Home
Mobile

ഞെട്ടിച്ച് ഓപ്പോ, ഓപ്പോ ഫൈൻഡ് എക്സ്5, ഫൈൻഡ് എക്സ്5 പ്രോ, ഫൈൻഡ് എക്സ്5 ലൈറ്റ് എന്നിവ വിപണിയിൽ

സ്മാർട്ട്ഫോൺ വിപണിയെ ഞെട്ടിച്ച് ഓപ്പോയുടെ പുതിയ ഫൈൻഡ് എക്സ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി. ഓപ്പോ ഫൈൻഡ് എക്സ്5, ഫൈൻഡ് എക്സ്5 പ്രോ, ഫൈൻഡ് എക്സ്5 ലൈറ്റ് എന്നിവയാണ് വിപണിയിലെത്തിയത്. ഓപ്പോ ഫൈൻഡ് എക്സ്5, ഫൈൻഡ് എക്സ്5 പ്രോ എന്നിവ രണ്ടും ഇമേജ് പ്രോസസ്സിംഗ് വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഓപ്പോ മാകിസിലിക്കേൺ എക്സ് ചിപ്പുമായിട്ടാണ് വരുന്നത്. സ്വീഡിഷ് ക്യാമറ നിർമ്മാതാക്കളായ ഹാസ്സൽബ്ലാഡുമായി ചേർന്നാണ് ഈ ഡിവൈസുകളുടെ ക്യാമറ നിർമ്മിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതകളും നോക്കാം.

ഓപ്പോ ഫൈൻഡ് എക്സ്5, ഫൈൻഡ് എക്സ്5 പ്രോ, ഫൈൻഡ് എക്സ്5 ലൈറ്റ്: വില

ഓപ്പോ ഫൈൻഡ് എക്സ്5, ഫൈൻഡ് എക്സ്5 പ്രോ, ഫൈൻഡ് എക്സ്5 ലൈറ്റ്: വില

ഓപ്പോ ഫൈൻഡ് എക്സ്5 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 999 യൂറോ (ഏകദേശം 84,500 രൂപ) ആണ്. ഓപ്പോ ഫൈൻഡ് എക്സ്5 പ്രോയുടെ 12 ജിബി റാം, 256 ജിബി സ്റ്റോറേജിന് 1,299 യൂറോ (ഏകദേശം 1,09,900 രൂപ) വിലയുണ്ട്. ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റിന്റെ വില വിവരങ്ങൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഫൈൻഡ് എക്സ്5 കറുപ്പും വെളുപ്പും നിറങ്ങളിൽ വരുന്നു, ഫൈൻഡ് എക്സ്5 പ്രോ സെറാമിക് വൈറ്റ്, ഗ്ലേസ് ബ്ലാക്ക് ഷേഡുകളിൽ ലഭ്യമാകും. ഫൈൻഡ് X5 ലൈറ്റിന് സ്റ്റാർലൈറ്റ് ബ്ലാക്ക്, സ്റ്റാർട്രെയിൽസ് ബ്ലൂ കളർ വേരിയന്റുകളാണ് ഉള്ളത്.

ഡിസ്പ്ലെ

ഓപ്പോ ഫൈൻഡ് എക്സ്5 സ്മാർട്ട്ഫോണിൽ 6.55-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും 20:9 അസ്പാക്ട് റേഷിയോവും ഉള്ല ഡിസ്പ്ലെയാണ് ഇത്. ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 പ്രോട്ടക്ഷനും ഉണ്ട്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി LPDDR5 റാമു ഫോണിലുണ്ട്. ഡ്യുവൽ സിം (നാനോ+ഇസിം) സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1ൽ പ്രവർത്തിക്കുന്നു.

