവ്ഡ് ആകൃതിയിലുള്ള നേർത്ത ഘടന എഫ് 19 പ്രോയ്ക്ക് പ്രീമിയവും ഗംഭീരവുമായ രൂപം നൽകുകയും മറ്റുള്ള ഡിവൈസുകളിൽ നിന്ന് ഇതിനെ വേറിട്ട് നിർത്തുകയും ചെയ്യുന്നു. എഫ്19 പ്രോയുടെ ബാക്ക് പാനലിൽ റിഫൈൻഡ് സ്പാർക്ക്ളിങ് ഗ്രൈൻ ഡിസൈൻ നൽകുന്നതിന് ഓപ്പോ "റെനോ ഗ്ലോ പ്രിന്റ് ഇഫക്റ്റ്" ആണ് ഉപയോഗിച്ചത്. ഒലിയോഫോബിക് ഇൻഡിയം കോട്ടിംഗ് എഫ് 19 പ്രോയുടെ പിന്നിൽ വിരലടയാളങ്ങൾ പ്രതിരോധിക്കാൻ സഹായിക്കുന്നു.

ഓപ്പോ എഫ്19 പ്രോ: കരുത്തും അഴകും പുതുമയും ഒരുമിക്കുന്ന സ്മാർട്ട്ഫോൺ

എഫ് 19 പ്രോയുടെ സമാനതകളില്ലാത്ത എർഗോണോമിക്സ് ഡിസൈൻ പൂർത്തിയാക്കുന്നത് യുണീക്ക് കളറുകളാണ്. അവ 'ലിക്വിഡ് ക്രിസ്റ്റൽ കോട്ടിംഗിന്റെ' റിസൾട്ടാണ്. ഈ പ്രക്രിയയിൽ ഘടനാപരമായ കളർ സൃഷ്ടിക്കുന്നതിന് ഒന്നിലധികം ലെയർ ലിക്വിഡ് ക്രിസ്റ്റലുകൾ നൽകിയിട്ടുണ്ട്. ശ്രദ്ധേയമായ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. ഫ്ലൂയിഡ് ബ്ലാക്ക്, ക്രിസ്റ്റൽ സിൽവർ എന്നിവയാണ് ഈ കളറുകൾ. അതുല്യമായ ഷേഡുകൾ വ്യത്യസ്ത കോണുകളിൽ നിന്ന് നോക്കുമ്പോൾ വ്യത്യസ്ത കളർ ഇഫക്റ്റുകൾ കാണിക്കുന്നു. മൊത്തത്തിൽ, എഫ് 19 പ്രോയുടെ അതിശയകരമായ രൂപകൽപ്പന അതിന്റെ രൂപവും ഫോം-ഫാക്ടറും ഉപയോഗിച്ച് അത്ഭുതപ്പെടുത്തുന്നതാണ്.

6.43 ഇഞ്ച് ഹോൾ-പഞ്ച് അമോലെഡ് സ്‌ക്രീൻ

ഓപ്പോ എഫ്19 പ്രോയുടെ 6.43 ഇഞ്ച് ഹോൾ-പഞ്ച് അമോലെഡ് ഡിസ്പ്ലേയിൽ 90.8% സ്‌ക്രീൻ-ടു-ബോഡി റേഷിയോ ആണ് ഉള്ളത്. സമാന വിലയിൽ ലഭിക്കുന്ന വാട്ടർ ഡ്രോപ്പ് സ്‌ക്രീനുള്ള ഡിവൈസുകളെക്കാൾ ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഈ ഡിവൈസ് കൂടുതൽ മികച്ച വീഡിയോ പ്ലേബാക്കും ഗെയിമിംഗ് അനുഭവവും നൽകുന്നു. ഒ‌എൽ‌ഇഡി പാനലിന്റെ വ്യക്തമായ കളർ റീപ്രൊഡക്ഷനിലൂടെ ഉപയോക്തൃ-അനുഭവം കൂടുതൽ‌ വർദ്ധിപ്പിക്കാൻ സാധിക്കുന്നു.

വെറും 470 മില്ലിസെക്കന്റിൽ ഫോൺ‌ അൺ‌ലോക്ക് ചെയ്യുന്ന അത്യാധുനിക ഇൻ‌-ഡിസ്പ്ലേ ഫിംഗർ‌പ്രിൻറ് 3.0 സ്കാനറും അമോലെഡ് പാനലിൽ‌ നൽകിയിട്ടുണ്ട്. അത് വളരെ വേഗത്തിലാണ്. എഫ് 19 പ്രോയുടെ അമോലെഡ് പാനലിലെ അതിശയകരമായ നിറങ്ങളും ഗ്രാഫിക്സും അനുഭവിക്കാനായി ഉപയോക്താക്കളെ ഇത് ഒട്ടും വൈകിപ്പിക്കുന്നില്ല.

