ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് സ്മാർട്ട്ഫോണുകൾ മാർച്ച് 11ന് വിപണിയിലെത്തും

|

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസുകൾ അടങ്ങുന്ന ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് മാർച്ച് 11ന് വിപണിയിലെത്തിക്കും. ചൈനീസ് വിപണിയിലാണ് ഈ ഡിവൈസ് ആദ്യം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫൈൻഡ് എക്സ്2 സീരിസ് പോലെ ഫൈൻഡ് എക്സ്3 സീരീസിൽ നാല് സ്മാർട്ട്‌ഫോണുകളുണ്ടായിരിക്കും. ഫൈൻഡ് എക്സ്3, ഫൈൻഡ് എക്സ്3 പ്രോ, ഫൈൻഡ് എക്സ്3 നിയോ, ഫൈൻഡ് എക്സ്3 ലൈറ്റ് എന്നിവയായിരിക്കും ഈ സീരിസിലെ ഡിവൈസുകൾ.

ഓപ്പോ ഫൈൻഡ് എക്സ്3 സീരീസ്

ഓപ്പോ ഫൈൻഡ് എക്സ്3 സീരീസ് ഈ മാസം അവസാനം പുറത്തറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വൺപ്ലസ് 9 ഡിവൈസിലുള്ളതിന് സമാനമായ ഹാർഡ്‌വെയറുമായിട്ടായിരിക്കും പുറത്തിറങ്ങുക. കഴിഞ്ഞ വർഷം നവംബറിൽ ഓപ്പോ അവതരിപ്പിച്ച ‘ഫുൾ-പാത്ത് കളർ മാനേജ്‌മെന്റ് സിസ്റ്റം' എന്ന പുതിയ സാങ്കേതികവിദ്യയും പുതിയ ഫൈൻഡ് എക്സ് 3 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 888 5ജി എസ്ഒസിയ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഫൈൻഡ് എക്സ്3 ലൈറ്റിൽ സ്നാപ്ഡ്രാഗൺ 765ജി എസ്ഒസിയാരിക്കും ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്‌ഫോണുകൾ

ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് ലോഞ്ച്

ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് ലോഞ്ച്

ഓപ്പോ ഫൈൻഡ് എക്സ്3 സീരിസ് ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഓപ്പോയുടെ യൂട്യൂബ് ചാനലിന് മാർച്ച് 11ന് നടക്കുന്ന ലോഞ്ച് ഇവന്റ് സ്ട്രീം ചെയ്യാൻ ഒരു ഷെഡ്യൂൾഡ് ലൈവ് സ്ട്രീമും ഉണ്ട്. ഈ ഡിവൈസ് ചൈനീസ് വിപണിയിൽ മാത്രമാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. വൈകാതെ തന്നെ സ്മാർട്ട്ഫോൺ മറ്റ് വിപണികളിലും അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 11ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ച് രണ്ട് ഡിവൈസുകൾ മാത്രമായിരിക്കും പുറത്തിറക്കുക.

ഓപ്പോ

ഓപ്പോ ഫൈൻഡ് എക്സ്3, ഫൈൻഡ് എക്സ്3 പ്രോ എന്നീ ഡിവൈസുകളായിരിക്കും മാർച്ച് 11ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ച് അവതരിപ്പിക്കുന്നത്. ഫൈൻഡ് എക്സ്3 നിയോ ഫൈൻഡ് എക്സ്3 ലൈറ്റ് എന്നീ ഡിവൈസുകൾ പിന്നീട് നടക്കുന്ന ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കും. ഈ ലോഞ്ച് ഇവന്റ് ഇപ്പോഴായിരിക്കും എന്ന് വ്യക്തമല്ല. ഫൈൻഡ് എക്സ്3 ലൈറ്റ് ഓപ്പോ റെനോ 5 5ജി സ്മാർട്ട്ഫോണിന്റെ റീനെയിം ചെയ്ത പതിപ്പായിരിക്കും. അതേസമയം ഫൈൻഡ് എക്സ്3 നിയോ പുനർ‌നിർമ്മിച്ച റെനോ 5 പ്രോ+ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി കെ40 ആഗോള വിപണിയിലെത്തുക പോക്കോ സ്മാർട്ട്ഫോണായി: റിപ്പോർട്ട്കൂടുതൽ വായിക്കുക: റെഡ്മി കെ40 ആഗോള വിപണിയിലെത്തുക പോക്കോ സ്മാർട്ട്ഫോണായി: റിപ്പോർട്ട്

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 888 5ജി ചിപ്‌സെറ്റായിരിക്കും ഉണ്ടായിരിക്കുക. ഫൈൻഡ് എക്‌സ്3 സ്മാർട്ട്ഫോണിൽ സ്‌നാപ്ഡ്രാഗൺ 870 എസ്ഒസി ഉണ്ടായിരിക്കും. ഫുൾ-പാത്ത് കളർ മാനേജുമെന്റ് സിസ്റ്റം ഫൈൻഡ് എക്സ്3 പ്രോയിൽ മാത്രമേ നൽകുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. 50 എംപി സോണി ഐ‌എം‌എക്സ് 766 പ്രൈമറി ലെൻസ് അടങ്ങുന്ന ടോപ്പ്-ഓഫ്-ലൈൻ ക്യാമറ ഹാർഡ്‌വെയറും പ്രോ മോഡലിൽ ഉണ്ടായിരിക്കുംമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസ്പ്ലേ

120Hz ക്വാഡ് എച്ച്ഡി+ ഡിസ്പ്ലേ, 125W ഫാസ്റ്റ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ്, വലിയ ബാറ്ററി എന്നിവയും ഫൈൻഡ് എക്സ്3, ഫൈൻഡ് എക്സ്3 പ്രോ മോഡലുകളിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫൈൻഡ് എക്സ്3 വില കുറഞ്ഞ മുൻനിര സ്മാർട്ട്‌ഫോണായിരിക്കും. ഫാസ്റ്റ് ചാർജിങ്, ഫാസ്റ്റ് വയർലെസ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന്റെ ആഗോള ലോഞ്ച് ഇവന്റും മാർച്ച് 11ന് നടക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. ഡിവൈസുകളുടെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല.

കൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എഫ്19 പ്രോ+ 5ജി ഇന്ത്യൻ വിപണിയിലെത്തുന്നുകൂടുതൽ വായിക്കുക: കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എഫ്19 പ്രോ+ 5ജി ഇന്ത്യൻ വിപണിയിലെത്തുന്നു

Best Mobiles in India

English summary
Oppo Find X3 series will hit the market on March 11. The device will be launched in the Chinese market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X