ക്യാമറ

ഓപ്പോ ഫൈൻഡ് എക്സ്5ൽ എഫ്/1.8 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 50-മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസറാണ് ഉള്ളത്. ഇതിനൊപ്പം എഫ്/2.2 അൾട്രാ-ഉള്ള മറ്റൊരു 50-മെഗാപിക്സൽ സോണി IMX766 സെൻസറും 13 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടറും നൽകിയിട്ടുണ്ട്. 32-മെഗാപിക്സൽ സോണി IMX615 സെൽഫി ക്യാമറ സെൻസറും ഡിവൈസിൽ ഉണ്ട്. മികച്ച റിസൾട്ട് ലഭിക്കാനായി ഒരു ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റും (NPU) ഇമേജ് സിഗ്നൽ പ്രോസസറും (ISP) മൾട്ടി-ടയർ മെമ്മറി ആർക്കിടെക്ചറും സംയോജിപ്പിക്കുന്ന 6എൻഎം മാരിസിലിക്കോൺ എക്സ് ചിപ്പും ഓപ്പോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

256 ജിബി UFS 3.1 സ്റ്റോറേജുള്ള സ്മാർട്ട്ഫോണിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പെഡോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവ ബോർഡിലുള്ള സെൻസറുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 80W സൂപ്പർവൂക്ക് ഫാസ്റ്റ് വയർഡ് ചാർജിങ്, 30W എയർവൂക്ക് വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,800mAh ഡ്യുവൽ-സെൽ ബാറ്ററിയും ഫോണിലുണ്ട്.

ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ: സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ: സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ സ്മാർട്ട്ഫോണിൽ 6.70 ഇഞ്ച് 10-ബിറ്റ് ക്യുഎച്ച്‌ഡി+ (1,440x3,216 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ടെമ്പറേച്ചർ പോളിക്രിസ്റ്റലിൻ ഓക്സൈഡ് (LTPO) സാങ്കേതികവിദ്യയും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രോട്ടക്ഷനും ഉണ്ട്. എച്ച്ഡിആർ 10+ സപ്പോർട്ടും ഇതിലുണ്ട്. 12 ജിബി എൽപിഡിഡിആർ 5 റാമിനൊപ്പം ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയാണ് ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്.

മൂന്ന് പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളാണ് ഓപ്പോ ഫൈൻഡ് എക്സ്5 പ്രോയിൽ ഉള്ളത്. എഫ്/1.7 ലെൻസുള്ള 50 മെഗാപിക്സൽ സോണി IMX766 പ്രൈമറി സെൻസർ, എഫ്/2.2 അൾട്രാ വൈഡ് ലെൻസുള്ള 50-മെഗാപിക്സൽ സോണി IMX766 സെക്കൻഡറി സെൻസർ, എഫ്/2.4 ടെലിഫോട്ടോ ലെൻസുള്ള 13-മെഗാപിക്സൽ സാംസങ് S5K3M5 സെൻസർ എന്നിവയാണ് ഈ ക്യാമറകൾ. പ്രൈമറി സെൻസറിൽ ഫൈവ്-ആക്സിസ് ഒഐഎസ് ഉണ്ട്. മാരി സിലിക്കോൺ എക്സ് ചിപ്പ് ഈ ഡിവൈസിലും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സൽ സോണി IMX709 സെൽഫി ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റി

256 ജിബി UFS 3.1 സ്റ്റോറേജുള്ള ഈ ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ6, ബ്ലൂടൂത്ത് v5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പെഡോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോഡ് സെൻസറുകൾ. എയർ ജെസ്റ്റർ സപ്പോർട്ടും ഈ ഫോണിലുണ്ട്. 80W സൂപ്പർവൂക്ക്, 50W എയർവൂക്ക് 10W റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ട് എന്നിവയുള്ള 5,000mAh ഡ്യുവൽ സെൽ ബാറ്ററിയും ഫോണിലുണ്ട്.

ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ്: സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ്: സവിശേഷതകൾ

ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റിൽ 20:9 അസ്പാക്ട് റേഷിയോവും 90Hz റിഫ്രഷ് റേറ്റുമുള്ള 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും ഫോണിലുണ്ട്. 8 ജിബി LPDDR4X റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 900 എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്. സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1ൽ പ്രവർത്തിക്കുന്നു.

64 എംപി പ്രൈമറി സെൻസർ

64 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/1.7 ലെൻസും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പോടെയാണ് ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ് വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും എഫ്/2.4 ലെൻസും ഡിവൈസിൽ ഉണ്ട്. 256 ജിബി യുഎഎഫ്സ് 2.2 സ്റ്റോറേജുള്ള ഫോണി. 65W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ഡ്യുവൽ സെൽ ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Oppo has launched the new Find X smartphones. The Oppo Find X5, Find X5 Pro and Find X5 Lite were launched in europe.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X