ഒപ്പൊ N1 ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 39,999 രൂപ

Posted By:

കറങ്ങും ക്യാമറയുമായി നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ച ഒപ്പൊ N1 സ്മാര്‍ട്‌ഫോണ്‍ ഒടുവില്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 39,999 രൂപയാണ് വില. 206 ഡിഗ്രിയില്‍ തിരിക്കാന്‍ കഴിയുന്ന ക്യാമറയാണ് ഒപ്പൊ N1-ന്റെ പ്രധാന സവിശേഷതകളിലൊന്ന്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒപ്പൊ ആദ്യമായി ഫോണ്‍ അവതരിപ്പിച്ചത്.

ഒപ്പൊ N1 ഔദ്യോഗികമായി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വില 39,999 രൂപ

ഒപ്പൊ N1-ന്റെ പ്രത്യേകതകള്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.9 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1.7 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ് എന്നിവയുള്ള ഫോണിന് 16 ജി.ബി. / 32 ജി.ബി. എന്നിങ്ങനെ രണ്ട് മെമ്മറി വേരിയന്റുകളാണ് ഉള്ളത്. മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് ഇല്ല.

ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ക്യാമറതന്നെയാണ്. 206 ഡിഗ്രിയില്‍ തിരിക്കാന്‍ കഴിയന്ന ക്യാമറ ഒരേ സമയം പിന്‍ ക്യാമറയുടെയും ഫ്രണ്ട് ക്യാമറയുടെയും ഫലം ചെയ്യും. മാത്രമല്ല, 6 ലെന്‍സുകള്‍ അടുക്കിവച്ച 13 എം.പി. CMOS സെന്‍സറാണ് ഉള്ളത്. ഇത് ചിത്രങ്ങള്‍ക്ക് മികച്ച നിലവാരം നല്‍കും.

കൂടാതെ ഫോണിന്റെ പിന്‍വശത്തെ പാനല്‍ ടച്ച് സെന്‍സിറ്റീവാണ്. അതായത് സ്‌ക്രീനിലെ ചിത്രങ്ങളും മറ്റും സ്ലൈഡ് ചെയ്യുന്നതിനും ബ്രൗസ് ചെയ്യുന്നതിനുമൊക്കെ ബാക് പാനലിലൂടെ സാധിക്കും. NFC, DLNA, 3 ജി, വൈ-ഫൈ തുടങ്ങിയവയൊക്കെ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3610 mAh ബാറ്ററിയാണ് ഉള്ളത്.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ ഹൃതിക് റോഷനും സോനം കപൂറും ചേര്‍ന്നാണ് ഇന്ത്യയിലെ ലോഞ്ചിംഗ് നിര്‍വഹിച്ചത് താമസിയാതെ R1 എന്നപേരില്‍ മറ്റൊരു സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot