ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 14,990 രൂപ മുതൽ

|

ഓപ്പോ കെ10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി. ആകർഷകമായ സവിശേഷതകളോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5000mAh ബാറ്ററിയും ഓപ്പോ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച ഓപ്പോ കെ9 ഡിവൈസിന്റെ പിൻഗാമിയാണ് ഓപ്പോ കെ10. കെ9ൽ നിന്ന് വ്യത്യസ്തമായി ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ 5ജി കണക്റ്റിവിറ്റി നൽകിയിട്ടില്ല.

 

ഓപ്പോ കെ10: വില

ഓപ്പോ കെ10: വില

ഓപ്പോ കെ10 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,990 രൂപയാണ് വില. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,990 രൂപ വിലയുണ്ട്. കറുപ്പ്, നീല നിറങ്ങളിലാണ് ഓപ്പോ കെ10 സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന മാർച്ച് 29ന് നടക്കും. ആകർഷകമായ ഓഫറുകളാണ് ഓപ്പോ കെ10 വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്.

സ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾസ്നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റുകളുമായി ഇന്ത്യയിലെത്തുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ കെ10: ഓഫറുകൾ

ഓപ്പോ കെ10: ഓഫറുകൾ

ഓപ്പോ കെ10 സ്മാർട്ട്ഫോണിന്റെ വിൽപ്പനയുടെ ആദ്യ ദിവസം എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് 2,000 രൂപ കിഴിവ് ലഭിക്കും. നിങ്ങൾക്ക് ഒരു ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോക്താവ് ആണെങ്കിൽ ബാങ്കിന്റെ ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ ഉപയോഗിച്ച് ഓപ്പോ കെ10 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. മൂന്ന് മാസം വരെ ഒരു നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഈ ഡിവൈസ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യ വിൽപ്പനയിലൂടെ തന്നെ ഇത് സ്വന്തമാക്കാൻ ശ്രദ്ധിക്കുക.

ഓപ്പോ കെ10: സവിശേഷതകൾ
 

ഓപ്പോ കെ10: സവിശേഷതകൾ

ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ 6.59 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറാണ്. ഈ ഡിവൈസിലുള്ള സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഓപ്പോ നൽകിയിട്ടുണ്ട്. 5 ജിബി വരെ ഡൈനാമിക് റാം എക്സ്പാൻഷൻ സംവിധാനവും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർസാംസങ് ഗാലക്സി എ53 5ജി vs വൺപ്ലസ് 9ആർടി vs റിയൽമി ജിടി നിയോ 2: മിഡ് റേഞ്ചിലെ രാജാക്കന്മാർ

മൂന്ന് പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് ഓപ്പോ കെ10 സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. പോർട്രെയ്റ്റുകൾക്കായി നിങ്ങൾക്ക് 2-മെഗാപിക്സൽ ക്യാമറയും മാക്രോകൾക്കായി 2-മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. ഓപ്പോ കെ10 സ്മാർട്ട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. വെറും ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ ഈ സൂപ്പർവൂക്കിന് സാധിക്കും.

കളർ ഒഎസ്

ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1 ലാണ് ഓപ്പോ കെ10 പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിൽ യുഎസ്ബി ടൈപ്പ് സി പോർട്ട് ഉണ്ട്. ഓഡിയോ ഔട്ട്‌പുട്ടിനായി 3.5mm ഹെഡ്‌ഫോൺ ജാക്കും നൽകിയിട്ടുണ്ട്. വെള്ളത്തിനും പൊടിക്കും എതിരായ പ്രതിരോധത്തിന് IP54 റേറ്റിങും ഡിവൈസിൽ ഉണ്ട്. വിലയും സവിശേഷതകളും നോക്കിയാൽ മികച്ചൊരു ചോയിസ് തന്നെയാണ് ഓപ്പോ കെ10 സ്മാർട്ട്ഫോൺ. 15000 രൂപ വില വിഭാഗത്തിൽ സ്മാർട്ട്ഫോൺ ആവശ്യമുള്ള ആളുകൾക്ക് ഈ ഡിവൈസ് തിരഞ്ഞെടുക്കാം.

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം, ഷവോമിയെ പിന്തള്ളിയത് എ സീരീസിലൂടെ

Best Mobiles in India

English summary
Oppo K10 launched in India. This device comes with attractive features. Prices for this device start at Rs 14,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X