ഓപ്പോ എഫ്3 പ്ലസ്, 6ജിബി റാം, ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിച്ചു!!

Written By:

ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് ഓപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഏപ്രില്‍ മാസത്തില്‍ ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയ സമയത്ത് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്ന വേരിയന്റാണ് കമ്പനി വാഗ്ദാനം ചെയ്തത്, അതും 30,990 രൂപയ്ക്ക്.

ഓപ്പോ എഫ്3 പ്ലസ്, 6ജിബി റാം, ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പന ആരംഭിച്ചു!!

നിങ്ങള്‍ ഇതു വരെ കണ്ടിട്ടില്ലാത്ത എവര്‍ ഗ്രീന്‍ ഐഫോണ്‍ കേസുകള്‍!

എന്നാല്‍ ഈ ആഴ്ചയില്‍ ആദ്യം ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍ 6ജിബി റാം വേരിയന്റും പ്രഖ്യാപിച്ചു. ഏകദേശം ഈ ഫോണ്‍ 4ജിബി റാമിനു സമാനമാണ്. 6ജിബി റാം വേരിയന്റും ഫ്‌ളിപ്കാര്‍ട്ടു വഴി മാത്രമേ നിങ്ങള്‍ക്കും വാങ്ങാന്‍ സാധിക്കൂ. ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണിനു വില പ്രഖ്യാപിച്ചിരിക്കുന്നത് 22,990 രൂപയാണ്. എന്നാല്‍ 4ജിബി റാം വേരിയന്റിന് 30,990 രൂപയും.

ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് വളരെ ആകര്‍ഷകമായ ഓഫറുകളും ഓപ്പോ എഫ്3 പ്ലസിലുടെ നല്‍കുന്നു. അതായത് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത് 3,000 രൂപയുടെ അധിക എക്‌സ്‌ച്ചേഞ്ച് ഓഫര്‍, 1916 രൂപയില്‍ തുടങ്ങുന്ന നോകോസ്റ്റ് ഇഎംഐ, 50% ബൈബാക്ക് ഗാരന്റി എന്നിവ ഉള്‍പ്പെടുന്നു.

വാട്ട്‌സാപ്പില്‍ എന്നന്നേക്കുമായി മെസേജുകള്‍ ഡീലീറ്റ് ചെയ്യാന്‍ സാധിക്കില്ല, എങ്ങനെ തിരിച്ചെടുക്കാം?

ഇതു കൂടാതെ എച്ച്ഡിഎഫ്‌സി ക്രഡിറ്റ്/ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് 5% അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു.റാമിലുളള വ്യത്യാസം അല്ലാതെ മറ്റു സവിശേഷതകള്‍ എല്ലാം തന്നെ ഒരു പോലെയാണ്. ഓപ്പോ എഫ്3 പ്ലസിന് സെല്‍ഫി സെന്‍ട്രിക് ഡ്യുവല്‍ ക്യാമറകളായ 16എംപി/ 8എംപി സെന്‍സറും ഉണ്ട്. പിന്നിലെ 16എംപി റിയര്‍ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെല്‍ഫി ക്യാമറ എത്തിയിരിക്കുന്നത് ബ്യൂട്ടിഫൈ 4.0, സ്‌ക്രീന്‍ ഫ്‌ളാഷ്, സെല്‍ഫി പനോരമ, പാം ഷട്ടര്‍ എന്നീ പ്രത്യേക സവിശേഷതകളും ചേര്‍ത്തിട്ടുണ്ട്.ഓപ്പോ എഫ്3 പ്ലസിന് 6 ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 SoC, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് 4.1, മെക്രോ യുഎസ്ബി, 3.5എംഎം ഓഡിയോ ജാക്ക്, ജിപിഎസ്, 4000എംഎഎച്ച് ബാറ്ററി എന്നിവ ഏറ്റവും പ്രധാന സവിശേഷതകളില്‍ പെടുന്നു.

English summary
Oppo's new smartphone model Oppo F3 plus will go on sale in the country with a price tag of Rs. 22,990 in Flipkart.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot