മൂന്ന് വേരിയൻറുകളുമായി ഓപ്പോ റെനോ 2 സീരിസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ സീരിസ് ഓപ്പോ റെനോ 2 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഓപ്പോ അവതരിപ്പിക്കുന്നത്. റെനോ 2, റെനോ 2Z, റെനോ 2F എന്നിവയാണ് ഓപ്പോയിടെ പുതിയ സീരിസിൽ വരുന്ന ഫോണുകൾ. ഇവ മൂന്നും ക്യാമറ സെറ്റപ്പ്, ഡിസ്പ്ലെ ക്വാളിറ്റി, പ്രോസസർ എന്നിവയിലെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.

റെനോ സീരിസിൻറെ വിലയും ലഭ്യതയും

റെനോ സീരിസിൻറെ വിലയും ലഭ്യതയും

റെനോ 2വിന് ഓപ്പോ ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന വില 36,990 രൂപയാണ്. റെനോ 2Z 29,990 രൂപയ്ക്ക് ഇന്ത്യയിൽ വാങ്ങാനാകും. റെനോ 2F നവംബർ മുതൽ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും വില എത്രയായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. റെനോ ൻറെ പ്രീ ബുക്കിങ് സെപ്റ്റംബർ 10ന് ആരംഭിക്കും. സെപ്റ്റംബർ 20തോടെ ഫോണിൻറെ വിൽപ്പന ആരംഭിക്കും. റെനോ 2Z ൻറെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബർ 6 മുതൽ ഈ മോഡലിൻറെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് ആമസോൺ എന്നിവയിലൂടെ ഓൺലൈനായും ഓപ്പോയുടെ 50,000ലധികം ഔട്ട്ലറ്റുകളിൽ നിന്നും ഫോൺ വാങ്ങാം.

ഓപ്പോ റെനോ സീരിസിൻറെ ഡിസ്പ്ലെ

ഓപ്പോ റെനോ സീരിസിൻറെ ഡിസ്പ്ലെ

മികച്ച ഡിസ്പ്ലെ തന്നെയാണ് ഓപ്പോ റെനോ സീരിയസിനായി ഒരുക്കിയിട്ടുള്ളത്. റെനോ 2വിൽ നോച്ച് ഇല്ലാത്ത 6.55 ഇഞ്ച് AMOLED ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. 2400x1080 റസല്യൂഷനും ഡിസ്പ്ലെയ്ക്ക് ഉണ്ട്. റെനോ 2Z, റെനോ 2F എന്നിവ ഏകദേശം സാമ്യമുള്ള ഡിസ്പ്ലെയുമായാണ് പുറത്തിറക്കിയിരിക്കുന്നത്. 6.53 ഇഞ്ചാണ് റെനോ 2Z, റെനോ 2F എന്നിവയുടെ ഡിസ്പ്ലെ.

ഓപ്പോ റെനോ സീരിസിൻറെ ഫ്രണ്ട് ക്യാമറ

ഓപ്പോ റെനോ സീരിസിൻറെ ഫ്രണ്ട് ക്യാമറ

റെനോ സീരിസിലെ മൂന്ന് ഫോണുകളിലും നോച്ച് ഇല്ലെന്നത് ഒരു പ്രത്യേകതയാണ്. ഇതിനുപകരം മോട്ടറൈസിഡ് ക്യാമറ മെക്കാനിസമാണ് ഫ്രണ്ട് ക്യാമറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. റെനോ 2Z, റെനോ 2F എന്നിവയ്ക്ക് മുകളിൽ നടുഭാഗത്തായി വെർട്ടിക്കൽ പോപ്പ് അപ്പ് ക്യാമറകൾ നൽകിയിരിക്കുന്നു. റെനോ 2വിൻറെ ക്യാമറ ഷാർക്ക് ഫിൻ പിവോട്ട് സ്ട്രക്ഷറിലാണ് നൽകിയിരിക്കുന്നത്.

