Home
Mobile

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക രണ്ട് 50 എംപി ക്യാമറകളുമായി

ഓപ്പോ തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോണുകളുടെ സീരിസായ ഫൈൻഡ് എക്സ് സീരീസിൽ പുതിയ ഡിവൈസ് പുറത്തിറക്കുന്നു. ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ എന്ന പുതിയ ഡിവൈസ് അടുത്തിടെ ക്ലൗഡ് ടെസ്റ്റിംഗ് ബെഞ്ച്മാർക്ക് വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് ഓപ്പോയുടെ ചില സവിശേഷതകളെ കുറിച്ചുള്ള ലീക്ക് റിപ്പോർട്ടും പുറത്ത് വിട്ടിട്ടുണ്ട്. ഡിവൈസിന്റെ ഹാർഡ്വെയർ വിവരങ്ങളാണ് ടിപ്പ്സ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ ക്യാമറകളെ കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ട്.

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ: ക്യാമറ വിവരങ്ങൾ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ: ക്യാമറ വിവരങ്ങൾ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോണിനെ കുറിച്ച് പുറത്ത് വന്ന പുതിയ റിപ്പോർട്ടുകളിൽ ഈ ഡിവൈസ് രണ്ട് കളർ ഓപ്ഷനുകളിൽ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തുന്നു. വെള്ള, കറുപ്പ് നിറങ്ങളിലായിരിക്കും ഈ പ്രീമിയം ഡിവൈസ് ലഭ്യമാവുക. ഡിവൈസിന്റെ പിന്നിൽ മികച്ചൊരു ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ക്യാമറ മൊഡ്യൂൾ ഡിസൈനിനെ കമ്പനി "ക്രാഫ്റ്റർ" ഡിസൈൻ എന്നാണ് വിളിക്കുന്നത്.

ലീക്ക് റിപ്പോർട്ടുകൾ

ലീക്ക് റിപ്പോർട്ടുകളിൽ ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ ക്യാമറ സവിശേഷതകളാണ് പ്രധാനമായും വെളിപ്പെടുത്തിയിരിക്കുന്നത്. 50 എംപി പ്രൈമറി റിയർ ക്യാമറയുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. ഇതിലെ ആദ്യ ക്യാമറ സോണി ഐഎംഎക്സ് 766 സെൻസറായിരിക്കുമെന്നും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ക്യാമറ സെറ്റപ്പിൽ മറ്റൊരു 50 എംപി സെൻസർ ഉണ്ട്. ഇതും സോണി ഐഎംഎക്സ് 766 സെൻസറായിരിക്കും.

ക്വാഡ് ലെൻസ് ക്യാമറ

ക്വാഡ് ലെൻസ് ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങുന്ന ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോണിൽ രണ്ട് 50 എംപി ക്യാമറകൾക്ക് പുറമേ മാക്രോ ഷോട്ടുകൾക്കായി 3 എംപി സെൻസർ ഉണ്ടായിരിക്കും. ഇതിനൊപ്പേം 13 എംപി ടെലിഫോട്ടോ സെൻസറും ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാക്രോ ലെൻസ് മൈക്രോസ്‌കോപ്പായി പ്രവർത്തിക്കുമെന്നും 25x സൂം സപ്പോർട്ടോടെയായിരിക്കും ഇത് വരുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുമായിട്ടായിരിക്കും ടെലിഫോട്ടോ ലെൻസ് വരുന്നത്.

ക്യാമറ

പുതിയ ലീക്ക് റിപ്പോർട്ട് ക്യാമറ സവിശേഷതകളെയും ഡിസൈനിനെയും കുറച്ച് മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകളിൽ ഈ ഡിവൈസിന്റെ മറ്റ് ചില സവിശേഷതകൾ കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. 6.7 ഇഞ്ച് കർവ്ഡ് ഡിസ്പ്ലേ പാനലായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക. ഈ ഡിസ്പ്ലെയ്ക്ക് 1440 x 3216 പിക്‌സൽ QHD + റെസലൂഷൻ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കും.

സ്നാപ്ഡ്രാഗൺ 888

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിലായിരിക്കും ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി റാം കോൺഫിഗറേഷനും 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റും ഡിവൈസിൽ ഉണ്ടായിരിക്കും. 65W സൂപ്പർവൂക്ക് 2.0 ഫാസ്റ്റ് ചാർജിങ്, 30W VOOC എയർ വയർലെസ് ചാർജിങ് ടെക്നോളജി സപ്പോർട്ട് എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഓപ്പോ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

Best Mobiles in India

English summary
Oppo Find X3 Pro smartphone will be available with a quad camera setup with two 50MP cameras, according to a leaked report by tipster Evan Blass.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X