ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി

|

ജനപ്രിയ മൊബൈൽ ബ്രാൻഡായ ഓപ്പോയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളടങ്ങുന്ന സീരിസാണ് ഓപ്പോ ഫൈൻഡ് എക്സ് സീരീസ്. ഈ സീരിസിലെ ഏറ്റവും പുതിയ ഡിവൈസായ ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ വൈകാതെ വിപണിയിലെത്തും. അടുത്തിടെ എഫ്സിസി സർട്ടിഫിക്കേഷൻ സൈറ്റിൽ ഈ ഡിവൈസ് കണ്ടെത്തിയിരുന്നു. 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് അടക്കമുള്ള മികച്ച സവിശേഷതകളോടെയായിരിക്കും ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നത്.

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ
 

സി‌പി‌എച്ച് 2173 എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ എഫ്‌സിസി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. ഈ സ്മാർട്ട്‌ഫോൺ ഓപ്പോയുടേത് ആണെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. ഇത് ഓപ്പോ ഫൈൻഡ് എക്സ്3, ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ എന്നീ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. എഫ്സിസി സർട്ടിഫിക്കേഷൻ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള രണ്ട് പ്രധാന വിവരങ്ങ8 വെളിപ്പെടുത്തി.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഡ്യൂവൽ ബാറ്ററി

പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോൺ ഡ്യൂവൽ ബാറ്ററി സെറ്റപ്പുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇതിൽ ആദ്യത്തെ ബാറ്ററി 2,200 mAh ശേഷിയുള്ളതും രണ്ടാമത്തെ ബാറ്ററി 2,250 mAh ശേഷിയുള്ളതും ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൊത്തത്തിൽ ഈ സ്മാർട്ട്ഫോണിൽ 4,450 mAh ബാറ്ററിയാണ് ഉണ്ടായിരിക്കുക. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

65W ഫാസ്റ്റ് ചാർജിങ്

പുതിയ ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്‌ഫോണിൽ 65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരിക്കും. ഇത് ഡിവൈസിന് വളരെ കുറച്ച് സമയം കൊണ്ട് ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കും. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.2ൽ പ്രവർത്തിക്കുന്ന ഡിവൈസായിരിക്കും ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സമാർട്ട്ഫോൺ എന്നും റിപ്പോർട്ടുകളുണ്ട്. ഈ ഡിവൈസ് മാർച്ചോടെ വിപണിയിലെത്തുമെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നു.

കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫോൺ 3 സ്മാർട്ട്ഫോണിന് 3,000 രൂപ കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്സ്3 സീരീസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെ ഈ സ്മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ചിൽ കണ്ടെത്തിയിരുന്നു. സിപിഎച്ച് 2173 എന്ന മോഡൽ നമ്പറിലാണ് ഗീക്ക്ബെഞ്ചിൽ ഡിവൈസ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇത് പ്രോ വേരിയന്റാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഓപ്പോ ഫൈൻഡ് എക്സ് 3 പ്രോയിൽ 12 ജിബി റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റായിരിക്കും ഉണ്ടാവുകയെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

50 എംപി സോണി സെൻസർ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ, ഫൈൻഡ് എക്സ്3 എന്നീ സ്മാർട്ട്ഫോണുകൾ 2കെ റെസല്യൂഷൻ, 10-ബിറ്റ് കളർ ഡെപ്ത്, 120Hz റിഫ്രെഷ് റേറ്റ് എന്നിവയുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിവൈസിന്റെ ക്യാമറ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ മോഡലിൽ 50 എംപി സോണി സെൻസർ, 25 എക്സ് ടെലിഫോട്ടോ ഷൂട്ടർ, അൾട്രാ വൈഡ് ആംഗിൾ ലെൻസ്, മാക്രോ സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: റിയൽ‌മി സി12 സ്മാർട്ട്ഫോണിന്റെ 4ജിബി റാം വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി: വിലയും ലഭ്യതയും

Most Read Articles
Best Mobiles in India

English summary
Oppo Find X3 Pro, Oppo's premium flagship smartphone, will be launched soon. The device will come with 65W fast charging support

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X