റെനോ സീരിസിൻറെ ബാക്ക് ക്യാമറ

റെനോ സീരിസിൻറെ ബാക്ക് ക്യാമറ

റെനോ സീരിസിലെ മൂന്ന് സ്മാർട്ട്ഫോണുകളിലും നാല് പിൻക്യാമറകളാണ് ഉള്ളത്. റെനോ 2വിൽ ഓപ്റ്റിക്കലി, ഇലക്ട്രോണിക്കലി സ്റ്റേബിൾഡ് 48MP സോണി IMX 586 പ്രമറി സെൻസറോട് കൂടിയ 13MP ടെലിഫോട്ടോ ക്യാമറ 5x സൂമിങ് കപ്പാസിറ്റിയോടെ. ഇതുകൂടാതെ 8MP വൈഡ് ആങ്കിൾ ക്യാമറയും ഡെപ്ത് ഇൻഫർമേഷൻ ക്യാപ്ച്ചർ ചെയ്യാനായി മോണോക്രോം ലെൻസോട് കൂടിയ 2MP സെൻസറും നൽകിയിരിക്കുന്നു. റെനോ 2Zൽ ഇലക്ട്രോണിക്കലി സ്റ്റെബിലൈസിഡ് 48MP സോണി സെൻസറും 8 MP വൈഡ് ആംഗിൾ ക്യാമറയും മോണോ ലെനസോട് കൂടിയ 2MP സെൻസറും 2 MP പോട്ട്രൈറ്റ് സെൻസറും നൽകിയിരിക്കുന്നു. റെനോ 2F ൽ റെനോ 2Zന് തുല്യമായ അൾട്രാവൈഡ് മോണോ പോട്ട്രൈറ്റ് കോൺഫിഗറോഷനൊപ്പം ഇലക്ട്രോണിക്കലി സ്റ്റെബിലൈസ്ഡ് 48MP സാംസങ് GM1 സെൻസറാണ് നൽകിയിരിക്കുന്നത്.

പ്രോസസറും സോഫ്റ്റ്വെയറും

പ്രോസസറും സോഫ്റ്റ്വെയറും

റെനോ 2 വിൽ ഗെയ്മിങിനായി ഡിസൈൻ ചെയ്ത ക്വാൽകോമിൻറെ സ്നാപ്പ്ഡ്രാഗൺ 730G ചിപ്പ്സെറ്റാണ് ഉള്ളത്. റെനോ 2Z, റെനോ 2F എന്നിവ മീഡിയാടെക്ക് പ്രോസസറുകളിലാണ് പ്രവർത്തിക്കുന്നത്. 2Z മീഡിയാടെക് ഹെലിയോ P90 SoCയിലും 2F P70യിലുമാണ് പ്രവർത്തിക്കുന്നത്. എല്ലാ മോഡലുകളും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 9 Pie, ഓപ്പോ ColorOS 6 UIനോട് കൂടിയാണ്.

റെനോ 2 സീരിസിൻറെ RAM, ബാറ്ററി

റെനോ 2 സീരിസിൻറെ RAM, ബാറ്ററി

റെനോ 2 സീരിസിലെ എല്ലാ വേരിയൻറുകളും 8GB റാമോടുകൂടിയാണ് വരുന്നത്. റെനോ 2F 128 GB ഇൻറേണൽ സ്റ്റോറേജോടു കൂടി വരുന്നു. മറ്റ് രണ്ട് മോഡലുകളിലും 256GB ഇൻറേണൽ സ്റ്റോറേജാണ് ഉള്ളത്. മൂന്ന് മോഡലുകളുലും USF2.1 ഫാസ്റ്റ് സ്റ്റോറേജും LPDDR 4x മെമ്മറി മൊഡ്യൂളും ഓപ്പോ നൽകിയിരിക്കുന്നു. മൂന്ന് സ്മാർട്ട്ഫോണുകളിലും 4,000mAh ലിഥിയം അയേൺ ബാറ്ററികളാണ് ഉള്ളത്. VOOC 3.0 ഫാസ്റ്റ് ചാർജ്ജ് ടെക്നോളജിയും ഓപ്പോ നൽകിയിട്ടുണ്ട്.

റെനോ 2 സീരിസിൻറെ കളർ വേരിയൻറുകൾ

റെനോ 2 സീരിസിൻറെ കളർ വേരിയൻറുകൾ

ഓപ്പോ റെനോ 2 സീരിസിലെ ഫോണുകൾ അഞ്ച് നിറങ്ങളിലാണ് വിപണിയിലെത്തുന്നത്. റെനോ 2 ഓഷ്യൻ ബ്ലൂ, ലുമിനസ് ബ്ലാക്ക്, എന്നീ നിറങ്ങളിൽ ലഭ്യമാണ്. റെനോ 2Z ലുമിനസ് ബ്ലാക്ക്, സ്കൈ വൈറ്റ്/ പോളാർ ലൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കും. റെനോ 2F സ്കൈ വൈറ്റ്/ ലേക്ക് ഗ്രീൻ നിറങ്ങളിലാണ് ലഭിക്കുക.

Best Mobiles in India

Read more about:
English summary
Chinese smartphone maker Oppo unveiled a new smartphone globally in India—Oppo Reno 2. The smartphone was launched in three variants, namely Reno 2, Reno 2Z and Reno 2F. The three smartphones have differences lying mainly in the camera setup, display quality and processors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X