Home
Mobile

ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു, പുതുക്കിയ വിലയും സവിശേഷതകളും

ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിന് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ ഡിവൈസ് ഓപ്പോ എഫ്17 സ്മാർട്ട്ഫോണിനൊപ്പം ഇന്ത്യയിൽ എത്തിയത്. ഇപ്പോൾ എഫ്17 പ്രോ സ്മാർട്ട്ഫോണിന് 1,500 രൂപയാണ് കുറച്ചിരിക്കുന്നത്. ഇപ്പോൾ ഈ ഡിവൈസ് 21,490 രൂപയ്ക്ക് ലഭ്യമാണ്. മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലർ മഹേഷ് ടെലികോം വഴിയാണ് വില കുറച്ച വിവരം ആദ്യം പുറത്ത് വന്നത്. അതുകൊണ്ട് തന്നെ വിലക്കുറവ് ഓഫ്ലൈൻ സ്റ്റോറുകൾക്കും ബാധമാണ്.

ഇ-കൊമേഴ്‌സ്

ആമസോൺ, ഫ്ലിപ്കാർട്ട് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചിട്ടുണ്ട്. ഓപ്പോ എഫ്17 പ്രോ ഒറ്റ വേരിയന്റുമായാണ് ലോഞ്ച് ചെയ്തത്. ഈ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 22,990 രൂപയായിരുന്നു ഈ ഡിവൈസിന്റെ ലോഞ്ച് ചെയ്തപ്പോഴുള്ള വില. ഡിവൈസിന് ഇപ്പോൾ 1,500 രൂപ കുറയുകയും വില 21,490 രൂപയായി മാറുകയും ചെയ്തു.

ഓപ്പോ എഫ്17 പ്രോ: സവിശേഷതകൾ

ഓപ്പോ എഫ്17 പ്രോ: സവിശേഷതകൾ

മെറ്റൽ ഫിനിഷ് ഡിസൈനിനൊപ്പം ഫ്യൂസ് ചെയ്ത ഏറ്റവും ആകർഷകമായ മോഡലാണ് ഓപ്പോ എഫ് 17 പ്രോ. ഈ ഡിവൈസിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 2400 x 1080 പിക്‌സൽ സ്‌ക്രീൻ റെസലൂഷനാണ് ഉള്ളത്. മീഡിയാടെക് ഹീലിയോ പി95 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2ലാണ് ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 30W വിഒസി ഫ്ലാഷ് ചാർജ് 4.0 ഫാസ്റ്റ് ചാർജിങ് ടെക്നോളജി സപ്പോർട്ടുള്ള ഈ ഡിവൈസിൽ 4,015 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. സെൽഫി എടുക്കുന്നവർക്ക് മികച്ച ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ സാധിക്കുന്ന 16 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നൽകിയിരിക്കുന്നത്.

പിൻ ക്യാമറ

ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോണിന്റെ പിൻ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ലെൻസ്, രണ്ട് 2 എംപി സെൻസറുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മികച്ചൊരു ക്യാമറ സെറ്റപ്പ് തന്നെയാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഈ ഡിവൈസിൽ സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

ഇന്ത്യൻ വിപണി

ഓപ്പോ എഫ്17 പ്രോ സ്മാർട്ട്ഫോൺ 160.1 x 73.8 x 7.48 എംഎം അളവുകളും 164 ഗ്രാം ഭാരവുമായിട്ടാണ് വരുന്നത്. സവിശേഷതകൾ പരിശോധിക്കുമ്പോൾ ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ഡിവൈസുകളിൽ ഒന്ന് തന്നെയാണ് ഇത്. വില കുറച്ചതോടെ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോണിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഈ വില വിഭാഗത്തിൽ ഇപ്പോൾ 5ജി ഹാൻഡ്‌സെറ്റ് പോലും ലഭ്യമാകും എന്നത് മറ്റൊരു വസ്തുതയാണ്.

Best Mobiles in India

English summary
Oppo has slashed the price of the F17 Pro smartphone in the Indian market. The device was launched in India last September with the Oppo F17 smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X