കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുമായി ഓപ്പോ എ16കെ ഇന്ത്യൻ വിപണിയിലെത്തി

|

ഓപ്പോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ ഓപ്പോ എ16കെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഓപ്പോ എ16 സ്മാർട്ട്ഫോണിൽ നിന്നും അല്പം മാറ്റങ്ങളോടെ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് ഓപ്പോ എ16കെ. ഈ ഡിവൈസിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചാണ് ഉള്ളത്. ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G35 എസ്ഒസി ചിപ്പ്സെറ്റും ഡിവൈസിൽ ഉണ്ട്. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളും ഒരു റാം, സ്റ്റോറേജ് വേരിയന്റിലുമാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

 

ഓപ്പോ എ16കെ

ഓപ്പോ എ16കെ സ്മാർട്ട്ഫോണിൽ ഫ്ലെക്‌സ്‌ഡ്രോപ്പ്, ത്രീ-ഫിംഗർ ട്രാൻസ്‌ലേറ്റ്, ഫ്രീഫോം സ്‌ക്രീൻഷോട്ട് എന്നിവയുൾപ്പെടെയുള്ള മികച്ച സവിശേഷതകൾ ഓപ്പോ നൽകിയിട്ടുണ്ട്. ഐപിഎക്സ് 4 ബിൽഡ് വഴി സ്പ്ലാഷ് റെസിസ്റ്റൻസും ഡിവൈസിൽ ഉണ്ട്. ഫോൺ അധികമായി ചൂടാകുന്നത് തടയാനുള്ള ഗ്രാഫൈറ്റ് ഷീറ്റും ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഓപ്പോ വ്യക്തമാക്കി. ഓപ്പോ എ16കെ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

ഓപ്പോ എ16കെ: വില, ലഭ്യത

ഓപ്പോ എ16കെ: വില, ലഭ്യത

ഓപ്പോ എ16കെ സ്മാർട്ട്ഫോൺ മുകളിൽ സൂചിപ്പിച്ചത് പോലെ ഒറ്റ വേരിയനറിൽ മാത്രമാണ് ലഭിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലാണ് ഇത്. ഈ ഡിവൈസിന് ഇന്ത്യയിൽ 10,490 രൂപയാണ് വില. കറുപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ ഉൾപ്പെടെയുള്ള എല്ലാ ചാനലുകൾ വഴിയും വിൽപ്പനയ്ക്ക് എത്തും. എല്ലാ പ്രമുഖ ബാങ്ക് കാർഡുകളിലും മൂന്ന് മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനോടെ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. നവംബറിൽ ഫിലിപ്പൈൻസിൽ അവതരിപ്പിച്ച ഈ ഡിവൈസിന് പിഎച്ച്പി 6,999 (ഏകദേശം 10,100 രൂപ) ആയിരുന്നു വില.

യുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾയുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഓപ്പോ എ16കെ: സവിശേഷതകൾ
 

ഓപ്പോ എ16കെ: സവിശേഷതകൾ

6.52-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഓപ്പോ എ16കെ സ്മാർട്ട്ഫോണിലുള്ളത്. ഇതിന്റെ സുരക്ഷയ്ക്ക് 2.4D ഗ്ലാസും കമ്പനി ഡിവൈസിൽ നൽകിയിട്ടുണ്ട്. 3 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി 35 എസ്ഒസിയാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ 32 ജിബി സ്റ്റോറേജാണ് ഈ ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് ബേസ്ഡ് കളർ ഒഎസ് 11.1ലൈറ്റ് ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. രണ്ട് നാനോ സിം കാർഡ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ട്.

ക്യാമറ

ഓപ്പോ എ16കെ സ്മാർട്ട്ഫോണിന് പിന്നിൽ ഒരു ക്യാമറ മാത്രമാണ് ഓപ്പോ നൽകിയിട്ടുള്ളത്. എൽഇഡി ഫ്ലാഷോടുകൂടിയ 13-മെഗാപിക്സൽ ക്യാമറ സെൻസറാണ് ഇത്. സ്മാർട്ട്ഫോണുകൾക്ക് പിന്നിൽ ഒന്നിലധികം ക്യാമറ സെൻസറുകൾ ബജറ്റ് സെഗ്‌മെന്റിൽ പോലും ഉണ്ട് എന്നിരിക്കെയാണ് ഓപ്പോ തങ്ങളുടെ പുതിയ ഡിവൈസിൽ ഒരു ക്യാമറ മാത്രം നൽകിയിരിക്കുന്നത്. എങ്കിലും ഇത് മികച്ചൊരു ക്യാമറയാണ്. സ്റ്റൈലിഷ് ഫിൽട്ടറുകൾ, ബാക്ക്ലിറ്റ് എച്ച്ഡിആർ, ഡാസിൽ കളർ മോഡ്, നൈറ്റ് ഫിൽട്ടറുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്.

സെൽഫി ക്യാമറ

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓപ്പോ എ16കെ സ്മാർട്ട്ഫോണിന്റെ മുൻഭാഗത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറാണ് നൽകിയിട്ടുള്ളത്. എച്ച്ഡിആർ, നാച്ചുറൽ സ്കിൻ റീടൂച്ചിംഗ്, എഐ പാലറ്റ് എന്നിവയുൾപ്പെടെയുള്ള മികച്ച ഫീച്ചറുകളെ ഫ്രണ്ട് ഫേസിംഗ് സെൻസർ സപ്പോർട്ട് ചെയ്യുന്നുണ്ട്. 32 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.

കാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളുംകാത്തിരിപ്പിനൊടുവിൽ വൺപ്ലസ് 10 പ്രോ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

4,230mAh ബാറ്ററി

ഓപ്പോ എ16കെ സ്മാർട്ട്ഫോണിൽ 4,230mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ ബാറ്ററി സൂപ്പർ നൈറ്റ്-ടൈം സ്റ്റാൻഡ്ബൈ, ഒപ്റ്റിമൈസ് ചെയ്ത നൈറ്റ് ചാർജിംഗ്, സൂപ്പർ പവർ സേവിംഗ് മോഡ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളെ സപ്പോർട്ട് ചെയ്യുന്നു. ഈ ബാറ്ററി ഒരു തവണ ചാർജ് ചെയ്താൽ ദിവസം മുഴുവൻ ബാക്ക്അപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാർട്ട്ഫോണിൽ ഉണ്ട്. 175 ഗ്രാം ഭാരമാണ് സ്മാർട്ട്ഫോണിന് ഉള്ളത്.

Most Read Articles
Best Mobiles in India

English summary
Oppo A16K smartphone launched in India The device has a 13MP camera, 4230mAh battery, 6.52-inch HD + display and MediaTek Helio G35 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X