Oppo A31: ഓപ്പോ എ31 സ്മാർട്ട്ഫോൺ അടുത്ത ആഴ്ച ഇന്ത്യയിലെത്തും

|

ഇന്ത്യോനേഷ്യൻ ലോഞ്ച് സമയത്ത് തന്നെ വൈകാതെ എ 31 ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ പുറത്തിറക്കുന്ന വേരിയന്റിന്റെ സവിശേഷതകളോ വിലയോ ഇതുവരെയും കമ്പനി പുറത്ത് വിട്ടിട്ടില്ല. ചില മാധ്യമ റിപ്പോർട്ടുകളിൽ ഡിവൈസിനെ സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു.

 

ഇന്ത്യോനേഷ്യൻ ലോഞ്ച്

ഇന്ത്യോനേഷ്യൻ ലോഞ്ച് സമയത്ത് തന്നെ വൈകാതെ എ 31 ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ പുറത്തിറക്കുന്ന വേരിയന്റിന്റെ സവിശേഷതകളോ വിലയോ ഇതുവരെയും കമ്പനി പുറത്ത് വിട്ടിട്ടില്ല. ചില മാധ്യമ റിപ്പോർട്ടുകളിൽ ഡിവൈസിനെ സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു.

രണ്ട് കളർ ഓപ്ഷനുകളിൽ

ഓപ്പോ എ31 സ്മാർട്ട്‌ഫോൺ രണ്ട് കളർ ഓപ്ഷനുകളിൽ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫാന്റസി വൈറ്റ്, മിസ്റ്ററി ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഇന്ത്യൻ വിപണിയിൽ ഫോൺ ലഭ്യമാവുക എന്ന് 91 മൊബൈൽ റിപ്പോർട്ട് ചെയ്യുന്നു. വിലയെ പറ്റി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. റെഡ്മി, റിയൽമി എന്നീ കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്ന വേരിയന്റായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എ71 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്സി എ71 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

എച്ച്ഡിഎഫ്സി
 

എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓപ്പോ എ 31 സ്വന്തമാക്കുമ്പോൾ കമ്പനി അഞ്ച് ശതമാനം ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് ഹോം ക്രെഡിറ്റ്, ബജാജ് ഫിൻ‌സെർവ് എന്നിവയിൽ നിന്ന് ഇഎംഐ ഓപ്ഷനും ലഭിക്കും. കമ്പനി റിലയൻസ് ജിയോയുമായി കൈകോർത്ത് 7,050 രൂപ വരെ മൂല്യമുള്ള ഡാറ്റാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓപ്പോ എ31: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ31: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

6.5 ഇഞ്ച് ഡിസ്‌പ്ലേയ്‌ക്കൊപ്പം മുകളിൽ വാട്ടർ ഡ്രോപ്പ് നോച്ചുമായിട്ടായിരിക്കും ഓപ്പോ എ 31 എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഹീലിയോ പി 95 ചിപ്‌സെറ്റിലാണ് ഉപകരണം പ്രവർത്തിക്കുക. സ്മാർട്ട്‌ഫോൺ 4 ജിബി / 6 ജിബി റാമും 64 ജിബി / 128 ജിബി റോമുമായിട്ടായിരിക്കും പുറത്തിറങ്ങുക. എക്സ്പാൻഡബിൾ മെമ്മറി ഉണ്ടായിരിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഓപ്പോ എ31: ക്യാമറ

ഓപ്പോ എ31 ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പോടെയായിരിക്കും പുറത്തിറങ്ങുക. ഇതിൽ 12 എംപി പ്രൈമറി ലെൻസ്, 2 എംപി ഡെപ്ത് സെൻസറുകൾ, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടും. മുൻഭാഗത്ത് AI ബ്യൂട്ടിഫിക്കേഷൻ പോലുള്ള സവിശേഷതകൾ ഉൾക്കൊള്ളുന്ന 8എംപി ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാർട്ട്ഫോണാവാൻ റിയൽമി എക്സ്50 പ്രോ 5ജി വരുന്നുകൂടുതൽ വായിക്കുക: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാർട്ട്ഫോണാവാൻ റിയൽമി എക്സ്50 പ്രോ 5ജി വരുന്നു

ബാറ്ററി

4,230 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുക. കളർ ഒഎസ് 6.1.2 ബാക്കപ്പ് ടോപ്പിനൊപ്പം ആൻഡ്രോയിഡ് 9.0 പൈ ഒഎസും സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും. സ്മാർട്ട്‌ഫോണിന്റെ വില ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. പക്ഷേ അധികം വൈകാതെ വിലയെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെനോ 3 പ്രോ

ഓപ്പോ എ31 കൂടാതെ മാർച്ച് 2 ന് ഇന്ത്യയിൽ റെനോ 3 പ്രോ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുന്നു. കമ്പനി ഇതിനകം തന്നെ ചൈനയിൽ ഈ ഡിവൈസ് പുറത്തിറക്കിയിട്ടുണ്ട്. പിന്നിൽ 64 എംപി ക്യാമറയാണ് ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷത. റെനോ 3 പ്രോയ്‌ക്കൊപ്പം കമ്പനി വയർലെസ് ബഡ്ഡുകളും വിപണിയിലെത്തിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ വായിക്കുക: മടക്കിവയ്ക്കാൻ സാധിക്കുന്ന ഫോൾഡബിൾ ഫോണുമായി ഹുവായ്, ഫെബ്രുവരി 24ന് പുറത്തിറക്കുംകൂടുതൽ വായിക്കുക: മടക്കിവയ്ക്കാൻ സാധിക്കുന്ന ഫോൾഡബിൾ ഫോണുമായി ഹുവായ്, ഫെബ്രുവരി 24ന് പുറത്തിറക്കും

Best Mobiles in India

Read more about:
English summary
After launching F15 in India, Oppo is reportedly planning to bring A31 in the country. The company has already launched this device in Indonesia, and now it is likely to launch A31 in India. However, there is no announcement from the company about the upcoming device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X