ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മാർച്ച് 11ന് പുറത്തിറങ്ങിയേക്കും

|

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതുമുതൽ ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡിവൈസിന്റെ സവിശേഷതകൾ ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്ത് വന്നിരുന്നുവെങ്കിലും ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ, ഓപ്പോ ഫൈൻഡ് എക്സ്3 എന്നാ ഡിവൈസുകൾ മാർച്ച് 11ന് പുറത്തിറങ്ങുമെന്ന് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഏപ്രിലിൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോഞ്ച്

ടിപ്പ്സ്റ്റർ ജോൺ പ്രോസർ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ അടുത്ത മാസം വിപണിയിലെത്തും. ഈ ലോഞ്ച് ഇവന്റിൽ വച്ച് ഏതൊക്കെ മോഡലുകൾ വിപണിയിലെത്തും എന്ന കാര്യം വ്യക്തമല്ല. എക്സ്3 പ്രോ, ഫൈൻഡ് എക്സ്3 എന്നിവ പുറത്തിറങ്ങുമെന്നും ഫൈൻഡ് എക്സ്3 നിയോ, ഫൈൻഡ് എക്സ്3 ലൈറ്റ് എന്നീ ഡിവൈസുകൾ ഈ ലോഞ്ച് ഇവന്റിൽ വച്ച് പുറത്തിറക്കില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ, എക്സ്3 ഡിവൈസുകളുടെ പ്രീ-ഓർഡറുകൾ മാർച്ച് 31ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 സീരിസ് ഇന്ത്യയിലെത്തുക നോട്ട് 10 പ്രോ മാക്സ് മോഡലുമായികൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 സീരിസ് ഇന്ത്യയിലെത്തുക നോട്ട് 10 പ്രോ മാക്സ് മോഡലുമായി

ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ്
 

ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ്

ഓപ്പോ ഫൈൻഡ് എക്സ്3 സീരിസിന്റെ ലോഞ്ച് വിവരങ്ങൾ ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വരുമ്പോൾ തന്നെ ഈ ഡിവൈസുകൾ ആഗോള വിപണിയിൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ചൈനയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒറ്റ ലോഞ്ച് ഇവന്റിൽ വച്ച് തന്നെ ചൈനയിലും ആഗോള വിപണിയിലും ഈ ഡിവൈസ് അവതരിപ്പിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചന നൽകുന്നു. ഈ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ഓപ്പോ ഫൈൻഡ് എക്സ്2 സീരീസ്

കഴിഞ്ഞ വർഷം ഇന്ത്യയിൽ ഓപ്പോ ഫൈൻഡ് എക്സ്2 സീരീസ് പുറത്തിറക്കിയ കമ്പനി ഫൈൻഡ് എക്സ്2 മാത്രമേ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളു. ഓപ്പോ ഫൈൻഡ് എക്സ്2 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നില്ല. ഇന്ത്യൻ വിപണിയിൽ ഓപ്പോ പ്രീമിയം സെഗ്‌മെന്റിൽ കൂടി ശ്രദ്ധ വർധിപ്പിച്ചിട്ടുണ്ട് എന്നതിനാൽ തന്നെ ഇത്തവണ ഓപ്പോ ഇന്ത്യയിൽ ഫൈൻഡ് എക്സ്3, ഫൈൻഡ് എക്സ്3 പ്രോ എന്നിവ അവതരിപ്പിച്ചേക്കും.

കൂടുതൽ വായിക്കുക: എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തികൂടുതൽ വായിക്കുക: എൽജി W41, W41+, W41 പ്രോ ബജറ്റ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ, എക്സ്3: സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ, എക്സ്3: സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിങ്ങുക 6.7 ഇഞ്ച് 1440p ഒലെഡ് സ്‌ക്രീനുമായിട്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഡാപ്റ്റീവ് റിഫ്രഷ് 10Hz നും 120Hz നും ഇടയിലായിരിക്കും. അതായത് ഡിവൈസിൽ ഊർജ്ജ ഉപഭോഗം കുറയും. ലീക്ക് ആയ ഇമേജിൽ ഡിസ്പ്ലേയുടെ ഇടതുവശത്ത് പഞ്ച്-ഹോൾ ഉണ്ടായിരിക്കും. ഓപ്പോ ഫൈൻഡ് എക്സ്3 പ്രോയ്ക്ക് 25 എക്സ് മൈക്രോസ്‌കോപ്പ് മാക്രോ ലെൻസും ഉണ്ടായിരിക്കും.

പിൻ ക്യാമറ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോണിലെ പിൻ ക്യാമറകളിൽ രണ്ടെണ്ണം സോണി സെൻസറുകളായിരിക്കുമെന്നും അവയിലൊന്ന് ഓപ്പോയുമായി സഹകരിച്ച് സോണി നിർമ്മിക്കുന്ന ഏറ്റവും പുതിയ 50 എംപി കസ്റ്റം മെയിൻ സെൻസറായിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിവൈസിലെ രണ്ടാമത്തെ ക്യാമറ അൾട്രാവൈഡ് സെൻസറായിരിക്കും. മൂന്നാമത്തെ ക്യാമറ 2 എക്സ് അല്ലെങ്കിൽ 3 എക്സ് ഒപ്റ്റിക്കൽ സൂം ഉള്ള സൂം ലെൻസായിരിക്കും.

കൂടുതൽ വായിക്കുക: വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായികൂടുതൽ വായിക്കുക: വൺപ്ലസ് 9 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തുമായി

ഫാസ്റ്റ് വയർഡ് ചാർജിങ്

ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ പുറത്തിറങ്ങുക. ഇതിനൊപ്പം വയർലെസ് ചാർജിങും ഉണ്ടായിരിക്കും. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 പ്രോസസറായിരിക്കും. ഫൈൻഡ് എക്സ്3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറായിരിക്കും. ഇത് ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു.

Best Mobiles in India

English summary
Oppo Find X3 Pro will hit the market next month. It is not clear which models will hit the market at this launch event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X