Home
Mobile

ഓപ്പോ ഫൈൻഡ് X2, X2 പ്രോ സ്മാർട്ട്ഫോണുകൾ ജൂൺ 17 ന് ഇന്ത്യയിൽ അവതരിപ്പിക്കും

മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ ഇക്കഴിഞ്ഞ മാർച്ചിലാണ് അതിന്റെ മുൻനിര സ്മാർട്ട്ഫോണായ ഫൈൻഡ് എക്സ് 2 സീരീസ് പുറത്തിറക്കിയത്. രാജ്യാന്തര വിപണിയിൽ ലോഞ്ച് ചെയ്തതോടെ ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നതിനെ പറ്റിയുള്ള നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അഭ്യൂഹങ്ങളും ലീക്ക് റിപ്പോർട്ടുകളും അവസാനിപ്പിച്ചുകൊണ്ട് ഈ ഡിവൈസുകൾ ഈ മാസം ഇന്ത്യയിൽ എത്തുമെന്ന് കമ്പനി ഔദ്യോഗകമായി സ്ഥിരീകരിച്ചു.

ഓപ്പോ ഫൈൻഡ് X2 സീരിസ് ലോഞ്ച്

ഓപ്പോ ഫൈൻഡ് X2 സീരിസ് ലോഞ്ച്

ഓപ്പോ ഫൈൻഡ് എക്സ് 2, ഫൈൻഡ് എക്സ് 2 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ജൂൺ 17 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ ഔദ്യോഗികമായി അറിയിച്ചു. ഈ മാസം തന്നെ ഫൈൻഡ് എക്സ് 2 സീരീസ് ലോഞ്ച് ചെയ്യുമെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി വെളിപ്പെടുത്തിയത്. ആമസോണിൽ സ്മാർട്ട്ഫോൺ ലഭ്യമാകുമ്പോൾ ഉപയോക്താക്കളെ അറിയിക്കാനുള്ള "നോട്ടിഫൈ മി" പേജ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.

ടീസർ

ഓപ്പോ ഷെയർ ചെയ്ത ടീസറിൽ ലോഞ്ച് തീയതിയല്ലാതെ മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. രണ്ട് സ്മാർട്ട്‌ഫോണുകളും ഇതിനകം ഇന്ത്യക്ക് പുറത്ത് വിപണിയിൽ എത്തിയിട്ടുള്ളതിനാൽ എല്ലാ സവിശേഷതകളും ഏകദേശം സമാനമാവാനാണ് സാധ്യത. ഇതുവരെയായി ഈ സ്മാർട്ട്ഫോണിന്റെ വില വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിൽ ഏത് വില വിഭാഗത്തിലാണ് ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുകയെന്നും വ്യക്തമല്ല.

ഓപ്പോ X2, X2 പ്രോ: പ്രധാന സവിശേഷതകൾ

ഓപ്പോ X2, X2 പ്രോ: പ്രധാന സവിശേഷതകൾ

ഓപ്പോ X2, X2 പ്രോ സ്മാർട്ട്ഫോണുകൾ ഹാർഡ്‌വെയറിന്റെ കാര്യത്തിൽ ചില സമാനതകളുമായാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഡിവൈസുകളിലും ഒരു ക്യുഎച്ച്ഡി+ റെസലൂഷനുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. രണ്ട് സ്മാർട്ട്ഫോണുകളുടെയും ഡിസ്‌പ്ലേയിൽ ഒരു പഞ്ച്-ഹോൾ ഉണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്.

കളർ ഒഎസ്

എക്സ് 2 സീരീസ് സ്മാർട്ട്ഫോണുകൾ കളർ ഒഎസ് 7 യുഐ ഉപയോഗിച്ച് ടോപ്പ് ചെയ്ത ആൻഡ്രോയിഡ് 10 OSലാണ് പ്രവർത്തിക്കുന്നത്. രണ്ട് സ്മാർട്ട്‌ഫോണുകൾക്കും കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ജി പ്രോസസറാണ്. 12 ജിബി റാമുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുക. ഈ സവിശേഷതകളിൽ നിന്ന് തന്നെ ഇത് മുൻനിര സ്മാർട്ട്ഫോണായിട്ടായിരിക്കും പുറത്തിറക്കുക എന്ന് വ്യക്തമാണ്.

ക്യാമറ

ഓപ്പോ X2, X2 പ്രോ സ്മാർട്ട്ഫോണുകളിൽ വ്യത്യസ്തമായ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. സ്റ്റാൻഡേർഡ് മോഡലിൽ 48 എംപി സോണി ഐഎംഎക്സ് 486 സെൻസർ, 13 എംപി ടെലിഫോട്ടോ സെൻസർ, 12 എംപി വൈഡ് ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രോ മോഡലിൽ 48 എംപി സോണി ഐഎംഎക്സ് 689 സെൻസർ, 48 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 32 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്യാമറ സെറ്റപ്പും നൽകിയിരിക്കുന്നു.

ഫൈൻഡ് X2

ഓപ്പോ ഫൈൻഡ് X2 സ്മാർട്ട്ഫോണിൽ 4,200 mAh ബാറ്ററിയാണ് ഉള്ളത്, ഫൈൻഡ് എക്സ് 2 പ്രോയിൽ 4,260 mAh ബാറ്ററി യൂണിറ്റും നൽകിയിട്ടുണ്ട്. രണ്ട് ഹാൻഡ്‌സെറ്റുകളും 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയാണ് വരുന്നത്. ഓപ്പോയുടെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് സീരസ് ആകർഷകമായ സവിശേഷതകളോടെയാണ് ഇന്ത്യയിലും അവതരിപ്പിക്കുക. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില അറിയണമെങ്കിൽ ലോഞ്ച് വരെ കാത്തിരിക്കേണ്ടി വരും.

Best Mobiles in India

English summary
Oppo has announced the arrival of the Find X2 and the Find X2 Pro on June 17 in India. The company took to its official Twitter handle to confirm the launch of the Find X2 series this month. This comes following the "Notify Me' page going live at Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X