ഓപ്പോ സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം

|

ഓപ്പോ വിവിധ വില നിലവാരങ്ങളിൽ മികച്ച സവിശേഷതകളോടെ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന കമ്പനിയാണ്. ഇന്ത്യൻ വിപണിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ആകർഷകമായ ഡിവൈസുകൾ പുറത്തിറക്കിയാണ് ഓപ്പോ രാജ്യത്ത് ജനപ്രീയ ബ്രാന്റായി മാറിയത്. ഓപ്പോ A5s പോലുള്ള ബജറ്റ് സ്മാർട്ട്‌ഫോണുകൾ മുതൽ ഓപ്പോ റെനോ 10x സൂം പോലുള്ള ഉയർന്ന നിലവാരമുള്ള ഡിവൈസുകൾ വരെ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇ-കൊമേഴ്സ്

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ടിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സ് ഓഫറിലൂടെ നിങ്ങളുടെ ഇഷ്ട സ്മാർട്ട്ഫോണുകൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ഈ വിൽപ്പനയിലൂടെ പ്രത്യേക ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡേയ്സ് സെയിൽ നൽകുന്ന പണത്തിന് യോജിച്ച മൂല്യവും അതിനൊപ്പം അധിക ആനുകൂല്യങ്ങളും നൽകുന്ന വിൽപ്പനയാണ്.

കൂടുതൽ വായിക്കുക: മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടറോള വൺ വിഷൻ പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ഓപ്പോ എ5എസ് (OPPO A5s)

ഓപ്പോ എ5എസ് (OPPO A5s)

ഓപ്പോ എ5എസ് സ്മാർട്ട്ഫോൺ 8,990 രൂപ മുതലുള്ള വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ, ഡ്യുവൽ ക്യാമറ സെറ്റപ്പ്, വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ എന്നിവയുള്ള ഈ ഡിവൈസ് ആധുനിക ഡിസൈനോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. 4,320 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

ഓപ്പോ എഫ്9 പ്രോ (OPPO F9 Pro)

ഓപ്പോ എഫ്9 പ്രോ (OPPO F9 Pro)

ഉയർന്ന റെസല്യൂഷനുള്ള 25 എംപി സെൽഫി ക്യാമറയുമായിട്ടാണ് ഓപ്പോ എഫ്9 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസ് ഫ്ലിപ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്‌സിലൂടെ 14,990 രൂപയ്ക്ക് സ്വന്തമാക്കാം. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള ഈ ഡിവൈസിന് 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്.

കൂടുതൽ വായിക്കുക: ഇന്ത്യൻ കമ്പനിയായ ലാവയുടെ Z61 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇന്ത്യൻ കമ്പനിയായ ലാവയുടെ Z61 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

ഓപ്പോ എഫ്15 (OPPO F15)

ഓപ്പോ എഫ്15 (OPPO F15)

ഓപ്പോ എഫ് 15 സ്മാർട്ട്ഫോണും ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ വൻ വിലക്കിഴിവിൽ സ്വന്താക്കാം. 18,990 രൂപയാണ് ഈ ഡിവൈസിന്റെ വില. ഈ സ്മാർട്ട്‌ഫോണിൽ 48 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസ് 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. പിന്തുണയ്‌ക്കുന്നു.

ഓപ്പോ എ52 (OPPO A52)

ഓപ്പോ എ52 (OPPO A52)

ഫ്ലിപ്കാർട്ട് ഓപ്പോ ഫന്റാസ്റ്റിക് ഡെയ്സിലൂടെ ഓഫറിൽ സ്വന്തമാക്കാവുന്ന മറ്റൊരു ബജറ്റ് സ്മാർട്ട്‌ഫോണാണ് ഓപ്പോ എ52, ഈ ഡിവൈസ് 16,990 രൂപയ്ക്ക് ലഭ്യമാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ എഫ്‌എച്ച്ഡി + റെസല്യൂഷനോടുകൂടിയ പഞ്ച്-ഹോൾ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

ഓപ്പോ റെനോ 2 (OPPO Reno2)

ഓപ്പോ റെനോ 2 (OPPO Reno2)

ഓപ്പോ റെനോ 2 ഇപ്പോൾ 33,990 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം. ടെലിഫോട്ടോ ലെൻസുള്ള ഒരു മികച്ച മുൻനിര ഡിവൈസാണ് ഇത്. 20x സൂം ഉള്ള ഈ ഡിവൈസിൽ മികച്ച ഗെയിമിങിന് സഹായിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoCയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
Under Flipkart Oppo Fantastic Days offer from July 10th to 13th, you can get your dream Oppo phone at a discounted price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X