കരുത്തോടെയുള്ള പെർഫോമൻസ്

മീഡിയടെക് ഹീലിയോ പി95 ചിപ്‌സെറ്റാണ് എഫ്19 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് ലഭിക്കുന്നത്. എത് തരം ജോലികളും കൈകാര്യം ചെയ്യുന്നതിനായി 2.2 ജിഗാഹെർട്സ് ക്ലോക്ക് ചെയ്ത രണ്ട് ആം കോർടെക്സ്-എ 75 കോറുകളും മിതമായ ജോലികൾ കൈകാര്യം ചെയ്യുന്നതിലൂടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആറ് ആം കോർട്ടെക്സ്-എ 55 കോറുകളും ഒക്ടാ കോർ എസ്ഒസിയിൽ നൽകിയിട്ടുണ്ട്. വീഡിയോകളും ഇമേജുകളും പോലുള്ള വൻ മൾട്ടിമീഡിയ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനായി അതിശയകരമായ ഡാറ്റാ ബേസ്ഡ് സമാന്തര കമ്പ്യൂട്ടിംഗ് നടത്തുന്ന എംബഡഡ് ന്യൂറൽ നെറ്റ്‌വർക്ക് പ്രോസസറും (എൻ‌പിയു) പി95 എസ്ഒസിയിൽ നൽകിയിട്ടുണ്ട്.

ഓപ്പോ എഫ്19 പ്രോ: കരുത്തും അഴകും പുതുമയും ഒരുമിക്കുന്ന സ്മാർട്ട്ഫോൺ

ഈ ഡെഡിക്കേറ്റഡ് എൻ‌പിയുവിന്റെ എഐ കഴിവുകളാണ് ഓപ്പോ എഫ്19 പ്രോയെ ഒരു ക്യാമറ പെർഫെക്ഷനിസ്റ്റ് ആക്കുന്നത്. എൻ‌പിയു ഏയ്‌സ് നോയിസ് കുറയ്ക്കുന്നതിനുള്ള അൽ‌ഗോരിതം കേപ്പബിലിറ്റീസ്, നൈറ്റ് സീൻ കേപ്പബിലിറ്റീസ്, വീഡിയോ ബൊകെ, എഐ കളർ പോർട്രെയിറ്റ് വീഡിയോ ഇഫക്റ്റുകൾക്കായി പോർട്രെയിറ്റ് അൾട്രാ-ക്ലിയർ ഇഫക്റ്റ്സ് എന്നിവ നൽകുന്നു.

8 ജിബി റാം + 128 ജിബി സ്റ്റോറേജും 256 ജിബി വരെ എക്സ്പാൻഡബിൾ സ്റ്റോറേജുമുള്ള ഡിവൈസ് ഒക്ടാ കോർ ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. കാലതാമസമില്ലാത്ത മൾട്ടിടാസ്കിംഗ് അനുഭവം നൽകുന്നതിന് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ സഹായിക്കും. ഗെയിമിംഗ് അനുഭവം സമഗ്രമായി മെച്ചപ്പെടുത്തുന്നതിനായി നെറ്റ്‌വർക്ക് ലേറ്റൻസി, ഓപ്പറേഷൻസ്, ഇമേജ് ക്വാളിറ്റി, ലോഡ് ഷെഡ്യൂളിംഗ് എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്ന മീഡിയടെക്കിന്റെ ഹൈപ്പർഎഞ്ചൈനും എഫ് 19 പ്രോയിൽ ഉണ്ട്.

മൊത്തത്തിൽ നോക്കിയാൽ സൂപ്പർഫാസ്റ്റ് വൂക്ക് ഫ്ലാഷ് ചാർജ് 4.0, എഐ കളർ പോർട്രെയിറ്റ് വീഡിയോ, എഐ സീൻ എൻഹാൻസ്‌മെന്റ് 2.0, ലൈറ്റ്വെയിറ്റ് ഡിസൈൻ, വമ്പൻ ബാറ്ററി എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സ്മാർട്ട്‌ഫോൺ ഉപയോക്തൃ അനുഭവം നൽകുന്നു. ഇതിനായി മൊബൈൽ കമ്പ്യൂട്ടിംഗിന്റെ എല്ലാ വശങ്ങളിലും സമാനതകളില്ലാത്ത പെർഫോമൻസ് എഫ് 19 പ്രോ നൽകുന്നുണ്ട്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പെർഫോമൻസ് ആവശ്യമുള്ളവർക്ക് മികച്ച ചോയിസാണ് ഈ ഡിവൈസ്.

ഓപ്പോ എഫ്19 പ്രോ: വില, ലഭ്യത, ഓഫറുകൾ

ഓപ്പോ എഫ്19 പ്രോയുടെ 8 ജിബി + 128 ജിബി വേരിയന്റിന് 21490 രൂപയാണ് വില. ഫ്ലൂയിഡ് ബ്ലാക്ക്, ക്രിസ്റ്റൽ സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഡിവൈസി്നറെ ആദ്യ വിൽപ്പന മാർച്ച് 17 മുതൽ ആരംഭിക്കും, ഇത് പ്രധാന റീട്ടെയിലർ വഴിയും ആമസോണിലൂടെയും ലഭ്യമാകും. ഓപ്പോ എഫ് 19 പ്രോ 8 ജിബി + 256 ജിബി വേരിയന്റിന് 23490 രൂപയാണ് വില. ഈ വേരിയന്റ് മാർച്ച് 25 മുതൽ വിൽപ്പനയ്‌ക്കെത്തും. ഉപഭോക്താക്കൾക്കായി ഓപ്പോ ഒരു പ്രത്യേക ബണ്ടിൽ ഡീലും നൽകുന്നുണ്ട്. ഇതിലൂടെ ഓപ്പോ എഫ്19 പ്രോ + 5ജി അല്ലെങ്കിൽ എഫ് 19 പ്രോ വാങ്ങുന്നവർക്ക് ഓപ്പോ എൻകോ ഡബ്ല്യു 11 ഇയർബഡ്സ് 999 രൂപയ്ക്ക് വാങ്ങാം. കൂടാതെ ഓപ്പോ ബാൻഡ് സ്റ്റൈൽ ഫിറ്റ്നസ് ട്രാക്കർ 2,499 രൂപയ്ക്ക് സ്വന്തമാക്കാം.

ഓപ്പോ എഫ്19 പ്രോ: കരുത്തും അഴകും പുതുമയും ഒരുമിക്കുന്ന സ്മാർട്ട്ഫോൺ

ഓപ്പോ എഫ്19 പ്രോ + 5ജി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് നിരവധി ബാങ്കുകളിലും ഡിജിറ്റൽ വാലറ്റുകളിലും ഡിസ്കൗണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ എന്നിവയിൽ 7.5 ശതമാനം ഫ്ലാറ്റ് ക്യാഷ്ബാക്കും ലഭിക്കും. പേടിഎം വഴി 11% ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ഇഎംഐ ക്യാഷ്ബാക്കും ഉണ്ട്. ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് സീറോ ഡൌൺ പേയ്മെന്റ് ഓപ്ഷനുകളും നൽകുന്നു. ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയിൽ ട്രിപ്പിൾ സീറോ സ്കീമും ഉണ്ട്.

ഓപ്പോയുടെ നിലവിലുള്ള ഉപയോക്താക്കൾക്ക് 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ള വൺടൈം സ്ക്രീൻ റീപ്രൈസ്മെന്റ് ഓഫറും ലഭിക്കും. 1,500 രൂപ അപ്‌ഗ്രേഡ് ബോണസിനൊപ്പം 180 ദിവസത്തേക്ക് എക്സ്റ്റന്റഡ് വാറണ്ടിയും ഉപയോക്താക്കൾക്ക് ലഭിക്കും. ഓപ്പോ എഐ വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴി ഈ ഓഫറുകൾ ലഭിക്കും.

ചുരുക്കത്തിൽ ഓപ്പോ എഫ്19 പ്രോയുടെ വില വിഭാഗത്തിൽ ഇതിന്റെ നൂതനവും പവർ-പായ്ക്ക് ചെയ്തതുമായ സവിശേഷതകളുമായി പൊരുത്തപ്പെടുന്നതോ അതിനോട് അടുക്കുന്നതോ ആയ മറ്റൊരു സ്മാർട്ട്‌ഫോണും ഇല്ല. ഓപ്പോ എഫ് 19പ്രോ ഓരോ കാര്യത്തിലും മുന്നിട്ട് നിൽകുന്നു. വിരലിലെണ്ണാവുന്ന സ്മാർട്ട്‌ഫോണുകൾ‌ക്ക് മാത്രമേ നേടാൻ‌ കഴിയുന്ന കാര്യമാണ് ഇത്. ഏറ്റവും മികച്ച പാക്കേജും സ്മാർട്ട്‌ഫോൺ ഉപയോക്തൃ അനുഭവവും ഏറ്റവും മികച്ച വിലയ്ക്ക് നൽകുന്ന ഡിവൈസ് തന്നെയാണ് ഓപ്പോ എഫ് 19 പ്രോ.

Best Mobiles in India

English summary
The latest product in the most versatile series from the house of OPPO is the all-new F19 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X